മിനി സ്‌ക്രീനിലെ പരമ ശിവൻ ഇനി അതിഥി ശർമ്മയ്ക്ക് സ്വന്തം; മോഹിത് റൈനയുടെ വിവാഹ ചിത്രങ്ങൾ കാണാം

111

പ്രശസ്ത സിനിമ സീരിയൽ താരം മോഹിത് റൈന വിവാഹിതനായി. ടെലിവിഷൻ താരമായ അതിഥി ശർമയാണ് വധു. പ്രണയവിവാഹമാണ് ഇരുവരുടെയും. ടെലിവിഷനിലെ ഹിറ്റ് സീരിയലായ ദേവോം കി ദേവ് മഹാദേവിൽ പരമ ശിവന്റെ റോളിലായിരുന്നു മോഹിത് എത്തിയിരുന്നത്.

ഈ വേഷമാണ് മോഹതി റൈനയെ പ്രശസ്തിയിലേയ്ക്ക് ഉയർത്തിയത്. ഈ നൂറ്റാണ്ടിലെ പെർഫെക്ട് ശിവൻ എന്നായിരുന്നു ആരാധകർ മോഹിതിനെ വിശേഷിപ്പിച്ചിരുന്നത്. എല്ലാവരുടെയും സ്നേഹവും പ്രാർഥനകളും തനിക്കുണ്ടാകണമെന്ന് മോഹിത് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരോട് അഭ്യർത്ഥിച്ചു.

Advertisements

Also Read
കൂടെ അഭിനയിക്കാൻ ദുൽഖറിനെക്കാൾ താൻ കംഫർട്ടബിൾ മമ്മൂട്ടിയ്‌ക്കൊപ്പം: ഷൈൻ ടോം ചാക്കോ

പാർവതി ശിവൻ പരിണയം എന്ന രീതിയിൽ മോഹിതിന്റെയും അതിഥിയുടെയും വിവാഹം ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നുണ്ട്. ഡോൺ മുത്തു സ്വാമി എന്ന ചിത്രത്തിലൂടെയാണ് മോഹിത് സിനിമയിൽ എത്തിയത്.

ഉറി-ദ സർജിക്കൽ സ്ര്ടൈക്ക്, മിസിസ് സീരിയൽ കില്ലർ, ഷിദാത് തുടങ്ങിയവയാണ് മോഹിതിന്റെ മറ്റ് ചിത്രങ്ങൾ. വിവാഹ ചിത്രം ഇതിനോടകം സൈബറിടത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Also Read
ന്യൂ ഇയർ റെസല്യൂഷനെക്കുറിച്ച് പറഞ്ഞുള്ള സുഹാനയുടെ വീഡിയോ വൈറൽ ; സോനുവിനെ കാണുമ്പോഴാണ് എനിയ്ക്കും പവർ വരുന്നതെന്ന് ബഷീർ

Advertisement