തുടർച്ചയായ എട്ടാം വർഷവും ആ കിടിലൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ രോഹിത് ശർമ, കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

75

ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറെന്ന റെക്കോർഡ് തുടർച്ചയായ എട്ടാം വർഷവും സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. ബെംഗളൂരുവിൽ ഓസ്‌ട്രേലിയക്കെതിരെ രോഹിത് നേടിയ 119 റൺസാണ് ഈ വർഷത്തെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്‌കോർ.

112 റൺസ് നേടിയ കെഎൽ രാഹുലാണ് രണ്ടാമത്. ഓശ്‌ട്രേലിയക്കെതിരെ 92 റൺസ് നേടിയ ഹാർദ്ദിക് പാണ്ഡ്യ മൂന്നാമതും ഇടം നേടി. അതേസമയം 2020ൽ ഏകദിനത്തിൽ സെഞ്ചുറി കണ്ടെത്തിയ ഏക ഇന്ത്യൻ ബാറ്റ്‌സ്മാനും രോഹിത്താണ്.

Advertisements

2019ൽ 209 റൺസോടെ ആദ്യമായി ഒന്നാമതെത്തിയ രോഹിത് 2014ൽ 264 റൺസ് കണ്ടെത്തി തന്റെ സ്ഥാനം നിലനിർത്തി. തുടർന്നുള്ള വർഷങ്ങളിൽ 150,171,208,125,159,119 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോറുകൾ. 2020ൽ ആകെ മൂന്ന് ഏകദിനമത്സരങ്ങൾ മാത്രമാണ് രോഹിത് കളിച്ചത്.

അതേ സമയം ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേതുമായ ഏകദിനത്തിൽ ജയിച്ചു കയറി ഇന്ത്യൻ ടീം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയ്‌ക്കെതിരെ 13 റൺസിനാണ് ജയം കൈവരിച്ചത്.

ഇന്ത്യ ഉയർത്തിയ 303 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 49.3 ഓവറിൽ 289 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഓസീസ് പരമ്ബര (21) സ്വന്തമാക്കിയെങ്കിലും ഇത് ഇന്ത്യയ്ക്ക് ആശ്വാസ ജയം തന്നെയാണ്.

ഇന്ത്യയ്ക്കായി ശാർദുൽ താക്കൂർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ, ടി. നടരാജൻ എന്നിവർ രണ്ടു വിക്കറ്റെടുത്തു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഗ്ലെൻ മാക്സ്വെല്ലുമാണ് ഓസീസ് നിരയിൽ പൊരുതിയത്.

ഗ്ലെൻ മാക്സ്വെല്ലിനെ ബുമ്രയും മാർനസ് ലബുഷെയ്നിനെ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ടി. നടരാജനും സ്റ്റീവ് സ്മിത്തിനെയും മോയസ് ഹെന്റിക്വസിനെയും ഷാർദുൽ താക്കൂറും പുറത്താക്കി.

Advertisement