സിനിമാ സെറ്റിൽ വെച്ച് പലതവണ കരണത്തടി കിട്ടിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ

3622

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനായ പ്രിയദർശന്റെയും മുൻകാല സൂപ്പർ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ഒരു തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കല്യാണി ഇന്ന് മുൻനിര നായികമാരുടെ പട്ടികയിൽ ആണ് ഉള്ളത്.

ദുൽഖർ സൽമാന്റെ നായകയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് പ്രണവിനൊപ്പം മരക്കാറിലും ഹൃദയത്തിലും വേഷമിട്ട താരം ബ്രോഡാഡിയിൽ പൃഥ്വിരാജിന്റെ നായിക ആയിട്ടാണ് എത്തിയത്.

Advertisements

അഭിനയിച്ച സിനിമകളിലൂടെ എല്ലാം മലയാളികളുടെ മനസ്സ് കീഴടക്കിയ മുന്നേറിക്കൊണ്ട് ഇരിക്കുകയാണ് കല്യാണി പ്രിയദർശൻ ഇപ്പോൾ. ഇതിനോടകം തന്നെ അച്ഛന്റെയും അമ്മയുടെയും സിനിമ പാരമ്പര്യം തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് കല്യാണി ആരാധകർക്കു മുന്നിൽ തെളിയിച്ചു കഴിഞ്ഞു.

Also Read
ആദ്യരാത്രി പാതി രാത്രിയിൽ റിസോർട്ടിൽ വെച്ച്, പിന്നെ രണ്ടാഴ്ച ബെഡ് റൂമിൽ തന്നെ ഹണിമൂണും: കല്യാണം കഴിഞ്ഞ് സംഭവിച്ചതിനെ കുറിച്ച് ദേവിക നമ്പ്യാർ

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ ബ്രോ ഡാഡിയും ഹൃദയവും ഏതാണ്ട് ഒരേ സമയത്ത് റിലീസ് ചെയ്തിരിക്കുകയാണ്. രണ്ടു വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഹൃദയം എന്ന ചിത്രം തിയേറ്ററിലേക്ക് എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഹൃദയത്തിനും ചിത്രത്തിലെ കല്യാണിയുടെ വേഷത്തിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
പല സിനിമാ സെറ്റിൽ നിന്നും തനിക്ക് അടി കിട്ടിയിട്ടുണ്ട് എന്ന കാര്യമാണ് തുറന്നു പറയുന്നത്. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആദ്യ കാലങ്ങളിൽ തനിക്ക് അഭിനയത്തിന് എബിസിഡി അറിയില്ലായിരുന്നു.

ആ സമയത്താണ് തനിക്ക് കരണത്തടി ലഭിച്ചിട്ടുള്ളത്. സിനിമയിൽ കരണത്തടിക്കുന്ന രംഗം ചിത്രീകരിക്കു മ്പോൾ മുഖം കറക്റ്റ് സമയത്ത് തിരിക്കണമെന്ന് കാര്യം തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് മുഖത്ത് പലവെട്ടം അടി ലഭിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

Also Read
പെൺകുട്ടികൾ മദ്യപിക്കുന്നത് തെറ്റല്ല, പെ​​​ണ്‍​​​കു​​​ട്ടി​​​ക​​​ള്‍​​​ക്ക് ​​​​​​​തു​​​റി​​​ച്ചു​​​ നോ​​​ട്ട​​​മി​​​ല്ലാ​​​തെ​​​ ​​​പോ​​​കാ​​​ന്‍​​​ ​​​പ​​​റ്റി​​​യ​​​ ​​​ഒ​​​രു​​​ ​​​പ​​​ബ് ​ ഇ​വി​ടെ​ ​​​ഇ​​​ല്ല: തുറന്നു പറഞ്ഞു ദിവ്യ എം നായര്‍

Advertisement