ഞാൻ മ രി ച്ചോ എന്നറിയാൻ എന്നെ തന്നെയാണ് ആളുകൾ വിളിക്കുന്നത്, ഏതോ യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ ചെയ്ത വാർത്തയാണിത്: തന്റെ മ ര ണ വാർത്തയ്ക്ക് എതിരെ മധുമോഹൻ

227

ദൂരദർശന്റെ പ്രതാപകാലത്ത് സീരിയലുകളിലൂടെ വീടുകളിലെ സ്വീകരണമുറിയെ സമ്പന്നമാക്കിയ കലാകാരനാണ് മധു മോഹൻ. മാനസി, സ്‌നേഹ സീമ തുടങ്ങി ഒരു പിടി മെഗാപരാമ്പരകൾ മലയാളിക്ക് സമ്മാനിച്ച പ്രതിഭാശാലിയാണ് അദ്ദേഹം.

മലയാളത്തിലെ മെഗാസീരിയലിന്റെ പിതാവ് എന്നറിയപ്പെടുന്ന സാക്ഷാൽ മധുമോഹൻ ഇപ്പോൾ തമിഴകത്ത് എംജി ആറിന്റെ വീട്ടിലാണ് താമസമെന്ന് പറഞ്ഞാൽ ആരുമൊന്ന് അത്ഭുതപ്പെടും. മലയാള ടെലിവിഷൻ ചരിത്രത്തിലെ ആദ്യ മെഗാസീരിയലായ മാനസിയിലൂടെ മിനിസ്‌ക്രീൻ ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിയാണ് മധു മോഹൻ.

Advertisements

Also Read
കാട്ടുവഴിയില്‍ വെച്ച് കനക സാരിയും ബ്ലൗസും മാറ്റി; അന്ന് സോഷ്യല്‍മീഡിയയും മൊബൈലും ഇല്ലാത്തത് രക്ഷയായി, അല്ലെങ്കില്‍ പണിപാളിയേനെ എന്ന് ബാബു ഷാഹിര്‍

അതേ സമയം താൻ അന്തരിച്ചു എന്ന വ്യാജ വാർത്തകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മധു മോഹൻ ഇപ്പോൾ. ഞാൻ മ രി ച്ചി ട്ടി ല്ല പറഞ്ഞോളൂ മധു മോഹനാണ് എന്നാണ് വിവരം അന്വേഷിച്ച് എത്തുന്ന ഫോൺ കോളുകൾക്ക് അദ്ദേഹത്തിന്റെ മറുപടി. പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചതായി ചില പ്രമുഖ മാധ്യമങ്ങളിൽ ആയിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്.

വാർത്ത അറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണിൽ മറുപടി നൽകുന്നത് മധു മോഹൻ തന്നെയാണ്. ഞാൻ മ രി ച്ചോ എന്നറിയാൻ എന്നെ തന്നെ ആളുകൾ വിളിക്കുകയാണ്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ ചെയ്ത വാർത്തയാണിത്. ഇതിനു പിന്നാലെ പോകാൻ എനിക്കു സമയമില്ല.

അവർ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാൻ ജീവനോടെ ഉണ്ടെന്ന് ആളുകൾ അറിയുമല്ലോ എന്നാണ് മധു മോഹൻ പറയുന്നത്. ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ്സ് കൂടുമെന്നാണ് പറയുന്നത് ന്നും മധു മോഹൻ പറയുന്നു. അതേ സമയം ചെന്നൈയിൽ താമസിച്ചു വരുന്ന മധു മോഹൻ ചാനലുകളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു വരുകയാണ്.

Also Read
പുതിയ ലുക്കിൽ സാനിയ ഇയ്യപ്പൻ. ‘യാ മോനെ കിടിലനെന്ന്’ ആരാധകർ. വൈറലായി നടിയുടെ മാഗസിൻ ഷൂട്ട്.

തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷൻ താരമായ മധുമോഹൻ, പല ജനപ്രിയ പരമ്പരകളുടെ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയൻ ആണ്. മലയാളത്തിൽ ആദ്യമായി മെഗാ സീരിയലുകൾ അവതരിപ്പിച്ചു വൻ വിജയം നേടിയിട്ടുള്ള മധു മോഹൻ, ദൂരദർശനു വേണ്ടി നിരവധി ടെലിഫിലിമുകളും പരമ്പരകളും നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisement