Home Entertainment Celebrities

വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൈലാഷ് രക്ഷപ്പെട്ടത് ; വീഡിയോ പങ്കു വച്ച് മിഷൻ സിയുടെ സംവിധായകൻ

84

‘മിഷൻ സി’ സിനിമയുടെ ഷൂട്ടിനിടെ കൈലാഷിന് സംഭവിച്ച അപകടത്തിന്റെ വിഡിയോ സംവിധായകൻ വിനോദ് ഗുരുവായൂർ പങ്കുവച്ചിരിയ്ക്കുകയാണ് ഇപ്പോൾ. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും താരം ബസിൽ വന്നിടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് കൈലാഷ് രക്ഷപ്പെട്ടതെന്നും കുറച്ചു പുറകിൽ നിന്നുമാണ് റോപ്പ് പൊട്ടിയിരുന്നതെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും വിനോദ് പറയുന്നു.

Advertisements

Also read

അവർ വളരെ പ്രൊഫഷണലാണ് : ഷൂട്ടിങ്ങിൽ അവർ വളരെ സന്തോഷവതിയാണ്, ഞങ്ങളും സംതൃപ്തരാണ് ; സണ്ണി ലിയോണിനെ കുറിച്ച് ഷീറോ സംവിധായകൻ



സംവിധായകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

”മിഷൻ സി സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു.

കുറച്ചുകൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു. മിഷൻ സിയുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയെറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്….” എന്നാണ് വിനോദ് ഗുരുവായൂർ കുറിച്ചത്.

കൈലാഷ്, അപ്പാനി ശരത് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് ഗുരുവായൂർ ആണ്. മിഷൻ സിയിലെ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെ താരത്തിന് നേരെ പരിഹാസങ്ങളും ട്രോളുകളും ശക്തമായിരുന്നു. സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി വിമർശനങ്ങളെല്ലാം താൻ ഏറ്റുവാങ്ങുന്നുവെന്നായിരുന്നു കൈലാഷ് ഇതിനോട് പ്രതികരിച്ചത്.

Also read

ഞാനും എന്റെ സുഹൃത്തും ; നസ്രിയയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

പിന്നാലെ പരിഹസിച്ചവരുടെ വായടപ്പിക്കുന്ന തരത്തിലുള്ള പെർഫോമൻസാണ് ട്രെയ്ലറിൽ കൈലാഷ് കാഴ്ചവച്ചത്. മുഴുനീള ആക്ഷൻ ത്രില്ലറാണ് ചിത്രം. അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ട്രെയ്ലറും. ചേസിങ് ബിയോണ്ട് ലിമിറ്റ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലർ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

മീനാക്ഷി ദിനേശ് ആണ് ചിത്രത്തിൽ നായിക. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണ് മിഷൻ സി.

Advertisement