ഇതെന്റെ ഭർത്താവ് മണിസ്വാമിയാണ്, ഞങ്ങൾ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്, എന്നോട് ഒരിക്കൽ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല: കവിയൂർ പൊന്നമ്മ പറഞ്ഞത്

1110

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയ താരമാണ് കവിയൂർ പൊന്നമ്മ. പ്രമുഖ താരങ്ങളുടെ അമ്മയായി ഇന്നും മലയാള സിനിമയിൽ സജീവമാണ്. എന്നാൽ ഈ അമ്മ നടിക്ക് സിനിമാ ജീവിതത്തിൽ ഏറെ വിജയം നേടാൻ സാധിച്ചു എങ്കിലും കുടുംബ ജീവിതം വലിയ പരാജയമായിരുന്നു.

അതേ സമയം മുമ്പ് ഒരിക്കൽ തനിക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നതിനെ കുറിച്ചും ഭർത്താവിനെ കുറിച്ചും കൈരളി ടിവിയുടെ ജെബി ജംഗ്ഷൻ പരിപാടിയിൽ കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിരുന്നു. പരിപാടിക്കിടെ സ്‌ക്രീനിൽ ഭർത്താവിന്റെ ഒരു ഫോട്ടോ കാണിച്ച് അദ്ദേഹത്തെ അറിയുമോ എന്ന് അവതാരകൻ ചോദിച്ചിരുന്നു. അതിന് മറുപടിയായി കവിയൂർപൊന്നമ്മ പറഞ്ഞു.

Advertisements

ഇതെന്റെ ഭർത്താവ്, മണിസ്വാമിയാണ്. ഞങ്ങൾ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ഞാൻ എത്ര സോഫ്റ്റ് ആണോ അതിന് എതിരായി അദ്ദേഹം അത്രയും ദേഷ്യക്കാരനായിരുന്നു. എന്നോട് ഒരിക്കൽ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല. പക്ഷേ എന്റെ അടുത്ത് കിടന്നാണ് മ രി ച്ച ത്.

Also Read
ആപ്പിളും മുട്ടയും മാത്രം; 15 ദിവസം കൊണ്ട് കുറച്ചത് എട്ട് കിലോയോളം; പത്ത് ദിവസത്തോളം കുളിച്ചില്ല; അനുഭവം പറഞ്ഞ് മാളവിക മോഹനന്‍

ഭർത്താവിൽ നിന്നും പിരിഞ്ഞ് താമസിച്ചു. സുഖമില്ലാതെ വന്നതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവസാനം ആയപ്പോൾ സംസാരിക്കാൻ പറ്റാതെ ആയി. ചിലപ്പോൾ ആലോചിക്കുമ്പോൾ വെറുപ്പ് വരുമായിരുന്നു. ഏറിയാൽ രണ്ടോ മൂന്നോ മാസമേ ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ച് കൊടുത്തോളാനും പറഞ്ഞു.

അതോടെ ഇനി എത്ര കാലം ഉണ്ടെന്ന് കരുതിയാണെന്ന് വിചാരിച്ച് എല്ലാം മറന്നു. ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭർത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി. എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകൾ മുതൽ താളപിഴയായിരുന്നു.

എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. കാരണം വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ. പക്ഷേ എന്നോട് മതം മാറാൻ പറഞ്ഞു. എനിക്ക് താഴെ പെൺകുട്ടികളുണ്ട്. അവിടെ ആൺകുട്ടികൾ മാത്രമേയുള്ളു. അദ്ദേഹം വീട്ടിൽ പോയി അച്ഛനോടൊക്കെ പോയി സംസാരിച്ചപ്പോൾ മതം മാറണമെന്നാണ് അവരുടെ ആവശ്യം. അത് നടക്കില്ലെന്ന് പറഞ്ഞു.

ജാതി അന്വേഷിച്ച് അല്ലല്ലോ പ്രണയിച്ചത്. കുടുംബം നോക്കിയിരുന്നത് ഞാനായിരുന്നു. അത് കൊണ്ട് നടക്കില്ലെന്ന് പറഞ്ഞു. അത് ഒഴിവായ സമയത്താണ് മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത്. അദ്ദേഹം റോസി എന്ന സിനിമയുടെ നിർമാതാവ് ആയിരുന്നു.

ഞാൻ അന്ന് വിചാരിച്ചു അദ്ദേഹം ബ്രഹ്‌മാണനാണ്, പഠിച്ചവനാണ്, എന്റെ കുടുംബം നോക്കുമെന്നും കരുതി. എല്ലാം തകിടം മറിഞ്ഞു. ഞാൻ വിചാരിച്ചതിന് എതിർ സ്വഭാവമായിരുന്നു ഭർത്താവിന്റേതെന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കിയിരുന്നു.

Also Read
സുൽഫിത്ത് കെട്ടിയത് ഒരു വക്കീലിനെയാണ് അല്ലാതെ സിനിമാ നടനെയല്ല: ആ ചോദ്യത്തിന് മാസ്സ് മറുപടി നൽകി മമ്മൂട്ടി

Advertisement