തന്നേയും റഹ്‌മാനേയും ചേർത്ത് പ്രചരിച്ച ഗോസിപ്പുകളെ കുറിച്ച് നടി രോഹിണി പ്രതികരിച്ചത് ഇങ്ങനെ

29399

ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർ താരങ്ങളെക്കാൾ വിലയുള്ള നടൻ ആയിരുന്നു റഹ്‌മാൻ. ഏത് സൂപ്പർ താരചിത്രമായാലും അതിൽ റഹ്‌മാനും തുല്യപ്രാധാന്യമുള്ള വേഷം ഉണ്ടായിരിക്കും എന്നതായിരുന്നു പതിവ്. എൺപതുകളിലും 90 കളുടെ തുടക്കത്തിലും നിരവധി സിനിമകളിൽ ജോഡിയായി അഭിനയിച്ചവരാണ് രോഹിണിയും റഹ്‌മാനും.

റഹ്‌മാന്റെ ഭാഗ്യനായിക കൂടിയായിരുന്നു അന്ന് രോഹിണി. അതോടെ തന്നെ നിരവധി ഗോസിപ്പുകളും അവരെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെഗാതാരങ്ങൾ മലയാള സിനിമ അടക്കി ഭരിക്കാൻ തുടങ്ങുന്നതിനു മുൻപ് സിനിമയിൽ ധാരാളം ആരാധകരെ ഉണ്ടാക്കിയ താരമായിരുന്ന റഹ്‌മാൻ.

Advertisements

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ തന്റെ സിനിമയിലെ സഹതാരങ്ങൾ ആക്കുവാൻ വരെ ഇടക്കാലത്ത് റഹ്‌മാന് കഴിഞ്ഞിരുന്നു. റൊമാന്റിക് ഹീറോ ആയിരുന്നു റഹ്‌മാൻ. അതേ സമയം അക്കാലത്ത് റഹ്‌മാനേയും രോഹിണിയേയും ചേർത്ത് ധാരാളം ഗോസിപ്പുരൃകൾ ഇറങ്ങിയിരുന്നു.

Also Read
ഒരിക്കലും വിവാഹം വേണ്ട! എഴുപത് വയസൊക്കെ ആകുമ്പോള്‍ ആരുമില്ലാതെ ഒറ്റയ്ക്കാകും, അന്ന് വൃദ്ധസദനത്തില്‍ പോകുമെന്ന് ഐശ്വര്യലക്ഷ്മി

രോഹിണിയും റഹ്‌മാനും പ്രണയത്തിൽ ആണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്നൊക്കെ ആയിരുന്നു പ്രചരണങ്ങൾ. എന്നാൽ, താനും റഹ്‌മാനും തമ്മിൽ നല്ല സൗഹൃദം മാത്രം ആയിരുന്നെന്നും മാധ്യമങ്ങളാണ് വ്യാജ പ്രചരണങ്ങൾക്ക് പിന്നിലെന്നും അടുത്തിടെ രോഹിണി തുറന്നു പറഞ്ഞിരുന്നു.

കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ ആയിരുന്നു രോഹിണി പഴയ കാര്യങ്ങളെ കുറിച്ച് പറഞ്ഞത്. ഷൂട്ടിംഗ് ഇടവേളകളിൽ റഹ്‌മാൻ തന്റെ മുറിയിൽ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച് പോകുമ്പോൾ ഇവർ തമ്മിൽ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകൾ ഉണ്ടായതെന്ന് ആയിരുന്നു രോഹിണി പറഞ്ഞത്.

ശങ്കറിനെ കുറിച്ചും മേനകയെ കുറിച്ചും അക്കാലത്ത് എന്തൊക്കെയാണ് ആളുകൾ എഴുതിയത്. അതുപോലെ ആണ് ഇതും. ഒരിക്കൽ ട്രെയിൻ യാത്രക്കിടെ ഒരു സംഭവമുണ്ടായി. ഏകദേശം എന്റെ പ്രായമുള്ള ഒരു സ്ത്രീയാണ് അപ്പുറത്തിരിക്കുന്നത്. അവരെന്നെ നോക്കിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

നിങ്ങളും റഹ്‌മാനും എന്ന് പറഞ്ഞവർ സംസാരിച്ചുതുടങ്ങി. എന്താണിവരുടെ പ്രശ്നം എന്നായി എന്റെ ചിന്ത. റഹ്‌മാന് നല്ല ഉയരമുണ്ടല്ലോ, നിങ്ങൾക്ക് തീരെ ഉയരമില്ലല്ലോ. പിന്നെങ്ങനെ നിങ്ങൾ നല്ല ജോഡികളായി? അപ്പോൾ എനിക്ക് തോന്നി, ഈ കുട്ടിക്ക് അസൂയയാണെന്ന്.

പിന്നെ ആലോചിച്ചപ്പോൾ എനിക്കും തോന്നി. എനിക്ക് ഉയരം കുറവാണ്, അവന് നല്ല ഉയരമുണ്ട്. ഞങ്ങളെങ്ങനെ നല്ല ജോഡികളായി എന്ന് രോഹിണി പറഞ്ഞു. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാൻ താൻ പഠിച്ചെന്നും രോഹിണി പറയുന്നു.

Also Read
ഞാൻ മ രി ച്ചോ എന്നറിയാൻ എന്നെ തന്നെയാണ് ആളുകൾ വിളിക്കുന്നത്, ഏതോ യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ ചെയ്ത വാർത്തയാണിത്: തന്റെ മ ര ണ വാർത്തയ്ക്ക് എതിരെ മധുമോഹൻ

Advertisement