വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നാണ്: സൂര്യ

3743

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ട്രാൻസ് ദമ്പതിമാരായ സൂര്യയും ഇഷാനും. ട്രാൻസ്ജൻഡർ ആയ ഇരുവരുടെയും വിവാഹം വളരെ ആഘോഷമായിട്ടാണ് നടന്നത്.ടെലിവിഷൻ ഷോ കളിലൂടെ ശ്രദ്ധേയായ സൂര്യയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ രണ്ടാളും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്.

ആദ്യം മുതൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തിൽ ചില മാറ്റം സൃഷ്ടിക്കാൻ സാധിച്ചതിനെ കുറിച്ചുമാണ് താരങ്ങളിപ്പോൾ തുറന്ന് സംസാരിക്കുന്നത്. ഇഷാനും സൂര്യയും ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്.

Advertisements

Also Read
പറഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്: ഗായത്രി സുരേഷ്

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോൾ. തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ജീവിതത്തിൽ നേരിട്ട പല വെല്ലുവിളികളെ കുറിച്ചും ഇവർ പറയുന്നുണ്ട്. ഒരുപാട് ആണുങ്ങൾ ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

അതൊക്കെ റൂമിനുള്ളിലും ആരും കേൾക്കാതെയൊക്കെ ആയിരുന്നു. പക്ഷെ ഈ പറഞ്ഞ ആണുങ്ങൾ എല്ലാം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്കല്ലേ അറിയാവുന്നത്.സൂര്യ പറഞ്ഞു. ഇവറ്റകളുടെ പ്രണയമൊക്കെ മൂന്ന് മാസങ്ങൾ മാത്രമേ കാണുകയുള്ളു എന്ന് ഈ പറഞ്ഞവരുടെ മുന്നിലാണ് മാട്രിമോണിയൽ കോളങ്ങളിൽ ട്രാൻസിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്ത് കൊണ്ട് ഞങ്ങൾക്കൊരു ചരിത്രം സൃഷ്ടിക്കാൻ സാധിച്ചത്.

തിരിഞ്ഞ് ചിന്തിക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു. പക്ഷേ അന്തസ്സോടെ നാലാൾ അറിഞ്ഞ് കൊണ്ട് പോകാമെന്ന് പറഞ്ഞത് എന്റെ ഇക്ക മാത്രമാണ്. വലിയ കാര്യമായി തോന്നി. പിന്നെ നല്ല സൗഹൃദം ഉണ്ടായിരുന്നു അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. കണ്ണുകൾ കൊണ്ട് ഞങ്ങൾ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്.

ശക്തമായ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ ഞങളുടെ വിവാഹത്തെ പലരും എതിർത്തിരുന്നു. ട്രാൻസ് മെൻ ആയിട്ടുള്ള ആളല്ലേ. എന്തിനാണ് കല്യാണം കഴിക്കുന്നത്. നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്നൊക്കെ പലരും ചോദിച്ചിരുന്നു.

Also Read
ഒരിക്കലും അച്ഛന്റെ ആ സ്വഭാവം തനിക്ക് ഉണ്ടാവരുതെന്നാണ് ആഗ്രഹം: ശ്രീനിവാസന്റെ മോശം ശീലത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

പലർക്കും ഞങ്ങളുടെ സ്വകാര്യം കാര്യങ്ങൾ അറിയാനാണ് താല്പര്യം. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം പറയാതെ വയ്യ. നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാൾ ആയിരുന്നു എങ്കിൽ വഴക്ക് ഉണ്ടാക്കാവുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച് അത് ഒരുപാട് സന്തോഷമാണ് നൽകിയത്.

കാരണം സാധാരണക്കാരിൽ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കിൽ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും എന്നും സൂര്യ വ്യക്തമാക്കുന്നു.

Advertisement