‘വരുന്നവരെ ചോദ്യങ്ങള്‍ ചോദിച്ച് കരയിപ്പിക്കണം; കൂടെ ഞാനും കരയണം; അഭിമുഖത്തിനുള്ള ചാനലിന്റെ ഡിമാന്റ് യോജിക്കാനായില്ല’; ചാനല്‍ ഷോയില്‍ നിന്നും പിന്മാറിയത് പറഞ്ഞ് മാല പാര്‍വതി

284

മലയാള സിനിമ ലോകത്ത് 2007 മുതലുള്ള നടിയാണ് മാല പാര്‍വ്വതി. 100 ലധികം മലയാള സിനിമകളില്‍ താരം ഇത് വരം അഭിനയിച്ച് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മനു ആനന്ദ് സംവിധാനം എഫ് ഐ ആര്‍ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. നീലത്താമര, ടൈം തുടങ്ങിയ സിനിമകളിലൂടെ മാല പാര്‍വതി പ്രശസ്തയായി. മലയാള സിനിമയിലെ മുന്‍നിര അമ്മ വേഷങ്ങള്‍ താരത്തെ തേടി വരികയാണ് പിന്നീടുണ്ടായത്.

തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. നിമിഷങ്ങള്‍ക്കകമാണ് താരം പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും, ചിത്രങ്ങളും വൈറലാകുന്നത്. ടെലിവിഷനില്‍ നിന്നാണ് താരം തന്റെ യാത്ര തുടങ്ങിയത്. ഇപ്പോഴിതാ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ തനിക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ചും വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് മാല പാര്‍വതി.

Advertisements

ചാനലുകളില്‍ മോണിങ് ഷോ ചെയ്തിരുന്നെന്നും രണ്ട് രണ്ടര വര്‍ഷത്തോളം അന്ന് താന്‍ മോണിങ് ഷോ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മാല പാര്‍വതി പറയുന്നു. അതേസമയം, ഇന്റര്‍വ്യു ചെയ്യുന്നതാണ് താന്‍ ഏറ്റവും അധികം ആസ്വദിച്ചിരുന്നത്. പല മേഖലകളില്‍ നിന്നുള്ളവരും എത്തിയിരുന്നു. രാഷ്ട്രീയം,സ്പോട്സ്, വ്യവസായം, സിനിമ തുടങ്ങി എല്ലാ മേഖലയില്‍ നിന്നും ഉള്ള ആളുകളും അഭിമുഖത്തിന് എത്തുമായിരുന്നു.

ALSO READ- ഷംനയേയും നീരജിനേയും തോല്‍പ്പിച്ച് ആദ്യ റിയാലിറ്റി ഷോ വിജയിയായി; സമ്മാനമെല്ലാം പട്ടിണിക്കാലത്ത് വിറ്റു; ഇന്ന് ഓട്ടോ ഓടിച്ചും പെയിന്റടിച്ചും ജീവിതം; കണ്ണ് നനയിക്കും പ്രശാന്തിന്റെ ജീവിതം

മിക്കവാറും അഭിമുഖത്തിനായി വരാന്‍ പോകുന്ന ആളെ കുറിച്ച് മുന്‍കൂട്ടി വിവരം ഒന്നും കിട്ടില്ല. ഏത് മേഖലയില്‍ നിന്ന് വരുന്നവരെയും അഭിമുഖം ചെയ്യണം. അത് കൊണ്ട് എല്ലാ വിഷയങ്ങളെ കുറിച്ചും പഠിക്കണമായിരുന്നെന്നും ആ കാലം വളരെ രസകരമായിരുന്നെന്നും മാല പാര്‍വതി പറയുന്നു.

പക്ഷെ ഇന്ന് കഥ മാറി. അങ്ങനെയല്ല കാര്യങ്ങള്‍. ആരാണ് അഭിമുഖത്തിന് വരുന്നത് എന്നൊക്കെ മുന്‍കൂട്ടി അറിയാനായി കഴിയും. ഇയര്‍ ഫോണിലൂടെ എന്തൊക്കെയാണ് എന്ന നിര്‍ദ്ദേശങ്ങളും വരും.

പക്ഷെ, തനിക്ക് അതിനോട് താത്പര്യമില്ല. ആ പണി ഉപേക്ഷിക്കും വരെ അന്ന് മോണിങ് ഷോ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് തന്നെ കുറച്ചു കാലം മുന്‍പ് ഒരു ചാനലില്‍ നിന്നും വിളിച്ചിരുന്നു. പക്ഷെ അവര്‍ പറഞ്ഞത് തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നാണ് മാല പാര്‍വതി പറയുന്നത്.

ALSO READ- മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമാണ്, നായികയ്ക്ക് വേണ്ട ഒരു ഭംഗിയില്ലെന്നാണ് അവർ പറഞ്ഞത്, പ്രമുഖ നടി തന്നെ അപമാനിച്ചത് വെളിപ്പെടുത്തി സ്വാസിക

വരുന്ന ഗസ്റ്റിനെ അഭിമുഖം ചെയ്താല്‍ മാത്രം പോരെന്നും അവരെ കരയിപ്പിക്കണം എന്നും പറഞ്ഞു. കൂടാതെ കൂടെ താനും കരയണം എന്നാണ് അവര്‍ പറഞ്ഞത്. അത് ഒട്ടും യോജിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നെന്നും അങ്ങനെ അതുപേക്ഷിച്ചെന്നും മാല പാര്‍വതി വിശദീകരിച്ചു.

ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അയാളുടെ കഥകളിലൂടെ, ജീവിതത്തിലൂടെ നമ്മളും സ്വാഭാവികമായി യാത്ര ചെയ്യും. കേള്‍ക്കുന്നവരെ തൃപ്തിപെടുത്താന്‍ വേണ്ടിയല്ല അഭിമുഖം ചെയ്യുന്നത്. ഓരോ ചോദ്യങ്ങളും അവരോടു ചോദിക്കുമ്പോള്‍ അവരെ കുറിച്ച് അറിയാനുള്ള ആകാംക്ഷയുണ്ടാവുമെന്നും താരം വിശദീകരിക്കുന്നു.

അതില്‍ ചിലത് കരയിപ്പിക്കുന്ന അനുഭവമാവും. അത് കേള്‍ക്കുമ്പോള്‍ നമ്മളും സ്വാഭാവികമായി കരഞ്ഞ് പോകും. അല്ലാതെ ക്യാമറയ്ക്ക് വേണ്ടി കരഞ്ഞ് അഭിമുഖം ചെയ്യാനൊന്നും തനിക്ക് കഴിയില്ലെന്നും മാല പാര്‍വതി വിശദീകരിക്കുന്നു.

Advertisement