Home Entertainment

കുറച്ച് കരയുന്നുണ്ട്, അല്ലാതെ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ല, ഹൃദയത്തെ കുറിച്ച് ദർശന

130

വളരെ പെട്ടെന്ന് തന്നെ മലയാളി സിനമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദർശന രാജേന്ദ്രൻ. 2014ൽ പുറത്തിറങ്ങിയ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെയാണ്.

അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് താരം. മായാനദിയിലെ ബാവ്രാ മൻ എന്ന ഗാനം ആലപിച്ചത് ദർശനയായിരുന്നു. ഈ ഗാനം പ്രേക്ഷകരുടെ ഇടയിൽ ഹിറ്റായിരുന്നു. യൂട്യൂബിൽ അഞ്ച് മില്യണിലധികം കാഴ്ചക്കാരെ നേടിയിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ഒരു പിടി മികച്ച കഥാപാത്രങ്ങളായിരുന്നു ദർശനയ്ക്ക് ലഭിച്ചത്. ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Advertisements

കൂടെ, വൈറസ്. വിജയ് സൂപ്പറാണ് പൗർണ്ണമിയും, സീ യൂ സൂൺ, ആണും പെണ്ണും , ഇരുൾ തുടങ്ങിയവായണ് പുറത്ത് ഇറങ്ങിയ ദർശനയുടെ ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ എല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഹൃദയം ആണ് ദർശനയുടെ ഇനി വരാനുള്ള ചിത്രം. പ്രണവ് മോഹൻലാലിന്റെ നായികയായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ മറ്റൊരു നായിക.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

അതേ സമയം ഹൃദയത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ഈ പാട്ടാണ്. ആറ് മില്യാണിൽ അധികം കാഴ്ചക്കാരെയാണ് ഈ ഗാനം നേടിയിരിക്കുന്നത്. ദർശനയും പ്രണവ് മോഹൻലാലുമാണ് പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഗീത സംവിധായകൻ ഹിഷാമും ദർശനയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള വിശേഷം പങ്കുവെയ്ക്കുകയാണ താരം. പാട്ടിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് സിനിമയെ കുറിച്ചും പ്രണവിനേയും വിനീത് ശ്രീനിവാസനേയും കുറിച്ച് നടി വാചാലനായത്.
ഈ ചിത്രത്തിൽ ത്യേകിച്ച് അസുഖങ്ങളൊന്നുമില്ല എന്നാണ് ദർശന പറയുന്നത്. സീ യു സൂൺ, ഇരുൾ എന്നീ സിനിമകളിലൊക്കെ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്തത്.

ഹൃദയത്തിൽ എപ്പോഴും ചിരിച്ചുകൊണ്ടുള്ള കഥാപാത്രമാണല്ലോ എന്ന മാത്തുക്കുട്ടിയുടെ ചോദ്യത്തിനായിരുന്നു മറുപടി. കുറച്ച് കാലമായി സീരിയസായ, ആശുപത്രിയിൽ കിടക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഈ പടത്തിൽ കുറച്ച് കരയുന്നുണ്ട് എന്നല്ലാതെ എനിക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ആദ്യം വിനീതേട്ടൻ വിളിച്ചപ്പോൾ ചിരിച്ചുകൊണ്ടൊക്കെ അഭിനയിക്കണമല്ലോ എന്ന് വിചാരിച്ചിരുന്നു.

ജീവിതത്തിൽ ഞാൻ ചിരിക്കുന്ന ആളാണ്. ആ വശവും സിനിമയിൽ കാണാനാവുന്നതിൽ സന്തോഷമുണ്ടെന്ന് ദർശന പറയുന്നു. ഷൂട്ടിങ് സെറ്റിലെ അനുഭവത്തെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ഇത് ശരിക്കും ഒരു സെലിബ്രേഷൻ ആയിരുന്നു. ഇത്രേം ദിവസം യങ് ആയ ടീമിന്റെ കൂടെ ഒരു കോളേജ് ഫീൽ ആയിരുന്നു. എനിക്ക് തോന്നുന്നു ഒരു എൺപത് വയസായാലും വിനീതേട്ടൻ 15 വയസുള്ള ഒരു കോളേജ് ബോയ് ആയിരിക്കും. ആ എനർജി സെറ്റിൽ ഷൂട്ടിൽ മുഴുവനും ഉണ്ടായിരുന്നു എന്നും ദർശന വ്യക്തമാക്കി.

Also Read
വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നാണ്: സൂര്യ

Advertisement