ഇപ്പോൾ സിംഗിൾ ആണ് പക്ഷേ റെഡി ടു മിഗിൾ, ഒടുവിൽ യഥാർത്ഥ പ്രണയം തുറന്ന് പറഞ്ഞ് അമ്മയറിയാതെയിലെ അമ്പാടിയും അലീനയും

203

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയൽ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. സൂപ്പർഹിറ്റായ ഈ പരമ്പരയിലെ കഥാപാത്രങ്ങളെയും മലയാളി പ്രേക്ഷകർ അവരുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്.

അത്രയധികം സ്വീകാര്യതയാണ് പരമ്പരയ്ക്കും അഭിനേതാക്കൾക്കും ലഭിച്ച് കൊണ്ടിരിക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിഖിലും ശ്രീതുവും ആണ്. അലീന എന്ന കഥാപാത്രമായി ശ്രീതുവും അമ്പാടി എന്ന കഥാപാത്രമായി നിഖിലും ആണ് പരമ്പരയിൽ എത്തുന്നത്.

Advertisements

അമ്പാടി എന്ന കഥാപാത്രത്തെ പരമ്പരയിൽ നിന്ന് മാറ്റിയപ്പോൾ നിഖിൽ തന്നെ അവതരിപ്പിക്കണമെന്ന് പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് വീണ്ടും നിഖിൽ തന്നെ എത്തുകയായിരുന്നു. സീരിയലിൽ പ്രണയ ജോഡികളാണ് അമ്പാടിയും അലീനയും.

Also Read
പട്ടുപാവാടയിൽ കിടിലൻ ചിത്രങ്ങളുമായി റിമി ടോമി, എന്തൊരു ചെറുപ്പം ആണിതെന്ന് ആരാധകർ, പുത്തൻ ചിത്രങ്ങൾ വൈറൽ

അലീനയും അമ്പാടിയും യഥാർത്ഥജീവിത്തിലും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. ഇരുവരുടെയും പുതിയ ഫോട്ടോകൾ കാണുമ്പോൾ പ്രേക്ഷകർക്കിടയിൽ സംശയങ്ങളും ഉണ്ടാവാറുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ റീൽസുമായി എത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

സീരിയൽ ലൊക്കേഷൻ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോയും റിൽസുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഇരുവരും പ്രണയത്തിലാണോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു ഇരുവരും. ആനന്ദ് നാരായണൻ യൂട്യൂബ് ചാനലിലൂടെയാണ് പ്രണയവാർത്തയെ കുറിച്ച് ഇരുവരും പ്രതികരിച്ചിരിച്ചത്.

ഈ വിഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട താരങ്ങൾ ഒരുമിച്ച് കണ്ട സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു. നിഖിലും ശ്രീതുവും അന്യഭാഷാ താരങ്ങളാണ് എന്ന് പലർക്കും അറിയില്ല. ഇരുവരുടെയും ആദ്യ മലയാള പരമ്പരയാണ് അമ്മയറിയാതെ. നിഖിൽ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ ഭാഷകളിലും പരമ്പരകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തമിഴ് പരമ്പരയിലൂടെയാണ് ശ്രീതു അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിജയ് ടിവിയിലൂടെ താരം അഭിനയജീവിതം തുടങ്ങുന്നത്. തങ്ങളുടെ യഥാർത്ഥ പേരിനേക്കാൾ സീരിയലിലെ പേരാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത് എന്ന് ഇരുവരും പറഞ്ഞു.

Also Read
ഭാര്യയില്ലാതെ പറ്റില്ല, ബോറടിക്കുന്നത് പോലെ തോന്നും, വിവാഹം കഴിച്ചാല്‍ ലൈഫ് ബോറാകുമെന്ന് പറഞ്ഞവരോട് ശ്രീജിത്ത് വിജയ് പറയുന്നു

ഞങ്ങൾ രണ്ടുപേരും സിംഗിൾ ആണ് റെഡി ടു മിഗിൾ എന്ന് തമാശരൂപേണ താരം പറയുന്നുണ്ട്. എന്നാൽ ഞങ്ങൾ തമ്മിൽ പ്രണയമല്ല. ശരിക്കും ഞങ്ങൾ തമ്മിൽ എന്നും വഴക്കാണ്. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറുണ്ട് ഭക്ഷണം കഴിക്കാറുണ്ട് എന്ന് വെച്ച് പ്രണയമല്ല.

നല്ല സുഹൃത്തുക്കൾ ആണ് എന്ന് ഇരുവരും വ്യക്തമാക്കി. കല്യാണത്തെക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും കല്യാണമോ പ്രണയമോ തോന്നിയാൽ അറിയിക്കാം എന്നും നിഖിൽ വ്യക്തമാക്കുന്നു.

Advertisement