കാത്തിരുന്ന് ഡേറ്റ് കിട്ടിയിട്ടും നീ ഈ കഥ എന്നോട് പറയണ്ടെന്ന് ജയറാം മുഖത്ത് നോക്കി പറഞ്ഞു; ശ്രീനിവാസന് വേണ്ടി വാശി പിടിച്ചു; ജയറാം നോ വി ച്ചത് പറഞ്ഞ് ലാല്‍ജോസ്

3323

മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന വന്ന വ്യക്തിയാണ് ലാല്‍ജോസ്. എന്നാല്‍ സിനിമാസംവിധാനം തുടങ്ങുന്നതിന് മുന്‍പേ സംവിധാനകാര്യത്തില്‍ ഒരല്‍പം കടുംപിടുത്തവുമായാണ് ലാല്‍ജോസ് നിലകൊണ്ടത്.

ലോഹിതദാസിന്റെയോ, ശ്രീനിവാസന്റെയോ തിരക്കഥ കിട്ടിയാല്‍ മാത്രമേ താന്‍ ആദ്യ സിനിമ സംവിധാനം ചെയ്യുന്നുള്ളൂവെന്നായിരുന്നു സിനിമ ചെയ്യുന്നില്ലേ എന്ന് ചോദിക്കുന്നവരോടുള്ള ലാല്‍ ജോസിന്റെ മറുപടി.അങ്ങനെ ഒരു പ്രോജക്റ്റ് തന്റെ മുന്നില്‍ വന്നപ്പോള്‍ ശ്രീനിവാസന്‍ എഴുതാമെങ്കില്‍ താന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു.

Advertisements

നിര്‍മ്മാതാവ് ശ്രീനിവാസനെ സമീപിച്ചപ്പോള്‍ ലാല്‍ ജോസിനു വേണ്ടിയാണെങ്കില്‍ തിരക്കഥ നല്‍കാമെന്നു വാക്കും നല്‍കി. അങ്ങനെയാണ് ശ്രീനിവാസന്റെ രചനയില്‍ ലാല്‍ ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് സംഭവിക്കുന്നത്.

ഒരു മറവത്തൂര്‍ കനവ് ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു.സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോവാണ് മറവത്തൂര്‍ കനവ് പുറന്നതിന് പിന്നിലെ കഥ ലാല്‍ ജോസ് വിവരിച്ചത്. നായകനായിരുന്ന ജയറാമിനെ മാറ്റി മമ്മൂട്ടി വന്നത് ഇങ്ങനെയാണ് എന്ന് ലാല്‍ ജോസ് വിശദീകരിക്കുന്നു.

ALSO READ- ആപ്പിളും മുട്ടയും മാത്രം; 15 ദിവസം കൊണ്ട് കുറച്ചത് എട്ട് കിലോയോളം; പത്ത് ദിവസത്തോളം കുളിച്ചില്ല; അനുഭവം പറഞ്ഞ് മാളവിക മോഹനന്‍

തന്റെ വലിയ സ്വപ്നമായിരുന്ന ആദ്യ ചിത്രത്തില്‍ നായകനായി ജയറാം, മുരളിയേട്ടന്‍ എന്നിവരെയാണ് കണ്ടിരുന്നത്. മിലിറ്ററിയില്‍ നിന്നും റിട്ടയര്‍ഡ് ചെയ്ത സൈനികനും ഭാര്യയും മലയോരത്ത് കൃഷി ചെയ്യാന്‍ വരുന്നു. ശോഭനയെയായിരുന്നു മുരളിയേട്ടന്റെ ഭാര്യയായി പ്ലാന്‍ ചെയ്തിരുന്നത്. ഇതിനിടെ, അദ്ദേഹത്തിന് അപകടം പറ്റുന്നു.

ഇതോടെ നാട്ടില്‍ ഗുണ്ടായിസവും രാഷ്ട്രീയവും കളിച്ച് നടക്കുന്ന അനിയന്‍ വരുന്നതായിരുന്നു കഥ. ആ അനിയന്‍ ജയറാമേട്ടനായിരുന്നു. ശേഷം അദ്ദേഹം അടുത്ത വീട്ടിലെ കുട്ടിയുമായി പ്രണയത്തില്‍ ആകുന്നത് ഒക്കെയായിരുന്നു മനസ്സില്‍.

ചിത്രത്തിന്റെ കഥ ശ്രീനിവാസന്റെത് ആയിരുന്നു. അദ്ദേഹം ഒരു ശ്രദ്ധേയമായ കഥാപാത്രം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ഈ സിനിമയുടെ കഥ ജയറാമേട്ടനോട് പറയാന്‍ പോയി. ആ സമയത്ത് ജയറാമേട്ടന്‍ നല്ല തിരക്കുള്ള നടനാണ്, തമ്മില്‍ നല്ല പരിചയവുമാണ്.

ALSO READ- ‘വരുന്നവരെ ചോദ്യങ്ങള്‍ ചോദിച്ച് കരയിപ്പിക്കണം; കൂടെ ഞാനും കരയണം; അഭിമുഖത്തിനുള്ള ചാനലിന്റെ ഡിമാന്റ് യോജിക്കാനായില്ല’; ചാനല്‍ ഷോയില്‍ നിന്നും പിന്മാറിയത് പറഞ്ഞ് മാല പാര്‍വതി

എന്നാല്‍ ലാല്‍ ജോസ് ജയറാമിനോട് കഥ പറയാന്‍ ആരഭിച്ചപ്പോള്‍ തന്നെ ഈ പ്രോജക്റ്റ് ഈ കാസ്റ്റിംഗില്‍ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ജയറാമിന് മുന്നില്‍ കഥ പറയാനിരുന്ന ലാല്‍ ജോസിനോട് ജയറാം പറഞ്ഞത്, നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കില്‍ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്നമില്ല എന്നായിരുന്നു,

എന്തോ അത് അങ്ങനെ കേട്ടപ്പോള്‍ പെട്ടെന്ന് ഒരു വല്ലാത്ത വിഷമം തോന്നി. ജയറാമേട്ടന്‍ വളരെ നല്ല ഇഷ്ടത്തോടെ പറഞ്ഞതായിരുന്നു. പക്ഷെ എനിക്കത് വേദനിച്ചു. എന്റെ ആത്മവിശ്വാസം പോയി. ശ്രീനിവാസന്‍ എന്ന രചയിതാവിനെ കൂടുതല്‍ വിശ്വസിച്ച ജയറാമിനെ പ്രൊജക്ടില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഒരു സംവിധായകനില്‍ വിശ്വാസമില്ലാതെ തിരക്കഥാകൃത്തിനെ മാത്രം വിശ്വസിച്ചു കൊണ്ട് ഈ പ്രോജക്റ്റ് മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു ലാല്‍ ജോസിന്റെ നിലപാട്.

അന്ന് അവിടെ നിന്നും ഇറങ്ങുമ്പോള്‍ ജയറാമേട്ടനെ നായകനാക്കി ഈ സിനിമ ചെയ്യില്ല എന്ന് താന്‍ തീരുമാനിച്ചു എന്നാണ് ലാല്‍ജോസ് പറയുന്നത്.

Advertisement