ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കി മേഘ്‌ന രാജ്; വിവാഹ ഫോട്ടോകൾ താൻ നോക്കാറില്ലെന്നും താരം

282

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്‌ന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. കന്നഡ നടൻ ചിരഞ്ജീവി സർജയെ ആണ് താരം വിവാഹം കഴിച്ചിരുന്നത്. വർഷങ്ങൾ നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇരപവരും വിവാഹിതരായത്. സന്തോഷകരമായ ജീവിതവുമായ മുന്നോട്ട് പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ചിരഞ്ജീവി വിടപറയുന്നത്. താനൊരു അച്ഛനാകാൻ പോകുന്നു എന്ന് അറിഞ്ഞതിന് ശേഷമാണ് ചീരുവിന്റെ വിയോഗം എന്നതും ആരാധകരെ ദുഖത്തിലാഴ്ത്തി.

കുഴപ്പങ്ങൾ ഒന്നും ഇല്ല, ഞാൻ തിരികെ വരുമെന്ന് പറഞ്ഞായിരുന്നു ചീരു ആശുപത്രിയിലേക്ക് പോയത്. ആ വാക്കിലായിരുന്നു തന്റെ പ്രതീക്ഷയെന്നാണ് അന്ന് മേഘ്‌ന പറഞ്ഞത്. തനിക്ക് കാണാൻ കഴിയുന്നില്ലെങ്കിലും തന്റെ കൂടെ ചീരു എപ്പോഴും ഉണ്ടെന്നാണ് മേഘ്‌ന പറയുന്നത്. ചീരുവിന്റെ ആഗ്രഹപ്രകാരമാണ് എല്ലാം നടക്കുന്നത്. അവൻ ആഗ്രഹിച്ചപ്പോലെ ആൺകുഞ്ഞ് തന്നെയാണ് പിറന്നത്.

Advertisements
Courtesy: Public Domain

Also Read
ഞാന്‍ എന്താ ആരേലും റേ പ്പ് ചെയ്തിട്ടുണ്ടോ, അതോ കൊ ന്നി ട്ടുണ്ടോ, അ ടി ച്ചിട്ടുണ്ടോ? എന്റെ വീട്ടില്‍ വന്നതാണ്; വിശദീകരിച്ച് ബാല

മകന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട് മേഘ്‌ന. മകന്റെ മാത്രമല്ല തന്റെയും വിശേഷങ്ങൾ താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ആളുകൾ തന്നെ കുറിച്ച് സെർച്ച് ചെയ്യുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആയി എത്തിയിരിക്കുകയാണ് താരം.പ്രായത്തെക്കുറിച്ചാണ് ചിലർ ചോദിച്ചിരിക്കുന്നത്. അതിന് നിങ്ങൾ കരുതുന്നത് പോലെ എന്നായിരുന്നു മേഘ്‌നയുടെ മറുപടി.

ബാംഗ്ലൂരിൽ എവിടെയാണെന്ന ചോദ്യത്തിന് ജെപി നഗറിലാണെന്ന് താരം പറയുന്നുണ്ട്. വിവാഹ ഫോട്ടോസ് നോക്കാറുണ്ടോ എന്ന ചോദ്യത്തിന് താൻ അത് നോക്കാറില്ല എന്നാണ് താരം പറഞ്ഞത്. നിങ്ങൾക്ക് കാണണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്താൽ ലഭിക്കും എന്നും താരം കൂട്ടിച്ചേർത്തു.
മികച്ച അവസരങ്ങൾ ലഭിച്ചാൽ ഇനിയും മലയാളത്തിൽ അഭിനയിക്കാനായി വരുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. മലയാളത്തിൽ മികച്ച അനുഭവമാണ് ലഭിച്ചത്. മകന് രണ്ട് വയസ്സായി. അവന്റെ വിശേഷങ്ങൾ എല്ലാം തന്നെ നിങ്ങൾക്കറിയാം. രാജാവ് എന്നാണ് റയാൻ എന്ന പേരിനർത്ഥം.

Courtesy: Public Domain

Also Read
കാത്തിരുന്ന് ഡേറ്റ് കിട്ടിയിട്ടും നീ ഈ കഥ എന്നോട് പറയണ്ടെന്ന് ജയറാം മുഖത്ത് നോക്കി പറഞ്ഞു; ശ്രീനിവാസന് വേണ്ടി വാശി പിടിച്ചു; ജയറാം നോ വി ച്ചത് പറഞ്ഞ് ലാല്‍ജോസ്

അച്ഛൻ തമിഴനാണ്. പക്ഷേ ഞങ്ങൾ സെറ്റിൽ ചെയ്തത് ബാഗ്ലൂർ ആണ്. അവിടെ നിന്നാണ് ഞങ്ങൾ കന്നഡ പഠിച്ചത്. ഇതുവരെ ഞാൻ അഭിനയിച്ച സിനിമകൾ എത്രയാണെന്ന് എനിക്കറിയില്ല. ഞാനത് നോക്കിയിട്ടും ഇല്ല. ഞാൻ ആദ്യം അഭിനയിച്ചത് തമിഴിലായിരുന്നു. മേഘ്‌നയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായ് എത്തിയിരിക്കുന്നത്.

Advertisement