ആപ്പിളും മുട്ടയും മാത്രം; 15 ദിവസം കൊണ്ട് കുറച്ചത് എട്ട് കിലോയോളം; പത്ത് ദിവസത്തോളം കുളിച്ചില്ല; അനുഭവം പറഞ്ഞ് മാളവിക മോഹനന്‍

1824

ക്യാമറമാന്‍ അഴകപ്പന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘പട്ടം പോലെ’ സിനിമയിലൂടെ സിനിമാലോകത്തേക്ക് അരടങ്ങേറ്റം നടത്തിയ താരമാണ് മാളവിക മോഹനന്‍. താരം മലയാളത്തില്‍ നിന്നും പിന്നീട് തിമിഴിലേക്ക് ചേക്കേറി വലിയ വിജയം കൈവരിച്ചിരുന്നു. പ്രമുഖ ഛായാഗ്രകന്‍ എം യു മോഹനന്റെ മകളാണ് മാളവിക.

കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ രജനിക്കൊപ്പമായിരുന്നു മാളവിക മോഹനന്റെ തമിഴ് അരങ്ങേറ്റം. കൂടാതെ, ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇന്ത്യയൊട്ടാകെ താരം ശ്രദ്ധ നേടിയിരുന്നു.

Advertisements

പിന്നീട് മലയാളത്തിലും തമിഴിലുമടക്കം ഒരുപിടി ചിത്രങ്ങളിലാണ് മാളവിക വേഷമിട്ടത്. താരം മോഡലിംഗ് രംഗത്തും ശക്തമായ സാന്നിധ്യമാണ്. മാളവികയുടെ ഫോട്ടോഷൂട്ടുകളും വൈറലാവാറുണ്ട്.ഇപ്പോഴിതാ താന്‍ പത്ത് ദിവസത്തോളം കുളിക്കാതിരുന്നെന്നും അതിന് കാരണം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക മോഹനന്‍.

ALSO READ- ‘വരുന്നവരെ ചോദ്യങ്ങള്‍ ചോദിച്ച് കരയിപ്പിക്കണം; കൂടെ ഞാനും കരയണം; അഭിമുഖത്തിനുള്ള ചാനലിന്റെ ഡിമാന്റ് യോജിക്കാനായില്ല’; ചാനല്‍ ഷോയില്‍ നിന്നും പിന്മാറിയത് പറഞ്ഞ് മാല പാര്‍വതി

താന്‍ അഭിനയിച്ച ഒരു ചിത്രത്തിനായാണ് താരത്തിന്റെ ഈ ത്യാ ഗ ങ്ങളെല്ലാം. ജയിലില്‍ കിടന്ന് ഡിപ്രഷന്‍ അടിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വേഷമായതിനാല്‍ പെട്ടന്ന് ശരീര ഭാരം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പതിനഞ്ച് ദിവസം കൊണ്ട് എട്ട് കിലോയോളം ശരീര ഭാരം കുറച്ചു. പെട്ടന്ന് ഞാന്‍ ഭക്ഷണം കഴിക്കുന്നത് അങ്ങ് നിര്‍ത്തുകയായിരുന്നു.

വെറും എഗ്ഗ് വൈറ്റും ഒരു ആപ്പിളും മാത്രമാണ് ദിവസം കഴിച്ചതെന്നാണ് മാളവിക മോഹനന്‍ പറയുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന താരം ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ALSO READ-ഷംനയേയും നീരജിനേയും തോല്‍പ്പിച്ച് ആദ്യ റിയാലിറ്റി ഷോ വിജയിയായി; സമ്മാനമെല്ലാം പട്ടിണിക്കാലത്ത് വിറ്റു; ഇന്ന് ഓട്ടോ ഓടിച്ചും പെയിന്റടിച്ചും ജീവിതം; കണ്ണ് നനയിക്കും പ്രശാന്തിന്റെ ജീവിതം

ബിയോണ്ട് ദി ക്ലൗഡ് എന്ന ആ പ്രശസ്ത ചിത്രത്തിനായാണ് താന്‍ ഇത്രയേറെ കഷ്ടപ്പാടുകള്‍ സഹിച്ചതെന്നാണ് മാളവികയുടെ വാക്കുകള്‍. സിനിമയില്‍ താരം ജയിലില്‍ കിടക്കുന്ന ഒരു രംഗം ഉണ്ട്.

malavika-mohan-10

പത്ത് പതിനഞ്ച് ദിവസം ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയെ നാച്വറലായി കാണിക്കാന്‍ വേണ്ടിയാണ് ദിവസങ്ങളോളം കുളിക്കാതെയിരുന്നത്. പത്ത് ദിവസത്തോളം തല കുളിച്ചിരുന്നില്ല. ഇതോടെ മുടി ജഡ കെട്ടിയത് പോലെ ആയി വന്നു. ഇങ്ങനെ വേണമായിരുന്നു. അതിന് വേണ്ടിയാണ് കുളിക്കാതെയിരുന്നതെന്നും മാളവിക പറയുന്നു.

malavika-mohan-5

അതേസമയം, പെട്ടെന്ന് ശരീര ഭാരം കുറച്ചത് താന്‍ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം ആയിരുന്നെന്നും ഒരിക്കലും അങ്ങനെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇല്ലാതെ പെട്ടന്ന് ഡയറ്റ് ചാര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നും താരം വിശദീകരിക്കുന്നു.

malavika-mohanan

അതിന് കൃത്യമായ ന്യൂട്രീഷനും ഡയറ്റും നോക്കണം. അല്ലെങ്കില്‍ കിഡ്‌നിയ്ക്ക് ഒക്കെ തകരാറ് സംഭവിച്ചേക്കാം. അന്ന് കഥാപാത്രത്തിന്റെ ഭ്രാന്തില്‍ നില്‍ക്കുന്നതിനാല്‍ ഞാന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു അതെന്ന് താരം വിശദീകരിക്കുന്നു.

Advertisement