കുറേയായില്ലേ എന്റെ മുഖം കാണുന്നു, ഇനി പോയി ലോകം കാണൂ എന്ന് അദ്ദേഹം പറഞ്ഞു, ഇത്ര ഫ്രണ്ട്‌ലിയായിട്ടുള്ള വിവാഹമോചനം വേറെ കാണില്ല, ലെന പറയുന്നു

367

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ 24 ഓളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ലെന. നായികയായി എത്തി പിന്നീട് സഹനടി ആയും അമ്മ വേഷത്തിലും ഒക്കെ തിളങ്ങുകയാണ് നടി ഇപ്പോള്‍.

വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറുക ആയിരുന്നു. നാടന്‍ വേഷങ്ങളിലും മോഡേണ്‍ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകണ ആണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വം ആണ് ലെനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Advertisements

ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായിട്ട് ആയിരുന്നു എത്തിയത്.സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരില്‍ ഒരാള്‍ കൂടിയാണ് ലെന.

Also Read; ഇനിയെങ്കിലും പ്രസവിക്കാറായില്ലേ എന്ന് ചോദിച്ചവരുണ്ട്, പുറത്തിറങ്ങിയാല്‍ പലരും കഴിക്കാന്‍ പലതും വാങ്ങിത്തരും, എന്തൊരു സ്‌നേഹമാണ്, ശ്രീശ്വേത പറയുന്നു

മലയാളത്തിലെ ചുരുക്കം ചില ബോള്‍ഡ് നായികമാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന നടിയാണ് ലെന. എല്ലാത്തിനും ലെനയ്ക്ക് ഉറച്ച നിലപാടുകള്‍ ഉണ്ട്. ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുചുംബജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ലെന.

ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെന്നും അവനെ തന്നെയാണ് വിവാഹം ചെയ്തതെന്നും ലെന പറയുന്നു. കുറേകാലം തങ്ങള്‍ ഒന്നിച്ച് ജീവിച്ചതിന് ശേഷം അവന്‍ തന്നോട് പറഞ്ഞത് കുറേ കാലമായില്ലേ നമ്മള്‍ പരസ്പരം നമ്മുടെ മുഖം കാണുന്നുവെന്നും ഇനി പോയി ലോകം കാണൂ എന്നുമായിരുന്നുവെന്ന് ലെന പറയുന്നു.

Also Read: കാമുകിക്കൊപ്പമാണ് ഖുശ്ബുവിന്റെ ആ സിനിമ കാണാന്‍ പോയത്, വെളിപ്പെടുത്തലുമായി വിജയ്, ആരാണ് ആ കാമുകിയെന്ന ചോദ്യവുമായി പിന്തുടര്‍ന്ന് ആരാധകര്‍

ശരിക്കും പറഞ്ഞാല്‍ അങ്ങനെയായിരുന്നു തങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയതെന്നും വളരെ ഫ്രണ്ട്‌ലിയായിട്ടുള്ള വിവാഹമോചനമായിരുന്നുവെന്നും ലെന കൂട്ടിച്ചേര്‍ത്തു. ഡിവോഴ്‌സിന് ഒപ്പിടാന്‍ പോകുന്നതിന് മുമ്പ് തങ്ങള്‍ ഗുലാബ്ജാമുന്‍ കഴിക്കാന്‍ പോയി എന്നും അതുകണ്ടപ്പോള്‍ അവിടെയുള്ള ഒരാള്‍ ശരിക്കും ഞെട്ടിയെന്നും ഇങ്ങനെയുള്ള നിങ്ങള്‍ എന്തിനാണ് ഡിവോഴ്‌സ് ചെയ്യുന്നതെന്ന് ചോദിച്ചുവെന്നും താരം പറയുന്നു.

Advertisement