കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

1166

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസലും നസ്രിയ നസീമും. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേതും. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് പിതാവ് സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടൊണ് അഭിനയരംഗത്ത് എത്തിയത്.

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ അരുമ നായികയായി മാറിയ താരമാണ് നസ്‌റിയ നസീം. ഒരു പിടിമികച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നസ്‌റിയ ഫഹദുമായി പ്രണയിത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ആയിരുന്നു.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പളുങ്ക് എന്ന ചിത്രത്തിലും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഒപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളിയുടെ നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം ധനുഷിന്റെ നെയ്യാണ്ടി, ജയ് നായകനായ രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയ ആയി മാറിയിരുന്നു.

Also Read
വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നാണ്: സൂര്യ

നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്‌സ് എന്ന സിനിമയിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായത്. ഫഹദും നസ്‌റിയയും ജോഡികളായി അഭിനയിച്ച ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്.

ഈ ചിത്രത്തിന്റെ ചിത്രീകരണ സമയാത്താണ് തങ്ങൾ പ്രണയിത്തിലായതെന്ന് ഇരുവരും പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചു നാൾ വിട്ടു നിന്ന നസ്രിയ അടുത്തിടെ സിനിമയിലേക്ക് മടങ്ങി വന്നിരുന്നുയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ മടങ്ങിവരവ്.

ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. ഇപ്പോഴിതാ നസ്രിയ നസീമിനും ഫഹദിനും കിട്ടിയിരിക്കുന്ന അപ്രതീക്ഷിത ഉപദേശമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നേരത്തെ പൈത്തൺ ഗ്രീൻ കളറിലുള്ള രണ്ട് കോടിയുടെ ഓസ്‌കാർ എന്ന കാർ താരദമ്പദികൾ വാങ്ങിയത് വാർത്തയായിരുന്നു.

ഇവർ കാർ സ്വന്തമാക്കിയ വാർത്തയ്ക്ക് താഴെയായി ഒരു ആരാധിക ആണ് വൈറൽ കമന്റ് രേഖപ്പെടുത്തിയത്. രണ്ട് കോടിയുടെ കാർ വാങ്ങുന്നതിൽ അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്കൂ. കല്യാണം കഴിഞ്ഞ് ആറ്, ഏഴ് വർഷം ആയില്ലേ? ഇതിനുവേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കാനില്ലേ? എന്നിങ്ങനെയായിരുന്നു വൈറൽ ഉപദേശം.

Also Read
പറഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്: ഗായത്രി സുരേഷ്

അയിഷ ഫർസാന എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേരായിരുന്നു കമന്റിന് പിന്തുണയുമായി എത്തിയത്. അതേ സമയം ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന്റെ ദയനീയ പരാജയത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്.

ഇപ്പോൾ സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല. സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല.ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisement