അന്നൊക്കെ യാതൊരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോൾ വിഷമം തോന്നിയിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

1062

നിരവധി സൂപ്പർഹിറ്റ് സിനിമകലിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവർത്തി. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിന്റെ ഡിസൈനിംഗ് യൂണിറ്റിൽ സഹകരിച്ചു കൊണ്ടാണ് ഷിബു ചക്രവർത്തി സിനിമയിലേയ്ക്ക് എത്തിയത്.

പിന്നീട് മമ്മൂട്ടിയും റഹ്‌മാനും പ്രധാന വേഷത്തിൽ എത്തയ ഉപഹാരം എന്ന ചിത്രത്തിൽ ആദ്യമായി ഗാനരചന നിർവ്വഹിച്ചു. ഉപഹാരം ബോക്‌സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും പിന്നീട് വന്ന ശ്യാമ എന്ന സിനിമയിയിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം ഷിബുവിനെ ജനപ്രിയനാക്കി.

Advertisements

പിന്നീട് മനു അങ്കിൾ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി തിരക്കഥാകൃത്തുമായി. ഇപ്പോൾ ഇതാ ഒരു കാലത്ത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകൾ പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷിബു ചക്രവർത്തി. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആയിരുന്നു ഷിബു ചക്രവർത്തിയുടെ വെളിപ്പെടുത്തൽ.

Also Read
ഇന്നസെന്റിനേയും ജഗതിയേയും കൊച്ചിൻ ഹനീഫയേയും ഒക്കെ ഒന്നുമല്ലാതാക്കിയ നടി: ബിന്ദു പണിക്കരെ കുറിച്ച് വൈറൽ കുറിപ്പ്

ഷിബു ചക്രവർത്തിയുടെ വാക്കുകൾ ഇങ്ങനെ:

ശ്യാമ, നിറക്കൂട്ട് എന്നീ ചിത്രങ്ങൾ മമ്മൂട്ടിയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട രണ്ട് സിനിമകളായിരുന്നു. വിജയിച്ച ആ സിനിമകൾക്ക് ശേഷം എത്തിയ ചിത്രങ്ങൾ പരാജയപ്പെടുകയായിരുന്നു. ന്യായവിധി, വീണ്ടും, പ്രണാമം, കഥയ്ക്ക് പിന്നിൽ എന്നീ സിനിമകളെല്ലാം വൻ പരാജയമായിരുന്നു.

അന്നൊക്കെ ഒരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോൾ വിഷമം തോന്നിയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു സിനിമയിലും മമ്മൂട്ടിയെ കൂവൽ കേൾക്കാതെ കാണാൻ പറ്റാതിരുന്ന കാലമായിരുന്നു അത്. വീണ്ടും എന്ന സിനിമയിൽ തുടക്കം മുതൽ ഇടവേള വരെ കൂവി ആളുകൾ മടുത്ത അവസ്ഥ വരെ ഉണ്ടായിരുന്നു.

Also Read

അഭിനയം പഠിക്കാനെത്തി മാളവിക ജയറാം ; സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്ന് ആരാധകർ

ജോഷിയുടെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് വീണ്ടും. പ്രണാമം എന്ന സിനിമയിൽ മമ്മൂട്ടി വരുന്ന ജീപ്പ് പോലും കാരണങ്ങളില്ലാത്ത ഈ കളിയാക്കലുകൾക്ക് വിധേയമായിട്ടുണ്ട്. നന്നായി അഭിനയിക്കാത്തതോ കഥ നന്നാവാത്തതോ ആണെങ്കിൽ കൂവുന്നതിൽ തെറ്റില്ല. എന്നാൽ ഇത്തരം കാരണങ്ങളൊന്നും മമ്മൂട്ടിക്കെതിരെ ഉണ്ടായിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം എന്നും ഷിബു ചക്രവർത്തി പറയുന്നു.

Advertisement