സുൽഫിത്ത് കെട്ടിയത് ഒരു വക്കീലിനെയാണ് അല്ലാതെ സിനിമാ നടനെയല്ല: ആ ചോദ്യത്തിന് മാസ്സ് മറുപടി നൽകി മമ്മൂട്ടി

450

മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയം ജീവിതം തുടങ്ങിയിട്ട് മഹത്തായ അമ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കിയാണ്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആണ് അദ്ദേഹം വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി മാറ്റിയിരിക്കുന്നത്.

അതേ സമയം മുഹമ്മദ്കുട്ടി ഇസ്മായിൽ എന്ന മമ്മൂട്ടി നിയമബിരുദം നേടിയതിന് ശേഷം രണ്ട് വർഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. 1971 ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന സേതുമാധവൻ സിനിമയിൽ ചെറിയ ഒരു രംഗത്ത് മുഖം കാണിച്ചായിരുന്നു അരങ്ങേറ്റം. അതിന് ശേഷം കാലചക്രം, സബർമതി എന്നീ സിനിമകളിലും ചെറിയ വേഷത്തിലെത്തി.

Advertisements

ഇപ്പോൾ 52 വർഷങ്ങളും പിന്നിട്ട് മുന്നേറുകയാണ് ആ ജൈത്രയാത്ര. 1979 ൽ അദ്ദേഹം സുൽഫത്തിനെ വിവഹം കഴിച്ചു. ആദ്യ സിനിമയിൽ മുഖം കാണിച്ച ശേഷം അഭിഭാഷകനായി ജോലി നോക്കിയ മമ്മുട്ടി പിന്നീട് ഭാര്യ സുൽഫത്തിന്റെ പൂർണ പിന്തുണയോടെ മുഴുവൻ സമയവും സിനിമയിലക്കേ് എത്തുക ആയിരുന്നു.

Also Read
മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമാണ്, നായികയ്ക്ക് വേണ്ട ഒരു ഭംഗിയില്ലെന്നാണ് അവർ പറഞ്ഞത്, പ്രമുഖ നടി തന്നെ അപമാനിച്ചത് വെളിപ്പെടുത്തി സ്വാസിക

അതേ സമയം കുടുംബത്തിനും സിനിമയ്ക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും സിനമാ നടനായതിനാൽ കുടുംബത്തിനും ആരാധകർ നിരവധിയാണ്. അവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താൽപ്പര്യമാണ്.

അത്തരത്തിൽ മമ്മൂട്ടിയെക്കുറിച്ച് മുകേഷ് നടത്തിയ ഒരു പ്രസാതവന ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മുകേഷിന്റെ വാക്കുകൾ ഇങ്ങനെ:

മമ്മൂക്ക വലിയൊരു ഫാമിലിമാൻ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് വീട്ടിൽ നിന്ന് ദൂരയുള്ള സ്ഥലമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കും.

ആ കതക് പൂട്ടിയോ ജനൽ അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷമാണ് അദ്ദേഹം ഉറങ്ങാൻ പോകുന്നത്. നിങ്ങൾ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ എന്ന് ഞാൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആണ് നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല. വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും.

സന്തോഷമായി ജീവിക്കാം, സിനിമാ നടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ. അങ്ങനെയൊരു ചിന്ത അവർക്ക് കൊടുക്കരുത്. കുടുംബബന്ധത്തിന്റെ അടിത്തറയിൽ ഇതൊരു പ്രധാനകാര്യം തന്നെയാണെന്നു മുകേഷ് പറഞ്ഞു.

അതേ സമയം സിനിമയിൽ സജീവമായ വാപ്പിച്ചിയും മകനും ഒന്നിക്കുന്ന ഒരു സിനിമ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഈ ചിത്രം ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഒന്നിച്ച് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും ഇതിന് പറ്റിയ കഥ ഇതുവരെ കിട്ടാത്തതാണ് താരങ്ങൾ ഒന്നിച്ചുള്ള ചിത്രം പുറത്ത് ഇറങ്ങാത്തത്.

Also Read
ആപ്പിളും മുട്ടയും മാത്രം; 15 ദിവസം കൊണ്ട് കുറച്ചത് എട്ട് കിലോയോളം; പത്ത് ദിവസത്തോളം കുളിച്ചില്ല; അനുഭവം പറഞ്ഞ് മാളവിക മോഹനന്‍

Advertisement