ഞാന്‍ എന്താ ആരേലും റേ പ്പ് ചെയ്തിട്ടുണ്ടോ, അതോ കൊ ന്നി ട്ടുണ്ടോ, അ ടി ച്ചിട്ടുണ്ടോ? എന്റെ വീട്ടില്‍ വന്നതാണ്; വിശദീകരിച്ച് ബാല

510

സിനിമാതാരങ്ങളായ ബാലയും ഉണ്ണിമുകുന്ദനും തമ്മിലുള്ള തര്‍ക്കങ്ങളും വിവാദങ്ങളും സോഷ്യല്‍മീഡിയയെ ചൂടുപിടിപ്പിച്ചിരുന്നു. ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രം റിലീസായതു തൊട്ടാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തെത്തിയത്. പിന്നാലെ ബാലയെ തേടി വീട്ടില്‍ ആരോ കയറി ആ ക്ര മിച്ചെന്ന തരത്തിലുള്ള വിവാദ വാര്‍ത്തകളും പുറത്തെത്തി. ബാലയുടെ വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ ആരോ അതി ക്ര മം കാണിച്ചെന്നായിരുന്നു ആരോപണങ്ങള്‍.

ഇപ്പോഴിതാ സീക്രട്ട് ഏജന്റ് എന്ന വ്‌ളോഗറുമായി ഉണ്ണി മുകുന്ദന്‍ കൊമ്പു കോര്‍ക്കുന്ന ഓഡിയോയും പുറത്തെത്തിയുരുന്നു. അതി രൂക്ഷമായി ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്ന ഓഡിയോ വലിയ വിവാദമാണ് ഉണ്ടാക്കിത്.

Advertisements

ഇതേ സീക്രട്ട് ഏജന്റുമായി ചേര്‍ന്ന് നില്‍ക്കുന്ന ബാലയുടെ ഫോട്ടോ പുറത്തെത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല. തന്റെ വീട്ടിലേക്ക് അവര്‍ വന്നതെങ്ങനെയാണ് എന്നാണ് താരം വിശദീകരിക്കുന്നത്.

ALSO READ- കാത്തിരുന്ന് ഡേറ്റ് കിട്ടിയിട്ടും നീ ഈ കഥ എന്നോട് പറയണ്ടെന്ന് ജയറാം മുഖത്ത് നോക്കി പറഞ്ഞു; ശ്രീനിവാസന് വേണ്ടി വാശി പിടിച്ചു; ജയറാം നോ വി ച്ചത് പറഞ്ഞ് ലാല്‍ജോസ്

താന്‍ പറയുന്നത് ഇതാണ് എന്ന ഇന്‍ട്രോയോടെയാണ് ബാല പുത്തന്‍ വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്. താന്‍ റോഡില്‍ പോകുമ്പോള്‍ പത്തുപേരെ സഹായിക്കുന്നുണ്ട്. അത് കാണാന്‍ പത്തു പേരുണ്ടാകും. റോഡില്‍ ഇപ്പോള്‍ ആക്‌സിഡന്റ് ഉണ്ടായാല്‍ അത് കാണാനും ഒരു പത്തുപേര് ഉണ്ടാകുമെന്നതും ഹ്യൂമന്‍ സൈക്കോളജി ആണ്. ഇപ്പോള്‍ എന്താണ് ഞാന്‍ എ ന്താ ആരേലും റേ പ്പ് ചെയ്തിട്ടുണ്ടോ, അതോ കൊ ന്നി ട്ടു ണ്ടോ, അതോ അ ടി ച്ചി ട്ടുണ്ടോ. ഞാന്‍ എന്താ ടെ റ റി സ്റ്റ് ആണോ എന്നൊക്കെയാണ് ബാല ചോദിക്കുന്നത്.

തന്റെ വീട്ടില്‍ വന്നിട്ട് ഫോട്ടോ ചോദിച്ചു, ഫോട്ടോ എടുത്തിട്ട് പോയതാണ്. ഇതിന്റെ പുറകിലുള്ള പൊളിറ്റിക്‌സ് എന്താണ് എന്ന് സത്യമായും തനിക്ക് അറിയില്ല. ഒരു മനുഷ്യന്‍ നല്ലത് ചെയ്താല്‍ അത് പറയാന്‍ ആരും ഉണ്ടാകില്ല.

ALSO READ- ‘വരുന്നവരെ ചോദ്യങ്ങള്‍ ചോദിച്ച് കരയിപ്പിക്കണം; കൂടെ ഞാനും കരയണം; അഭിമുഖത്തിനുള്ള ചാനലിന്റെ ഡിമാന്റ് യോജിക്കാനായില്ല’; ചാനല്‍ ഷോയില്‍ നിന്നും പിന്മാറിയത് പറഞ്ഞ് മാല പാര്‍വതി

എന്നാല്‍ വിവാദങ്ങള്‍ ഉണ്ടാക്കി ഒരാളെ കൊ ല്ല ണം എന്ന് തീരുമാനിച്ചാല്‍ സത്യമായും അത് കൊ ല്ലു ം. എന്തിനാണ് ഇതൊക്കെയന്നും താന്‍ ആരേയും കാണാനായി പോയിട്ടില്ലെന്നും ബാല പറയുന്നു.

അവര്‍ കാണാനായി വന്നെന്നും സുഖമാണോ എന്ന് ചോദിച്ചിട്ട് പോകാന്‍ വന്നതാണെന്ന് പറഞ്ഞ് പിക് എടുത്തിട്ട് പോയെന്നുമാണ് ബാല പറയുന്നത്. ഇതേ തനിക്ക് അറിയൂ. ഇപ്പോഴും താന്‍ പറയുന്നു ഉണ്ണി, തന്റെ സഹോദരന്‍, തന്റെ സുഹൃത്ത് തന്നെയാണ്. അവന്‍ നന്നായി വരട്ടെയെന്നും ബാല പറയുന്നു.

Advertisement