Home Entertainment

ഒരുപാട് പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിരാശയും കഷ്ടപ്പാടും മാത്രം, എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു; അവസരങ്ങൾ ഇല്ലാത്തിനെ പറ്റി പ്രിയ വാര്യർ

195

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് രാജ്യത്തിന്റെ തന്നെ സെൻസേഷൻ ആയി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്നാ പാട്ടിലെ ഒരൊറ്റ കണ്ണിറുക്കൽ രംഗത്തിലൂടെയാണ് പ്രിയ താരമായി മാറുന്നത്.

രാജ്യമൊത്തം പ്രിയയുടെ കണ്ണിറുക്കൽ ഒരു രാത്രി കൊണ്ട് ചർച്ചയായി. പിന്നെയത് രാജ്യവും കടന്ന് രാജ്യാന്തര തലത്തിൽ ഹിറ്റായി മാറുകയായിരുന്നു. ഇതോടെ പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വരികയായിരുന്നു.

Advertisements

തുടർന്ന് ബോളിവുഡ് ചിത്രത്തിൽ അടക്കം പ്രിയവാര്യർ അഭിനിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സദീവമാണ് താരം. ഇപ്പോഴിതാ പോയ വർഷത്തെ നേട്ടങ്ങളും നഷ്ടങ്ങളും പുതിയ വർഷത്തെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം പങ്കുവെയ്ക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രിയ വാര്യർ 2021 നെക്കുറിച്ച്് സംസാരിച്ചത്. താൻ വളരെ പ്രതീക്ഷയോടെയായിരുന്നു 2021 തുടങ്ങിയതെന്നും എന്നാൽ ആ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു 2021 എന്നുമാണ് പ്രിയ വാര്യർ പറയുന്നത്. 2021 തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നാണ് പ്രിയ പറയുന്നത്.

Also Read
ഉത്തരവാദിത്വമുള്ള ഒരാളാണ് ഞാൻ അതിനാൽ അദ്ദേഹവും ജനുവിനായ വ്യക്തിയായിരിക്കണം: ജീവിത പങ്കാളിയ്ക്ക് വേണ്ട യോഗ്യതകളെ കുറിച്ച് അഹാന

വളരെയധികം പോരാടിയാണ് കഴിഞ്ഞ വർഷം കടന്നു പോയതെന്നാണ് പ്രിയ പറയുന്നത്. സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തെക്കാൾ അതിജീവനത്തെ കുറിച്ചാണ് ഈ വർഷം എന്നെ പഠിപ്പിച്ചതെന്നാണ് താരം പറയുയന്നത്.

2021 എന്ന വർഷം എന്നോട് അല്പം പരുഷമായാണ് പെരുമാറിയതെന്നും അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു. ഞാൻ കള്ളം പറയില്ല.. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ (2021 എന്ന വർഷത്തെ) ഞാൻ കുറ്റപ്പെടുത്തില്ലെന്നും താരം പറയുന്നു. ഞാൻ ആഗ്രഹിച്ചത് പോലെയല്ല.

അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നുവെന്നും താരം പറയുന്നു. ഈ കാര്യങ്ങൾക്കെല്ലാം ഇടയിൽ ഒരു വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നുവെന്ന് താരം പറയുന്നത്.

എന്നാൽ വരും വർഷങ്ങളിൽ വരാനിരിക്കുന്ന യുദ്ധങ്ങൾക്ക് തന്നെ വേണ്ട വിധത്തിൽ ഒരുക്കി നിർത്താൻ തനിക്ക് ഈ വർഷം സാധിച്ചുവെന്നാണ് പ്രിയ പറയുന്നത്. ഈ വർഷം തനിക്കൊപ്പം നിൽക്കുകയും കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചെയ്യത എല്ലാവർക്കും നന്ദി പറയുകയും ചെയ്യുന്നുണ്ട് കുറിപ്പിലൂടെ പ്രിയ വാര്യർ.

താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സീനിയർ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും വിളിച്ചിട്ടില്ല. ഒരു അഡാർ ലവിലൂടെ തരംഗമായി മാറിയ പ്രിയ പിന്നീട് ബോളിവുഡിലുമെത്തിയിരുന്നു.

Also Read
ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരമാണ് അത്, ഞാൻ കല്യാണം കഴിച്ചിട്ടുമില്ല: നടി അദിതി രവി പറയുന്നു

എന്നാൽ ആദ്യമായി ബോളിവുഡിയിൽ അഭിനയിച്ച ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. പിന്നാലെ താരം കന്നഡയിലും അഭിനയിച്ചിരുന്നു. വിഷ്ണു പ്രിയ എന്ന കന്നട സിനിമയാണ് റിലീസ് കാത്ത് നിൽക്കുകയാണ്. ഒരു നൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന മലയാള സിനിമയും അണിയറയിലുണ്ട്.

Advertisement