ആദ്യരാത്രി പാതി രാത്രിയിൽ റിസോർട്ടിൽ വെച്ച്, പിന്നെ രണ്ടാഴ്ച ബെഡ് റൂമിൽ തന്നെ ഹണിമൂണും: കല്യാണം കഴിഞ്ഞ് സംഭവിച്ചതിനെ കുറിച്ച് ദേവിക നമ്പ്യാർ

22345

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിരീയൽ നടിയും അവതാരകയും ആണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന സീരിയലിൽ ആണ് നടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് നടി ദേവിക നമ്പ്യാരുടെയും ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവന്റെയും വിവാഹം കഴിഞ്ഞത്.

ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട്. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് കല്യാണവും റിസപ്ഷനും കഴിഞ്ഞു. എന്നാൽ പിന്നീട് ഇരുവരുടെയും യാതൊരു വിവരവും ഇല്ല. അതിന്റെ കാരണം ഇതാ ദേവിക നമ്പ്യാർ തന്നെ പറയുന്നു.

Advertisements

കല്യാണത്തിന്റെ ചില വീഡിയോകളും ഫോട്ടോകളും ദേവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ പുതുമോടിയിൽ മറ്റ് താരദമ്പതികൾ പങ്കുവയ്ക്കുന്ന സ്ഥിരം ഫോട്ടോ ഒന്നുമില്ലായിരുന്നു. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ രണ്ടാഴ്ചയെ കുറിച്ചും വിചിത്രമായ ആദ്യരാത്രിയെ കുറിച്ചുമെല്ലാം ഇന്ത്യഗ്ലഡ്സിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ദേവിക ഇപ്പോൾ.

Also Read
ആ സമയത്താണ് എനിക്ക് പ്രണവ് മോഹൻലാലിനോട് ക്രഷ് തോന്നിയത്; വെളിപ്പെടുത്തലുായി നടി കൃതിക

ദേവിക നമ്പ്യാരുടെ വാക്കുകൾ ഇങ്ങനെ:

ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. തിരിച്ച് നാട്ടിലെത്തിയത് പാതിരാത്രിയാണ്. പിറ്റേന്ന് വെളുപ്പിലാണ് ഭർതൃവീട്ടിൽ വധു പ്രവേശിക്കേണ്ട മുഹൂർത്തം കുറിച്ചു തന്നത്. അതുകൊണ്ട് തൊട്ടടുത്ത റിസോട്ടിലാണ് അന്നത്തെ ദിവസം താമസിച്ചത്.

അവർ ബെഡ് റൂം നന്നായി അലങ്കരിക്കുകയൊക്കെ ചെയ്തിരുന്നു. പഴങ്ങളും കൊണ്ടു വച്ചിട്ടുണ്ട്. പാതി രാത്രി ആര് കഴിക്കാനാണ് ഇതൊക്കെ എന്നായിരുന്നു എന്റെ ചിന്ത. രണ്ട് ആഴ്ച ഞങ്ങൾക്ക് ഹണിമൂൺ വീട്ടിലെ ബെഡ് റൂമിൽ തന്നെയായിരുന്നു.

പിറ്റേ ദിവസം തന്നെ മാഷിന് (വിജയ് മാധവനെ മാഷ് എന്നാണ് ദേവിക വിളിക്കുന്നത്) കൊവിഡ് പോസിറ്റീവ് ആയി. അതുകൊണ്ട് രണ്ട് ആഴ്ചയും ഞങ്ങൾ വീട്ടിനകത്ത്, ബെഡ് റൂമിൽ തന്നെയായിരുന്നു.
എനിക്ക് വയ്യാതെ ആയാൽ അമിത ശ്രദ്ധ തരുന്നത് എനിക്ക് ഇഷ്ടമല്ല.

Also Read
വാൽസല്യം സിനിമയിൽ മമ്മൂട്ടി ആഭിനയിച്ചത് ഒരു പാവം പെൺകുട്ടിയുടെ കല്യാണം നടത്താൻ, ആ കഥ ഇങ്ങനെ

അതുപോലെ തന്നെയാണ് ഞാൻ മറ്റുള്ളവരെയും ചിലപ്പോൾ ട്രീറ്റ് ചെയ്യുന്നത്. പക്ഷെ ഭർത്താവ് അല്ലേ, കല്യാണ കഴിഞ്ഞതല്ലേ ഉള്ളൂ എന്നൊക്കെ കരുതി ഞാൻ മരുന്നു ഭക്ഷണവും എല്ലാം കൊടുത്തിട്ടും മാഷ് കഴിച്ചില്ല. രണ്ട് ദിവസം ഉപവാസം കിടന്നു. പക്ഷെ ഞാൻ നന്നായി ഭക്ഷണം കഴിച്ചെന്നും ദേവിക വ്യക്തമാക്കുന്നു.

Advertisement