ആ വക കാര്യങ്ങൾക്ക് ഇപ്പോൾ എന്നെ കിട്ടില്ല എനിക്ക് സമയവും ഇല്ല: തുറന്നുപറഞ്ഞ് നിവേദ

337

വെറുതെയല്ല ഭാര്യ എന്ന ജയറാം നായകനായ സിനിമയിൽ ബാലതാരമായി മലയാളത്തിലേക്കെത്തിയ നടിയാണ് നിവേദ തോമസ്. തുടർന്ന് കുരുവി എന്ന സിനിമയിൽ ദളപതി വിജയിയുടെ സഹോരിയായി അഭിനയിച്ചു. ചാപ്പാക്കുരിശിലെ നായികവേഷത്തോട് കൂടി താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറി.

പിന്നീട് മലയാളത്തിലും തമിഴിലും തതെലുങ്കിലുമായി സിനിമകളിൽ മുൻനിര നായകന്മാരുടെ നായികയായി നിവേദ തിളങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി സമയം പങ്കിടാറുള്ള താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വൈറലാവാറുമുണ്ട്.

Advertisements

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം താരം നൽകിയ അഭിമുഖത്തിൽ പ്രണയം വിവാഹം എന്നീ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിന് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്.

തനിക്ക് ഇപ്പോൾ പ്രേമിക്കാനോ വിവാഹം കഴിക്കാനോ താല്പര്യമില്ലന്നും വിവാഹ സമയമാകുമ്പോൾ അതിന് പൂർണ മനസ്സോടെ സമ്മതിക്കുമെന്നും താരം മറുപടി നൽകുന്നു. സിനിമയിൽ പൂർണ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോൾ തീരുമാനമെന്നും ഭാവിയിൽ ഒരു സിനിമ തന്നെ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും നിവേദിത വെളിപ്പെടുത്തുന്നു.

Also Read
ഓണസദ്യക്ക് മുന്നിലിരുന്ന് ഞങ്ങൾക്ക് ആരുമില്ലെന്ന് സങ്കടപ്പെട്ട് ലേഖ ശ്രീകുമാർ, നിങ്ങൾ ഒറ്റക്കല്ല, ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ടെന്ന് ആരാധകർ

അതേ സമയം ഡേറ്റ് ക്ലാഷ് കാരണമാണ് ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്യാൻ കഴിയാഞ്ഞതെന്നും എന്നാൽ ദൃശ്യം തമിഴ് റീമേക്കിൽ കമൽ ഹാസന്റെ മകളായി വേഷമിടാൻ അവസരം ലഭിച്ചെന്നും താരം പറയുന്നു.

മലയാളത്തിൽ ചാപ്പാകുരിശ്, തട്ടത്തിൻ മറയത്ത്, റോമൻസ് തുടങ്ങിയ ചിത്രങ്ങളിൽ നിവേദ അഭിനയിച്ചിട്ടുണ്ട്. തമിഴകത്തിന്റെ സ്‌റ്റൈൽമന്നൻ രജനികാന്തിന് ഒപ്പം ദർബാർ എന്ന സിനിമയിൽ നിവേദ ശ്രദ്ധേയമയായ വേഷം ചെയ്തിരുന്നു.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പവും തമിഴ് സിനിമയിൽ നിവേദ അഭിനയിച്ചിട്ടുണ്ട്. ദളപതി വിജയിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ജില്ല എന്ന സിനിമയിൽ ആയിരുന്നു നിവേദ വേഷമിട്ടത്.

Also Read
ജീവിതത്തിൽ ഇതുവരെ ആര്യയും ഞാനും നേരിൽ കണ്ടിട്ടില്ല, ആര്യയുടെ കാമുകനെന്ന് പറയുന്ന ജാൻ ഞാനല്ല; തുറന്നു പറഞ്ഞ് ശ്രീകാന്ത് മുരളി

Advertisement