Home Entertainment Celebrities

ന്യൂ ഇയർ റെസല്യൂഷനെക്കുറിച്ച് പറഞ്ഞുള്ള സുഹാനയുടെ വീഡിയോ വൈറൽ ; സോനുവിനെ കാണുമ്പോഴാണ് എനിയ്ക്കും പവർ വരുന്നതെന്ന് ബഷീർ

93

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് ബഷീർ ബഷിയുടെ കുടുംബം. ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷമായാണ് ബഷീറിന്റെ ജീവിതകഥ പുറംലോകം അറിഞ്ഞത്. ഒരേ സമയം രണ്ടു ഭാര്യമാരുമായി ജീവിക്കുന്നതിലൂടെ സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന പേരാണ് ബഷീർ ബഷിയുടേത്. രണ്ട് വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാര്യമാരെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായിരുന്നു. സുഹാനയും മഷൂറയും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങൾ പങ്കിടാറുണ്ട്. ബഷീറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ന്യൂ ഇയർ റെസല്യൂഷനെക്കുറിച്ച് പറഞ്ഞുള്ള സുഹാനയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മികച്ചൊരു വർഷമായിരുന്നു കടന്നുപോയത്. എല്ലാംകൊണ്ടും തകർത്തടുക്കിയിരുന്നു. ഈ വർഷം കഴിയാറായപ്പോഴാണ് വർക്കൗട്ടിനെക്കുറിച്ചും ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും ചിന്തിച്ചത്. രണ്ടുമൂന്ന് മാസം മുൻപ് നല്ല രീതിയിൽ 10 കിലോയോളം കുറച്ചതാണ്. പിന്നെ യാത്രയും ഫുഡ് കഴിക്കലുമൊക്കെയായി പിന്നെ വണ്ണം കൂടുകയായിരുന്നു. മുടങ്ങിപ്പോയ വർക്കൗട്ടും ഡയറ്റും വീണ്ടും തുടങ്ങുകയാണെന്നായിരുന്നു സുഹാന പറഞ്ഞത്.

Advertisements

ALSO READ

ഭർത്താവ് പ്രതീഷ് നെന്മാറയെ കുറിച്ച് മോശം കമൻിട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് സ്വാതി നിത്യാനന്ദ്

വെയ്റ്റ് കുറച്ചതിന് ശേഷം എന്നെ നിങ്ങൾ കണ്ടതാണ്. അതോണ്ട് ഇത്തവണ ബോഡി ടോണിങ് കൂടി ചെയ്യാനുദ്ദേശിക്കുന്നുണ്ട്. രണ്ടുമൂന്നാഴ്ച കൊണ്ട് ആ മാറ്റം അറിയാനുണ്ടായിരുന്നു. 5 കിലോയോളം ആദ്യം കുറഞ്ഞിരുന്നു. ഫിറ്റ്ട്രീറ്റ് കപ്പിൾസിന്റെ ഡയറ്റ് പ്ലാനാണ് തന്റെ ആത്മവിശ്വാസത്തിന് കാരണമെന്നും സുഹാന പറഞ്ഞിരുന്നു. ഈ പ്രാവശ്യം എന്തായാലും ആഞ്ഞ് പിടിക്കുന്നുണ്ട്. അത് ഞാൻ തീരുമാനിച്ച കാര്യമാണെന്നുമായിരുന്നു സുഹാന പറഞ്ഞത്.

തന്റെ ഡയറ്റിനെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും വർക്കൗട്ടിനെക്കുറിച്ചുമെല്ലാം സുഹാന തുറന്നുപറഞ്ഞിരുന്നു. വൈകുന്നേരങ്ങളിലാണ് വർക്കൗട്ട് ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോൾ ഒരു ചടങ്ങാണെന്നായിരിക്കും നിങ്ങൾ കരുതുന്നത് അങ്ങനെയല്ല നമ്മുടെ ലൈഫ്് സ്‌റ്റൈൽ തന്നെ ചെയ്ഞ്ചായതായി കാണുക. നമുക്ക് നല്ലൊരു കോൺഫിഡൻസ് കിട്ടും. എല്ലാത്തിലും അത് പ്രകടമാവുമെന്നും സുഹാന പറഞ്ഞിരുന്നു.

ALSO READ

മുകേഷേട്ടൻ വളരെ സ്‌ട്രോങ്ങ് ആയ വ്യക്തിയാണ്, ജീവിതത്തിൽ അദ്ദേഹത്തിന് അഭിനയിക്കാൻ ആകില്ല : അദ്ദേഹം നല്ലൊരു ഭർത്താവല്ലെങ്കിലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കംപ്ലീറ്റ് സപ്പോർട്ടായിരുന്നെന്ന് ദേവിക

ഡയറ്റ് ചെയ്യുമ്പോൾ നമുക്ക് ചില ആഗ്രഹങ്ങളൊക്കെയുണ്ടാവും. കലോറീസൊക്കെ കട്ട് ചെയ്ത് ഫൈബേഴ്സ് കൂട്ടുകയാണ് ചെയ്യേണ്ടതെന്നായിരുന്നു മഷൂറ പറഞ്ഞത്. കൂടുതൽ വർക്കൗട്ടൊക്കെ കഴിഞ്ഞ് ക്രേവിംഗ്സ് കൂടുമ്പോൾ വല്ലപ്പോഴും ഐസ്‌ക്രീം ഐറ്റംസ് കഴിക്കാം. എന്തായാലും നന്നായി ഹെൽത്തിയായി വർക്കൗട്ട് ചെയ്യാറുണ്ട്. സോനുവിനൊപ്പം എനിക്കും ന്യൂ ഇയർ റെസല്യൂഷനായി വർക്കൗട്ട് തുടങ്ങണമെന്നായിരുന്നു ബഷീർ പറഞ്ഞത്.

 

 

Advertisement