മലയാളത്തിൽ മമ്മൂട്ടി മിന്നിച്ച വേഷം, പക്ഷേ ഹിന്ദിയിൽ എത്തിയപ്പോൾ അജയ് ദേവഗൺ കുളമാക്കി, ഏറ്റുവാങ്ങിയത് കനത്ത പരാജയവും

9673

അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങളും പിന്നിട്ട് മുന്നേറുന്ന മലയാളത്തിന്റെ പ്രിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏത് കഥാപാത്രവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന നടൻ കൂടിയാണ് മമ്മൂട്ടി. സംവിധായകനും എഴുത്തുകാരനും മനസിൽ കാണുന്നതിനേക്കാൾ ഉജ്ജ്വലമായി ആ കഥാപാത്രത്തെ മമ്മൂട്ടി ഉൾക്കൊണ്ട് അഭിനയിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെയാണ് ഉള്ളത്.

മമ്മൂട്ടിയുടെ അഭിനയ വൈഭവത്താൽ പൊന്നുപോലെ തിളങ്ങിയ, വജ്രം പോലെ ജ്വലിച്ച എത്ര കഥാപാത്രങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയെ നായകൻ ആക്കി കമൽ സംവിധാനം ചെയ്ത ക്ലാസ്സിക് ചിത്രമായിരുന്നു മഴയെത്തും മുൻപെ.

Advertisements

ഈ സിനിമയിലെ കോളജ് പ്രൊഫസർ നന്ദകുമാർ വർമ്മയെ ഓർമയില്ലേ? നഷ്ടപ്പെട്ടുപോയ ജീവിതമോർത്ത് അന്യനാട്ടിൽ ഉരുകിയുരുകി കഴിയുന്ന മനുഷ്യൻ. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്താൽ നന്ദകുമാർ ഇന്നും ഏവർക്കും ഒരു വേദനയാണ്. ശ്രീനിവാസന്റേത് ആയിരുന്നു മഴയെത്തും മുൻപെയുടെ തിരക്കഥ.

Also Read
കുറേയായില്ലേ എന്റെ മുഖം കാണുന്നു, ഇനി പോയി ലോകം കാണൂ എന്ന് അദ്ദേഹം പറഞ്ഞു, ഇത്ര ഫ്രണ്ട്‌ലിയായിട്ടുള്ള വിവാഹമോചനം വേറെ കാണില്ല, ലെന പറയുന്നു

കമൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ മഴയെത്തും മുൻപെയാണ് ഏറ്റവും മനോഹരമെന്ന് പലരും പറയാറുണ്ട്. എല്ലാം കൊണ്ടും ഗംഭീരമായ ചിത്രമായിരുന്നു അത്. ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന അതീവ സുന്ദരമായ വിഷ്വൽസ് ആ സിനിമയ്ക്ക് നൽകിയത് ക്യാമറാമാൻ എസ് കുമാർ ആണ്.

രവീന്ദ്രൻ ആയിരുന്നു സംഗീതം. എന്തിന് വേറൊരു സൂര്യോദയം., ആത്മാവിൻ പുസ്തകത്താളിൽ., എന്നിട്ടും നീ വന്നില്ലല്ലോ.’ തുടങ്ങിയ ഗാനങ്ങൾ ആരും ഒരിക്കലും മറക്കുകയില്ല. ശോഭനയും ആനിയും ആയിരുന്നു ചിത്രത്തിലെ നായികമാർ. ആനിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരുന്നു ശ്രുതി.

തിരക്കഥയുടെ മിഴിവും സംവിധാനത്തിന്റെ അടക്കവുമെല്ലാം ചേർന്ന് ഒരു ഒന്നാന്തരം സിനിമയായി മഴയെത്തും മുൻപെ മാറി. 1995ൽ റിലീസായ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. കലാമൂല്യവും ജനപ്രീതിയും ഉള്ള സിനിമയായി സംസ്ഥാന സർക്കാർ മഴയെത്തും മുൻപെയെ തിരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും ഈ സിനിമയ്ക്ക് ആയിരുന്നു.

മികച്ച സംവിധായകന് ഉള്ള രാമു കാര്യാട്ട് പുരസ്‌കാരം മഴയെത്തും മുൻപെയിലൂടെ കമൽ നേടി. മഴയെത്തും മുൻപെ റിലീസായി പത്തു വർഷങ്ങൾക്ക് ശേഷം കമൽ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ‘സമീർ: ദി ഫയർ വിത്തിൻ’ എന്നായിരുന്നു ചിത്രത്തിന് പേര്.

അജയ് ദേവ്ഗൺ, അമീഷ പട്ടേൽ, മഹിമ ചൌധരി എന്നിവരായിരുന്നു പ്രധാന റോളുകളിൽ. എന്നാൽ മമ്മുട്ടി ചെയ്തപോലെ ആ കഥാപാത്രത്തെ വിസ്മയകരം ആക്കാൻ അജയ് ദേവഗണിന് കഴിഞ്ഞില്ല. സിനിമ ബോളിവുഡിൽ കനത്ത പരാജയം ആയിരുന്നു ഏറ്റു വാങ്ങിയത്.

എന്നാൽ അതേ അജയ് ദേവ്ഗൺ ഇപ്പോൾ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പിലൂടെ തകർപ്പൻ വിജയം ആണ് ബോളിവുഡിന് സമ്മാനിച്ചിരിക്കുന്നത്. തകർന്നടിഞ്ഞ് കിടന്നിരുന്ന ബോളിവുഡ് ബോക്‌സോഫിസിന് ഒരു പുതിയ ഊർജ്ജം ആണ് ദൃശ്യം 2 സമ്മാനിച്ചിരിക്കുന്നത്.

Also Read
എന്റെ സമയത്തിന് അനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാം: മോഹൻലാലിന്റെ ആ സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ തിലകൻ പറഞ്ഞത് ഇങ്ങനെ

Advertisement