ഹൃത്വിക് ഇല്ലാതെ ജീവിക്കാൻ പറ്റില്ല, അയാളുമായി അത്രയും അടുത്തുപോയി: ഹൃത്വിക് റോഷനെ കുറിച്ച് മുൻ ഭാര്യ സുസന്നെ പറഞ്ഞത് കേട്ടോ

4214

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് ഹൃത്വിക് റോഷൻ. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ആണ് ഹൃത്വിക് ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. അതേ സമയം ബോളിവുഡിലെ ഏറ്റവും പെർഫെക്ട് കപ്പിൾസ് ആയിരുന്നു ഹൃത്വിക് റോഷനും മുൻ ഭാര്യ സുസന്നെ ഖാനും.

വർഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹം കഴിച്ചത് ശ്രദ്ധ നേടിയിരുന്നു.പിന്നീട് വർഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അത് ആരാധകരെയും നിരാശപ്പെടുത്തി. പാതി വഴിയിൽ അവസാനിച്ച് പോവുന്നൊരു പ്രണയമായിരിക്കും ഇരുവരുടേതെന്ന് ആരും വിചാരിച്ചിരുന്നില്ല.

Advertisements

അത്രത്തോളം പരസ്പരം മനസിലാക്കാൻ താരങ്ങൾക്ക് സാധിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷവും വളരെ ബഹുമാനം കാത്തു സൂക്ഷിക്കാൻ താരങ്ങൾക്ക് സാധിക്കുന്നതും അതിന്റെ തെളിവാണ്. മക്കൾക്ക് വേണ്ടി സുസന്നെയും ഹൃത്വിക്കും ഒരുമിച്ച് എത്തുന്നത് പതിവാണ്. അത് കുടുംബത്തിലെ എന്ത് ആഘോഷമാണെങ്കിലും മാറ്റമൊന്നുമില്ല.

ഇപ്പോൾ താരങ്ങൾ വേറെ ബന്ധങ്ങളിലേക്ക് കടന്നെങ്കിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാൽ ഭർത്താവ് ആയിരുന്ന കാലത്ത് ഹൃത്വിക്കിനെ കുറിച്ച് സുസന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിൽ 2000 ത്തിലാണ് സുസന്നെ ഖാനും ഹൃത്വിക് റോഷനും തമ്മിലുള്ള വിവാഹം നടക്കുന്നത്.

Also Read
ആദ്യം പറഞ്ഞത് ഒരു ലിപ് ലോക്ക് ഉണ്ടെന്ന്, അത് ചെയ്ത് കഴിഞ്ഞപ്പോൾ പിന്നെയും പിന്നെയും ലിപ് ലോക്കിന്റെ എണ്ണം കൂടി, ഭയന്ന് പോയി; അനുഭവം വെളിപ്പെടുത്തി ഗായത്രി അശോക്

2005 ൽ ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനൊപ്പം സുസന്നെ കരൺ ജോഹറിന്റെ കോഫി വിത് കരൺ എന്ന പരിപാടിയിൽ പങ്കെടു ത്തിരുന്നു. അന്ന് ഹൃത്വിക് ഇല്ലാതെ തനിക്ക് ഈ ജീവിതവുമായി മുന്നോട്ട് പോവാൻ സാധിക്കില്ല എന്നായിരുന്നു സുസന്നെ പറഞ്ഞത്.

എന്നാൽ ഇന്ന് കാര്യങ്ങളൊക്കെ മാറിയെങ്കിലും അന്ന് ഹൃത്വിക്കിനോട് എത്രമാത്രം സ്നേഹമുണ്ടെന്ന് സുസന്നെ തെളിയിച്ചു. എന്ത് കാരണം ആയാലും ഹൃത്വിക്കിനൊപ്പം ഞാൻ ഇല്ലാത്ത ഒരു സമയം ഉണ്ടാകേണ്ടി വന്നാൽ, എന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്.

അദ്ദേഹമില്ലാത്ത എന്റെ ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഞാൻ അവനുമായി വളരെയധികം അറ്റാച്ച്ഡ് ആണെന്നുമാണ് സുസന്നെ പറഞ്ഞത്. ഭർത്താവിനെ കുറിച്ച് സുസന്നെ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. നാല് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2000 ത്തിലാണ് ഹൃത്വിക്ക് സുസന്നെ വിവാഹം നടക്കുന്നത്.

ഈ ബന്ധത്തിൽ ഹ്രെഹാൻ റോഷൻ, ഹൃദാൻ റോഷൻ എന്നിങ്ങനെ രണ്ട് ആൺമക്കളും ജനിച്ചു. എന്നാൽ 2013 ൽ പതിമൂന്ന് വർഷ ത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചു. പിന്നീട് ഒത്തുകൂടിയതൊക്കെ മക്കൾക്ക് വേണ്ടിയായിരുന്നു. വിദേശ ത്തേക്കും അല്ലാതെയുള്ള യാത്രകളിലൊക്കെ താരങ്ങൾ ഒരുമിച്ചെത്തി.

Also Read
ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി ; എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ ഇതുവരെ സാർ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല ; ശ്രദ്ധ നേടി അനീഷ് ഉപാസനയുടെ കുറിപ്പ്

2020 ആദ്യ കൊവിഡ് ലോക്ഡൗൺ വന്നപ്പോൾ ഇരുവരും ഫ്ളാറ്റിൽ താമസിച്ചതും ശ്രദ്ധേയമായിരുന്നു. മക്കൾ ഹൃത്വിക്കിന്റെ കൂടെ ആയതിനാൽ സുസന്നെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ താമസിക്കാൻ എത്തുകയായിരുന്നു. അക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ നടൻ തന്നെ പുറംലോകത്തെ അറിയിക്കുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒന്നിക്കുകയാണെന്ന തരത്തിൽ മുൻപ് പ്രചരിച്ച വാർത്തകൾ ഉണ്ടാവാതിരിക്കാനാണ് ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisement