പുതിയ ലുക്കിൽ സാനിയ ഇയ്യപ്പൻ. ‘യാ മോനെ കിടിലനെന്ന്’ ആരാധകർ. വൈറലായി നടിയുടെ മാഗസിൻ ഷൂട്ട്.

101

റിയാലിറ്റി ഷോയിലൂടെ വന്ന് താരമായ നടിയാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ ചാനലിൽ വന്ന ഡി4 ഡാൻസിലൂടെയാണ് താരം പ്രശസ്തയായത്. തുടർന്ന് 2014 ൽ ബാല്യകാലസഖിയെന്ന് ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി തിളങ്ങിയ താരമ ഫോട്ടോ ഷൂട്ടിലൂടെ ആരാധകരെ എന്നും അമ്പരിപ്പിക്കാറുണ്ട്. നിലവിൽ മലയാളത്തിലെ ഗ്ലാമർ താരമാണ് സാനിയ. താരം നടത്താറുള്ള വെറൈറ്റി ഫോട്ടോ ഷൂട്ടുകളാണ് മറ്റുളള നടിമാരിൽ നിന്നും സാനിയയെ വ്യത്യസ്തയാകുന്നത്.

Advertisements
Courtesy: Social Media

ഇപ്പോഴിതാ സാനിയയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കേരളത്തിലെ ഏറെ സജീവമായി നിൽക്കുന്ന എഫ്.ഡബ്ല്യൂ.ഡി ലൈഫ് മാഗസിന്റെ കവർ ഫോട്ടോഷൂട്ടിലാണ് സാനിയയുടെ പുതിയ ലുക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ സാനിയ ആണോ എന്ന് സംശയിച്ച് പോകുന്ന തരത്തിലാണ് താരത്തിന്റെ മാറ്റം. ഹോളിവുഡ് നടിമാരെക്കാൾ സുന്ദരിയാണ് താരം ഫോട്ടോസിലെല്ലാം. ഫോട്ടോഗ്രാഫർ ജിൻസൺ എബ്രഹാമാണ് താരത്തിന്റെ ചിത്രങ്ങൾ കാമറയിൽ പകർത്തിയിരിക്കുന്നത്.

Also Read
മധ്യവർഗ്ഗ സ്ത്രീകൾക്ക് എന്തിനാണിത്ര മേക്കപ്പ്. കിടിലൻ മറുപടി നല്കി അശ്വതി

ഇന്നർ വെയറും മിനി ടി-ഷർട്ടും ധരിച്ച് ഹോട്ട് ആൻഡ് സ്‌റ്റൈലിഷ് ലുക്കിലാണ് സാനിയയെ ചിത്രത്തിൽ കാണാൻ കഴിയുക. ഇ അജയ് ദാസിന്റെ ഫാഷൻ ഫിലിം സംവിധാനത്തിലാണ് ഷൂട്ട് നടത്തിയത്. കൊച്ചിയിലെ സെന്റർ മാളിലെ സിനിപോളിസ് തിയേറ്ററിന് ഉള്ളിൽ വച്ചാണ് സാനിയയുടെ ഫോട്ടോ ഷൂട്ട് എടുത്തിരിക്കുന്നത്. അഹം ബൗട്ടിക്കിന്റെ കോൺസെപ്റ്റിലും ഔട്ട്.ഫിറ്റിലുമാണ് സാനിയ തിളങ്ങിയത്.

Courtesy: Social Media

Also Read
കാട്ടുവഴിയില്‍ വെച്ച് കനക സാരിയും ബ്ലൗസും മാറ്റി; അന്ന് സോഷ്യല്‍മീഡിയയും മൊബൈലും ഇല്ലാത്തത് രക്ഷയായി, അല്ലെങ്കില്‍ പണിപാളിയേനെ എന്ന് ബാബു ഷാഹിര്‍

2018 ൽ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്യ ക്വീനിലെ അഭിനയത്തിന് സൗത്ത് ഇന്ത്യയിലെ മികച്ച് പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡിന് നടി അർഹയായിരുന്നു. സിനിമക്ക് പുറമേ, ചില ഷോർട് ഫിലിമുകളിലും, വെബ് സീരിസിലും, മ്യൂസിക് വീടിയോയിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisement