ചിത്രം സിനിമയിൽ ശ്രീനിവാസൻ കല്യാണിയുടെ ആരാണ്, അമ്മാവനോ അമ്മായിയുടെ മകനോ, സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിക്കുന്നു

1427

മലയാള സിനിമയിൽ ആദ്യമായി 36പ ദിവസം തിയ്യറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമ ആയിരുന്നു ചിത്രം എന്ന സിനിമ.
താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഈ സിനിമ അത്രയ്ക്ക് ജനപ്രീതി നേടിയ സൂപ്പർഹിറ്റ് സിനിമായായിരുന്നു.

1988 ൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒരു വർഷത്തോളം തിയേറ്ററുകളിൽ തകർത്ത് ഓടിയിട്ടുണ്ട്. ഈ ചിത്രത്തിൽ നായികയായി അഭിനയിച്ച രഞ്ജിനിയെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്.

Advertisements

രൂപത്തിൽ മാറ്റം വന്നുവെങ്കിലും താരം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. ചിത്രത്തിൽ നടൻ ശ്രീനിവാസൻ ഒരു നെഗറ്റീവ് റോളാണ് അഭിനയിച്ചത്, ഇപ്പോൾ ശ്രീനിവാസന്റെ റോളിനെക്കുറിച്ച് ഒരു സിനിമ പേജിൽ വന്ന കുറിപ്പാണ് ഇപ്പോൾ ചർച്ച ആവുന്നത്.

Also Read
ഇപ്പോൾ സിംഗിൾ ആണ് പക്ഷേ റെഡി ടു മിഗിൾ, ഒടുവിൽ യഥാർത്ഥ പ്രണയം തുറന്ന് പറഞ്ഞ് അമ്മയറിയാതെയിലെ അമ്പാടിയും അലീനയും

ചിത്രം സിനിമയിൽ ശ്രീനിവാസൻ ശെരിക്കും കല്യാണിയുടെ ആരാണ് എന്നാണ് ചോദിക്കുന്നത്. ആ പോസ്റ്റ് ഇങ്ങനെ, ചിത്രം സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രം കല്യാണിയുടെ ആരാണ്? നമുക്കെല്ലാം അറിയാം ഉത്തരം. അമ്മാവന്റെ മകൻ അല്ലേ? പക്ഷേ പടത്തിന്റെ ആരംഭത്തിൽ കല്യാണിയുടെ ഗ്രാമത്തെ പറ്റി നെടുമുടിയുടെ കഥാപാത്രം വർണിക്കുന്ന അവസരത്തിൽ കല്യാണി ശ്രീനിവാസന്റെ കഥാപാത്രത്തെ എന്റെ അമ്മാവൻ എന്നല്ലേ വിശേഷിപ്പിക്കുന്നത്?

എന്നാൽ കല്യാണിയുടെ അപ്പച്ചിയുടെ, അമ്മായിയുടെ (അച്ഛന്റെ അനിയത്തിയുടെ) മകൻ അല്ലെ എന്നാണ് ചിലർ ചോദിക്കുന്നത്. അതെ പക്ഷേ ഞാൻ പറയുന്ന സന്ദർഭത്തിൽ കല്യാണി പറയുന്നത് എന്റെ അമ്മാവൻ ഭാസ്‌കര കൈമളും ഉണ്ട് എന്നല്ലേ എന്ന് പോസ്റ്റ് ഇട്ടയാൾ തിരിച്ച് ചോദിക്കുന്നു.

കൈമൾ എന്ന ക്യാരക്ടര് നെടുമുടി ചെയ്തത് അല്ലെ എന്ന മറു ചോദ്യത്തിന് അതെ ഇത് ഭാസ്‌കരൻ നമ്പ്യാർ കൈമളല്ല പിന്നെ എന്റെ അമ്മാവൻ മാപ്രത്ത് ഭാസ്‌കരൻ നമ്പ്യരും ഉണ്ട് എന്നാണ് കല്യാണി പറയുന്നത് എന്ന് പോസ്റ്റുമാൻ മറുപടി നൽകുന്നു.

കൈമളല്ല നമ്പ്യാർ തുടങ്ങിയ കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്. അതേ സമയം നടി അംബികയ്ക്ക് പകരക്കാരി ആയിട്ടാണ് രഞ്ജിനി ചിത്രം എന്ന സിനിമയിൽ എത്തുന്നത്. പകരം വയ്ക്കാനില്ലാത്ത അഭിനയത്തിലൂടെ രഞ്ജിനി ആ കഥാപാത്രം തന്റേത് മാത്രമാക്കി മാറ്റുക ആയിരുന്നു.

Also Read
പൃഥ്വിരാജിനെ കണ്ടിരിക്കാന്‍ നല്ല രസമാണ്, അദ്ദേഹത്തിന്റെ മാനറിസം കണ്ടുപഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, മനസ്സുതുറന്ന് ഹന്ന

അതേ സമയം ചിത്രം താൻ സ്‌ക്രിപ്റ്റ് ഇല്ലാതെ ആണ് ചെയ്തതെന്ന് പ്രിയദർശൻ ഒരിക്കൽ പറഞ്ഞിരുന്നു. ഈ സിനിമ ആദ്യം കണ്ടം പലരും പടം വിജയിക്കില്ല എന്ന് പറഞ്ഞിരുന്നതായും പ്രയദർശൻ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പികെആർ പിള്ള നിർമ്മിച്ച ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.

Advertisement