തന്റെ നായികയാകാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ നടിമാരെകുറിച്ച് വെളിപ്പെടുത്തലുമായി നടൻ ജഗദീഷ്

11959

തമാശക്കാരനായി എത്തി മലയാള സിനിമയിൽ നായകനും പ്രതിനായകനും ഒക്കെയായി തിളങ്ങിയതിന് ശേഷം മിനിസ്‌ക്രീൻ അവതാരകനായും വിലസുന്ന താരമാണ് ജഗദീഷ്. കോളേജ് പ്രൊഫസറായിരുന്ന ജഗദീഷ്
മലയാള സിനിമയിൽ കൊമേഡിയനായി വന്ന ശേഷം പിന്നീട് നാൽപ്പതോളം സിനിമകളിൽ നായകനായി അഭിനയിച്ചു.

താൻ നായകനായി നിൽക്കുന്ന സമയത്ത് തന്റെ നായികയാകാൻ നടിമാരെ ക്ഷണിക്കുമ്പോൾ പലരും മടി കാണിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ജഗദീഷ് ഇപ്പോൾ. എല്ലാ കാലത്തും കൊമേഡിയൻമാരായ നായകൻമാർക്ക് നായികമാരെ കിട്ടാൻ പ്രയാസമാണെന്നും ജഗദീഷ് പറയുന്നു.

Advertisements

പക്ഷേ തനിക്കൊപ്പം അഭിനയിക്കാൻ മടി കാണിക്കാതിരുന്ന നടി ഉർവ്വശിയാണെന്നും ഒപ്പം അഭിനയിച്ചതിൽ തന്റെ ഏറ്റവും ബെസ്റ്റ് ജോഡി ഉർവ്വശി ആയിരുന്നുവെന്നും ജഗദീഷ് പറയുന്നു. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
അന്ന് ദേശിയ അവാർഡ് വാങ്ങാൻ സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല, കേരളത്തിൽ എത്തിയപ്പോൾ ഞാൻ മികച്ച നടനല്ലാതായി: വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ

മലയാള സിനിമയിൽ എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയർന്ന നായിക പദവിയിലേക്ക് എത്താൻ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്.

ഞാൻ അഭിനയിച്ചതിൽ എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശിയാണ്.എന്നോടൊപ്പം അഭിനയിക്കാൻ ഒരിക്കൽ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയായിരുന്നു ഉർവ്വശി. കൊമേഡിയൻമാരുടെ നായികയാകാൻ മടി കാണിക്കുന്നവർ എല്ലാകാലത്തുമുണ്ട്.

ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാൻ പോലും ചിലർക്ക് മടിയാണ്. കാരണം പിന്നെ സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയാണെന്നും ജഗദീഷ് പറയുന്നു.

Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ

Advertisement