സിംഗിൾ ആണോ എനിക്ക് ഒരവസരം തരുമോ എന്ന് ചോദിച്ച് ആളിന് ശരണ്യ ആനന്ദ് കൊടുത്ത അടിപൊളി മറുപടി കണ്ടോ

269

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. ഈ സീരിയലും ഇതിലെ കഥാപാത്രങ്ങളും അതിലെ താരങ്ങളുമൊക്കെ പ്രേക്ഷകർക്കും ഏറ്റവും പ്രിയപ്പെട്ടവരാണ്.

പ്രമുഖ ചലച്ചിത്ര താരം മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടെ പരാജയം കാണാൻ നടക്കുന്ന നടി ശരണ്യ ആനന്ദിന്റെ വേദിക. എത്ര കിട്ടിയാലും മതിയാവാതെ ഉപദ്രവിച്ച് കൊണ്ട് നടക്കുന്ന വേദികയെ ഇഷ്ടമില്ലാത്തവരാകും പ്രേക്ഷകരിൽ ഭൂരിഭാഗവും. എന്നും വേദികയ്ക്ക് പണി കിട്ടണം എന്നാണ് ആരാധകരും ആഗ്രഹിക്കാറുള്ളത്.

Advertisements

Also Read
ഒരുപാട് പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിരാശയും കഷ്ടപ്പാടും മാത്രം, എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു; അവസരങ്ങൾ ഇല്ലാത്തിനെ പറ്റി പ്രിയ വാര്യർ

ഇതെല്ലാം നടി ശരണ്യ ആനന്ദിന്റെ അഭിനയ മികവാണ്. സിനിമകളിൽ ചെറിയ റോളുകളിലൂടെ അഭിനയിച്ച് തുടങ്ങിയ ശരണ്യ ആനന്ദാണ് കുടുംബവിളക്കിലെ വേദികയായി എത്തിയത്. രണ്ട് വേദികമാർ വന്ന് പോയതിന് ശേഷം മൂന്നാമതാണ് ശരണ്യ എത്തുന്നത്.

കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് ഏ സെക്ഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് ശരണ്യ. അഭിനയത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ നടി തുറന്ന് പറയുന്നുണ്ട്.

കഴിഞ്ഞ വർഷം വളരെ മനോഹരായിരുന്നു. എല്ലാവർക്കും പുതിയൊരു വർഷത്തിന്റെ ആശംസകൾ നേർന്ന് കൊണ്ടാണ് ശരണ്യ എത്തിയത്. എന്നാൽ 2022 വൽ എങ്കിലും നെഗറ്റീവ് ഒന്ന് നിർത്താമോ എന്നാണ് ഒരാൾ ചോദിച്ചത്. അഭിനയത്തിലാണെങ്കിൽ പറ്റില്ലെന്നും യഥാർഥ ജീവിതത്തിൽ ആണെങ്കിൽ ഞാനത് ചെയ്യാമെന്നും നടി പറഞ്ഞു.

നിങ്ങൾ സിംഗിൾ ആണോ, ആണെങ്കിൽ എനിക്കൊരു അവസരം തരാമോ എന്നും ഒരു ആരാധൻ ചോദിച്ചിരുന്നു. എന്നാൽ നിങ്ങൾ വളരെയധികം താമസിച്ച് പോയി സുഹൃത്തേ എന്ന് പറഞ്ഞ് ഭർത്താവിന്റെ കൂടെയുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. ഭർത്താവിൽ ഇഷ്ടപ്പെടുന്ന കാര്യം അദ്ദേഹത്തിന്റെ സപ്പോർട്ടാണ്.

കുടുംബവിളക്കിലേക്ക് അഭിനയിക്കാനുള്ള ചാൻസ് കിട്ടിയപ്പോൾ തോന്നിയത് എന്തായിരുന്നു എന്ന ചോദ്യത്തിന് നടി മീര വാസുദേവിനൊപ്പമുള്ള വീഡിയോ ആയിരുന്നു ശരണ്യ പങ്കുവെച്ചത്. ഞാൻ പോസിറ്റീവായിട്ടുള്ള കഥാപാത്രം ചെയ്യുമ്പോൾ അതിനെ പൂർണമാക്കാൻ പറ്റുന്നൊരു പെർഫോമർ കൂടെയുണ്ട്.

Also Read
അത് ധരിച്ച് മാത്രമെ പുറത്തിറങ്ങാറുള്ളൂ, ഞാൻ കാരണം ആരും ബുദ്ധിമുട്ടരുത്; വെളിപ്പെടുത്തലുമായി അനുമോൾ

അതുകൊണ്ടാണ് അതൊരു വാല്യൂ പ്രൊഡക്ടായി മാറിയത് എന്നുമാണ് സീരിയലിൽ സുമിത്രയായി അഭിനയിക്കുന്ന മീര വേദികയെ കുറിച്ച് പറയുന്നത്. നെഗറ്റീവും പോസിറ്റീവും കഥാപാത്രങ്ങൾ തനിക്ക് ഒരുപോലെ ചെയ്യാൻ സാധിക്കുമെന്നാണ് മറ്റൊരു ചോദ്യത്തിന്റെ മറുപടി. കുടുംബവിളക്കിൽ ആരുമായിട്ടാണ് ഏറ്റവും കൂടുതൽ കമ്പി എന്ന ചോദ്യത്തിന് ആനന്ദ് നാരായണനെ കുറിച്ചാണ് പറയുന്നത്.

ഇപ്പോൾ എത്ര കിലോ ശരീരഭാരം ഉണ്ട് എന്ന ചോദ്യത്തിന് 65 കിലോ എന്നാണ് ശരണ്യ പറയുന്നത്. മാതാപിതാക്കൾ തന്ന സമ്മാനം അത് അനിയത്തിയാണെന്നാണ് നടി സൂചിപ്പിച്ചു. ഇത്തവണത്തെ ന്യൂയർ നാഗ്പൂറിൽ വെച്ചാണ് താൻ ആഘോഷിച്ചതെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശരണ്യ വ്യക്തമാക്കി.

അതേ സമയം സീരിയലിലെ വേദികയെ ഒട്ടും ഇഷ്ടമല്ലെന്നും യഥാർഥ ജീവിതത്തിൽ ഇഷ്ടം ഉണ്ടെന്നുമാണ് ചിലർ നടിയോട് പറയുന്നത്. അവരോട് നന്ദി പറഞ്ഞ് കൊണ്ടാണ് ശരണ്യ ആനന്ദ് ചോദ്യത്തരങ്ങൾ അവസാനിപ്പിച്ചത്.

Advertisement