ഒരുമിച്ച് മുൻപും വർക്ക് ചെയ്തിരുന്നെങ്കിലും ഇഷ്ടവും അടുപ്പവും തോന്നിയത് ആ ലൊക്കേഷനിൽ വച്ചായിരുന്നു: പ്രണയ വിവാഹത്തെകുറിച്ച് ശ്രീക്കുട്ടി

255

മലയാളം മിനിസ്‌കീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. ചെറുതും വലുതുമായ കഥാപാത്രങ്ങൾ നിരവധി സീരിയലുകളിൽ അവതരിപ്പിച്ച നടിയാണ് ശ്രീക്കുട്ടി. കൃഷ്ണ കൃപാസാഗരം എന്ന സീരിയലിൽ കണ്ണന്റെ രാധയായി എത്തിയപ്പോൾ മുതൽ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മലയാളികളുടെ ഇടയിൽ ഏറെ ചർച്ചയായ ഓട്ടോഗ്രാഫ് എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീക്കുട്ടിയായിരുന്നു. എന്നാൽ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന താരം ഭർത്താവ് മനോജിന്റെയും മകൾ വേദയുടെയും ഒപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്.

Advertisements

ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെകുറിച്ചുമെല്ലാം പറയുകയാണ് ശ്രീക്കുട്ടി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Also Read
നടി അഹാനയുടെ ജീവിത പങ്കാളിക്ക് വേണം ഈ ഗുണഗണങ്ങൾ; മനസ് തുറന്ന് താരം

ശ്രീക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ഏറ്റവും ജനപ്രീതി നേടി എടുക്കുന്നത് ഓട്ടോഗ്രാഫ് സീരിയലിലൂടെയാണ്. ഈ സീരിയൽ തന്നെ പ്രണയത്തിനും വിവാഹത്തിനും മൊക്കെയുള്ള വഴിയൊരുക്കി തന്നന്നത്. ഓട്ടോഗ്രാഫിന്റെ ലൊക്കേഷനിൽ നിന്നാണ് വിവാഹ ജീവിതത്തിലേക്ക് എത്തുന്നതിന്റെ തുടക്കം.

ഭർത്താവ് മനോജ് സീരിയൽ ക്യാമറമാൻ ആയിരുന്നു. അതിന് മുൻപും ഒരുമിച്ച് വർക്ക് ചെയ്തിരുന്നെങ്കിലും അന്ന് തോന്നാത്ത ഇഷ്ടവും അടുപ്പവും തോന്നിയത് ഓട്ടോഗ്രാഫിന്റെ ചിത്രീകരണത്തിലാണ്. ലൊക്കേഷനിൽ എല്ലാവരും വെറുതെ തമാശയ്ക്ക് പറഞ്ഞ്, കളിയാക്കി തുടങ്ങിയതാണ്.

പിന്നീട് അത് സീരിയസ് പ്രണയം ആവുകയായിരുന്നു. അതേ സമയം പ്രണയം ആയിരുന്നോ എന്ന് ചോദിച്ചാൽ രണ്ട് പേരും പരസ്പരം അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ ആദ്യം സീരിയസ് ആയി ബന്ധത്തെ കുറിച്ച് ചിന്തിച്ചത് ഞാനാണ്. വിവാഹം എന്നത് എന്റെ തീരുമാനം ആയിരുന്നു.

അതുകൊണ്ട് തന്നെ നേരത്തെ ആയി പോയോ എന്ന് തോന്നിയിട്ടില്ല. എന്നാൽ കുറച്ച മെച്യുരിറ്റി വന്നതിന് ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് പലപ്പോഴും എനിക്ക് തോന്നുന്നണ്ട്. എന്റെ കാര്യത്തിൽ സ്വയം എടുത്ത തീരുമാനം ആയതു കൊണ്ട് അത്ര പ്രശ്‌നം ഒന്നുമില്ല. ഇപ്പോൾ ഭർത്താവിന്റെയും മകളുടെയും കൂടെയാണ് താമസിക്കുന്നത്.

Also Read
മിനി സ്‌ക്രീനിലെ പരമ ശിവൻ ഇനി അതിഥി ശർമ്മയ്ക്ക് സ്വന്തം; മോഹിത് റൈനയുടെ വിവാഹ ചിത്രങ്ങൾ കാണാം

ഞങ്ങളുടെ എല്ലാ കാര്യത്തിനും പിന്തുണയുമായി കുടുംബം കൂടെ തന്നെയുണ്ട്. ഞങ്ങൾ ഹാപ്പി ആയി ജീവിതം ആഘോഷിക്കുകയാണ്. മകൾ വേദ മനോജ്, മൂന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും താരം പറയുന്നു.

Advertisement