ഇന്നസെന്റിനേയും ജഗതിയേയും കൊച്ചിൻ ഹനീഫയേയും ഒക്കെ ഒന്നുമല്ലാതാക്കിയ നടി: ബിന്ദു പണിക്കരെ കുറിച്ച് വൈറൽ കുറിപ്പ്

2133

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ബിന്ദു പണിക്കർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികലുടെ പ്രിയങ്കരിയായ നടി ആരാധകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ബിന്ദു പണിക്കർ സജീവമാണ്.അടുത്തിടെ പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം റോഷാക്കിലെ ബിന്ദുപണിക്കരുടെ വേഷം ഏറെ പ്രശംസ നേടിയെടുത്തിരുന്നു.

നടൻ സായ് കുമാറിനെയാണ് ബിന്ദു പണിക്കർ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങൾക്ക് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്.

Advertisements

ആ ബന്ധം ആറുവർഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഇപ്പോളിതാ സോഷ്യൽ മീഡിയ പേജിലൂടെ അജ്മൽ നിഷാദ് എന്ന ആൾ ബിന്ദു പണിക്കരെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ആ കുറിപ്പ് ഇങ്ങനെ:

ഒരു ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സിനിമക്കായി മാറ്റി വെക്കുന്നവരും, സിനിമ തന്നെ ജീവിതമാകുന്നവരും ഒരുപാട് ഉള്ള ഇൻഡസ്ട്രിയാണിത്. ഒന്ന് തല കാണിച്ചാൽ മതി എന്ന രീതിയിൽ അഭിനയ സ്വപ്നം പേറി നടക്കുന്നവർ പോലും ഒരുപാട് കാണും.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി തുടങ്ങി ഒരുപാട് ലെജൻഡ്സിനെ ആഘോഷം ആക്കുന്ന ഈ ഇൻഡസ്ട്രിയിൽ എന്നാൽ അവരോടൊക്കെ കട്ടക്ക് നിന്ന് പെർഫോമൻസ് ചെയുന്ന എന്നാൽ അധികം വാഴ്ത്തിപാടലുകൾ ഒന്നും അങ്ങനെ കിട്ടിയിട്ടില്ലാത്ത ഒരു നടി ആണ് ബിന്ദു ചേച്ചി എന്ന് തോന്നിയിട്ടുണ്ട്. ഒന്നോ രണ്ടോ നല്ല പ്രകടനങ്ങൾ കൊണ്ട്, പിന്നീട് ഒരേ അച്ചിൽ വാർത്ത പോലുള്ള സിനിമകൾ പ്രകടനങ്ങൾ ഒക്കെ ചെയ്തു പോകുന്ന നടിമാരെ പോലും മലയാളി പാടി പുകഴ്ത്തുന്നത് കണ്ടിട്ടുണ്ട് ഞാൻ.

പക്ഷെ ബിന്ദു ചേച്ചിയുടെ കാര്യത്തിൽ അങ്ങനെ ഒന്ന് പോലും എവിടെയും കണ്ടിട്ടില്ല. ഒരു അഭിനേതാവ്/ അഭിനയത്രിക്ക് ചെയ്തു ഫലിപ്പിക്കാൻ ഏറ്റവും പാടുള്ളത് എന്ന് ഞാൻ കരുതുന്ന വിഭാഗമാണ് കോമഡി. നിങ്ങൾക്ക മനോഹരം ആയി കോമഡി ചെയ്യാൻ ആകുമോ നിങ്ങളെ കൊണ്ട് ഒട്ടുമിക്ക റോളും അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ ആകും എന്ന് കരുതുനൊരു ആൾ ആണ് ഞാൻ.

മലയാള സിനിമ ഇൻഡസ്ട്രിയൽ കോമഡി രംഗങ്ങളിലെ തമ്പുരാക്കന്മാരായ ജഗതി ചേട്ടനെയും കൊച്ചിൻ ഹനീഫയെയും ഇന്നസെന്റിനെയും ഒക്കെ ഒന്നുമല്ലാത്താക്കി ഒരു സിനിമ ഫുൾ പൂണ്ടു വിളയാടിയ ബിന്ദു ചേച്ചിയുടെ പ്രകടനം കണ്ട് ഞാൻ കുട്ടികാലത്തു ഒരുപാട് ചിരിച്ചിട്ടുണ്ട്. ഇന്ന് പക്ഷെ ആ സിനിമ കാണുമ്പോ ചിരിയുടെ കൂടെ ചിന്തയും കടന്ന് വരും.

ആ ലെജൻഡിനെ ഒക്കെ ചുമ്മാ സൈഡ് ആക്കി പെർഫോം ചെയ്യുന്ന ബിന്ദു ചേച്ചിയുടെ റേഞ്ച് എന്താണെന്ന് ഓർത്തു. ഞാൻ മുകളിൽ പറഞ്ഞത് പോലെ മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാൾക്ക് എന്ത് വേഷവും നന്നായി ചെയ്യാൻ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ബിന്ദു ചേച്ചി സൂത്രധാരനിലെ ദേവുമ്മ ആയി ഒരു പ്രകടനം ഉണ്ട്.

കരിയറിലെ ഏറ്റവും മികച്ചതിൽ ഒന്ന് എന്ന് പറയാനാകുന്ന വേഷങ്ങളിൽ ഒന്ന്. അത് പോലെ തന്നെ പട്ടണത്തിൽ സുന്ദരനിലെ ആ റോൾ. പിടിച്ചു നിർത്തി രണ്ട് ഡയലോഗ് ആരും അടിച്ചു പോകുന്ന തരത്തിൽ വെറുപ്പ് സൃഷ്ടിക്കുന്നുണ്ട്. അതിൽ അതൊക്ക വേറൊരു ആളെ വെച്ച് സങ്കൽപിക്കാൻ പോലും പറ്റാത്രത മികവിൽ ചെയ്തു ഫലിപ്പിച്ചു വെച്ചിട്ടുണ്ട്.

അമ്മയായി സഹോദരി ആയി സ്വല്പം കുശുമ്പ് ഉള്ള കഥാപാത്രം ആയി, നെഗറ്റിവ് ഷേഡ് കഥാപാത്രങ്ങൾ ആയി ഏകദേശം മുപ്പതു വർഷത്തോളം ആയി ഇങ്ങനെ നിറഞ്ഞു നിൽകുന്നുണ്ട്. വോയിസ് മോഡുലേഷൻ ആയാലും ഡയലോഗ് ഡെലിവറി ആയാലും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കൊണ്ട് പോലും വിസ്മയിപ്പിക്കാൻ കഴിയുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ.

ഈ ഇൻഡസ്ട്രിയെ പറ്റി പറയുമ്പോ ഒരിക്കലും നമുക്ക് ഒഴിവാക്കാൻ പറ്റാത്തൊരു പേര് തന്നെയാകും ബിന്ദു ചേച്ചിയുടേത്. 1992 ഇൽ കമലദളത്തിൽ കൂടി തുടങ്ങിയ തേരോട്ടം സൂപ്പർ ശരണ്യയും കഴിഞ്ഞു മുന്നോട്ട് കുതിച്ചു കൊണ്ടേ ഇരിക്കുന്നു. ഉർവശി, മഞ്ജു, ശോഭന ലെവലിൽ ഒക്കെ പ്രതിഷ്ടിച്ചാൽ ഒരുപാട് വിമർശനങ്ങൾ വന്നേക്കാം.

Also Read
എങ്ങനെയെങ്കിലും പുറത്തായാൽ മതി എന്നാണ് അന്നൊക്കെ പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നത്, പ്രണയിക്കാൻ വന്ന അളനോട് ചെയ്തത് ഇങ്ങനെ: അഞ്ജു ജോസഫ് പറയുന്നു

പക്ഷെ പ്രകടനം കൊണ്ട് ഇവരോളം ഒക്കെ എന്നെ അത്ഭുതപെടുത്തിയ മറ്റൊരു നടിയാണ് ബിന്ദു ചേച്ചി. അഭിനയകലയിലെ മുപ്പതാം വർഷത്തിലേക്ക് നടന്നു കയറിയ ബിന്ദു ചേച്ചിക്ക് ആശംസകൾ. നിങ്ങൾ ഇല്ലാതെ എങ്ങനെ ആണ് മലയാള സിനിമയുടെ ചരിത്രം പറയുക. ഇനിയുമെറെ ഇനിയുമെറെ ഞെട്ടിക്കുക സമൂഹ ഗാനം പോലും ഒറ്റക്ക് പാടുന്ന ബിന്ദു ചേച്ചിക്ക് ആശംസകൾ എന്നായിരുന്നു ആ കുറിപ്പ്.

Advertisement