പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്, സത്യം പറഞ്ഞാൽ ഞാൻ പ്രണയിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് നടി അൻഷിത

620

മലയാളം മിനിസ്‌ക്രീൻ രംഗത്ത് വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി അൻഷിത.
സീരിയൽ രംഗത്ത് കുറച്ചു കഥാപാത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും അൻഷിത ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ എന്ന സീരിയലിൽ ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ടാണ് അനിഷിത അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന കബിനി എന്ന സീരിയലിൽ നെഗറ്റീവ് വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു.

Advertisements

അതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിൽ നായികയായെത്തുന്നത്. കോളേജ് വിദ്യാർഥിനിയായ സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് അൻഷിത അവതരിപ്പിക്കുന്നത്. വളരെയധികം പ്രേക്ഷക പ്രശംസ നേടിയെടുക്കാൻ ഈ കഥാപാത്രത്തിന് സാധിക്കുകയും ചെയ്തിരുന്നു. കൂടെവിടെ സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

ഈ പരമ്പരയിൽ മികച്ച പ്രകടനം ആണ് അൻഷിച കാഴ്ചവെക്കുന്നത്. കോളേജിൽ പഠിപ്പിക്കുന്ന അധ്യാപകൻ ഋഷിയുമായിട്ടുള്ള സൂര്യയുടെ വിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം വ്യക്തി ജീവിതത്തിലെ പ്രണയത്തെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ.

Also Read
അന്നൊക്കെ യാതൊരു കാരണവുമില്ലാതെ മമ്മൂട്ടിയെ കൂവുന്നത് കാണുമ്പോൾ വിഷമം തോന്നിയിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

മുൻപും തന്റെ പ്രണയകഥകൾ പറഞ്ഞ് അൻഷിത രംഗത്ത് വന്നിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ ബന്ധം ആയിരുന്നെങ്കിലും അത് പാതി വഴിയിൽ അവസാനിപ്പിച്ചു. അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും വന്നതോടെ അതിലേക്കായി ശ്രദ്ധ. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാവുകയാണ് നടി.

മഹിളാരത്നം മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻഷിത ഇപ്പോൾ തന്റെ തുറന്നു പറച്ചിൽ നടത്തിയത്. പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണെന്നാണ് അൻഷിത പറയുന്നത്. അതേ കുറിച്ച് പറയാൻ ഒരുപാടുണ്ട്. വാക്കുകൾ അവസാനിക്കാതെ പറയാൻ കഴിയും. കാരണം പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്.

മനുഷ്യനെ ഒരുമിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും. മധുരമുള്ള അനുഭവം തരുന്ന ഒരു സാധനം ചുരുക്കത്തിൽ പ്രണയത്തെ പറ്റി പറയാൻ ആകുന്നത് ഇങ്ങനെയാണ്. അതേ സമയം അൻഷിത ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പ്രണയിച്ചിട്ടുണ്ട് എന്ന് പറയാമെന്നാണ് നടി സൂചിപ്പിക്കുന്നത്.

പക്ഷേ തൽക്കാലത്തേക്ക് വിവാഹം എന്നൊരു ചിന്ത മനസ്സിൽ ഇല്ല. പ്രണയ വിവാഹത്തെക്കുറിച്ച് ഞാനങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. ജീവിതത്തിൽ നമുക്കൊന്നും കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണല്ലോ ഇപ്പോൾ ഉണ്ടാവുന്നത്. എന്താണ് നടക്കേണ്ടത്, എങ്ങനെയാണ് സംഭവിക്കേണ്ടത് അങ്ങനെ തന്നെ വരട്ടെ എന്നാണ് ഇപ്പോഴത്തെ ചിന്ത എന്നും പറയുന്നു.

Also Read
എന്നെ നേരിട്ടറിയുന്ന എല്ലാവർക്കുമറിയാം എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്, അത് അന്നുമുണ്ട് ഇന്നുമുണ്ട്: തന്റെ പ്രിയ താരത്തിന് ഒപ്പം ചുവടുവെച്ച് മഞ്ജു വാര്യർ

സീരിയലുകളിൽ സജീവമാണെങ്കിലും അൻഷിത സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. മുൻപൊരിക്കൽ തന്നെ തേടി സിനിമയിൽ നിന്നും ഓഫർ വന്നിരുന്നു. അന്ന് പക്ഷേ സാഹചര്യങ്ങൾ ഒത്തിണങ്ങി വരാത്തതിനാൽ അഭിനയിച്ചില്ല. സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്നാണ് നടി പറയുന്നത്. സീരിയലിനോടാണ് പൊതുവെ ഇഷ്ടമെങ്കിലും സിനിമയിൽ അഭിനയിക്കാൻ ഇപ്പോൾ ആഗ്രഹമുണ്ട്. നല്ല കഥാപാത്രം കിട്ടിയാൽ നോക്കാം എന്നാണ് വിചാരിക്കുന്നത് എന്നും നടി വ്യക്തമാക്കുന്നു.

Advertisement