ഭർത്താവ് പ്രതീഷ് നെന്മാറയെ കുറിച്ച് മോശം കമൻിട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് സ്വാതി നിത്യാനന്ദ്

130

praമഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്.

ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.

Advertisements

ALSO READ

മുകേഷേട്ടൻ വളരെ സ്‌ട്രോങ്ങ് ആയ വ്യക്തിയാണ്, ജീവിതത്തിൽ അദ്ദേഹത്തിന് അഭിനയിക്കാൻ ആകില്ല : അദ്ദേഹം നല്ലൊരു ഭർത്താവല്ലെങ്കിലും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കംപ്ലീറ്റ് സപ്പോർട്ടായിരുന്നെന്ന് ദേവിക

അഭിനയം കൊണ്ടും സോഷ്യൽമീഡിയയിലെ ഇടപ്പെടൽ കൊണ്ടും ഇപ്പോഴും പ്രേക്ഷകർക്കിടയിൽ താരത്തിനോടുള്ള ഇഷ്ടം അതുപ്പോലെ തന്നെ ഉണ്ട്. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയായിരുന്നു വിവാഹത്തിനുശേഷം താരം സ്‌ക്രീനിൽ എത്തിയത്. ഇപ്പോൾ സീ കേരളത്തിലെ പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലെ അപർണ ആണിപ്പോ സ്വാതി. ഗംഭീരമായ പ്രകടനമാണ് അപർണയായി സ്വാതി നടത്തുന്നതും. റിച്ചാർഡ് ജോസാണ് നായകനായി എത്തുന്നത്.

സോഷ്യൽ മീഡിയയിലും സ്ഥിരം സാന്നിധ്യമാണ് സ്വാതി. വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ സ്വാതി നിറയാറുണ്ട്. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സ്വാതി പങ്കിട്ട ചിത്രങ്ങളും, സ്വാതിയുടെ ഒരു മറുപടിയുമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

ഭർത്താവും ക്യമറാമാനുമായ പ്രതീഷ് നെന്മാർക്ക് ഒപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് സ്വാതി പങ്കുവച്ചത്. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായിട്ട് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളും വൈറലായിരുന്നു. കൊടൈക്കനാലിൽ നിന്നുള്ള ചിത്രങ്ങളാണ് സ്വാതി പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതോടെ ചിലർ മോശം കമന്റുകളും പങ്കിട്ടെത്തുകയുണ്ടായി.

പ്രതീഷിന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടുള്ള ചിത്രങ്ങളും സ്വാതി പങ്കിടുകയുണ്ടായി. അതിലെ ചില ചിത്രങ്ങൾക്കാണ് പ്രതീഷിനെ അവഗണിക്കുന്ന രീതിയിൽ കമന്റുകൾ വന്നത്. സംഭവം അതിരുവിട്ടതോടെ മാസ് മറുപടിയാണ് സ്വാതി നൽകിയത്. മുൻപും സമാനമായ രീതിയിൽ സ്വാതി കലക്കൻ മറുപടി നൽകി എത്തിയിട്ടുണ്ട്.

ALSO READ

തന്റെ സാന്നിധ്യത്തിൽ ശോഭന പറഞ്ഞ ആ ആഗ്രഹം കേട്ട് കണ്ണുനിറഞ്ഞ് മഞ്ജു വാര്യർ

‘നിന്റെ ഫാദർ അല്ലല്ലോ പിന്നെ എന്തിനാ ഇത്ര സങ്കടം; എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന്. തന്റെ സർട്ടിഫിക്കറ്റ് വേണ്ട’, എന്നും സ്വാതി മറുപടി നൽകി അതോടെ, കമന്റ് നൽകിയ ആള് ക്ഷമ ചോദിക്കുന്ന രീതിയിൽ മറുപടിയും നൽകുകയുണ്ടായി.

ഭ്രമണത്തിലെ ഹരിതയായും സ്വാതി സ്‌ക്രീനിൽ താരമായിരുന്നു. പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച വച്ചത്.

ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യാമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം 2020 ൽ ആണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൗൺ സമയത്ത് എല്ലാ നിയമങ്ങളും പാലിച്ചു നടന്ന വിവാഹചിത്രങ്ങൾ അന്ന് വൈറലായിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് നില്ക്കാൻ സ്വാതിക്ക് പൂർണ്ണ പിന്തുണയാണ് പ്രതീഷ് നൽകുന്നത്.

ഫേസ് ഹണ്ട് എന്ന പരിപാടി വഴിയാണ് സ്വാതി സീരിയലിലേക്ക് എത്തുന്നത്. ഒരു ദേവിയുടെ വേഷം ആയിരുന്നു സ്വാതി അതിൽ ചെയ്തത്. ‘അതിൽ ദേവി ആയി അഭിനയിച്ചപ്പോൾ അധികം ആർക്കും മനസിലായിലായിരുന്നില്ല എന്നും ഹരിതയായി എത്തിയപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധയും സ്‌നേഹവും ആവോളം ലഭിച്ചു എന്നും സ്വാതി മുൻപ് ഒരു സ്വകാര്യ മാധ്യമത്തിന്റെ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അഭിനയമായും മോഡലിങ് ആയും സോഷ്യൽമീഡിയയിൽ വളരെ അധികം ആക്ടീവ് ആണ് സ്വാതി. സ്വാതിയുടെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

 

Advertisement