ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി ; എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ ഇതുവരെ സാർ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല ; ശ്രദ്ധ നേടി അനീഷ് ഉപാസനയുടെ കുറിപ്പ്

799

മലയാളി സിനിമയുടെ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് താരരാജാവ് മോഹൻലാൽ. നൂറ് കോടി ക്ലബ്ബിലും ഇരുന്നൂറ് കോടി ക്ലബ്ബിലുമൊക്കെ സിനിമകളെത്തിച്ച് ആരാധകരുടെ മനംകവരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ലാലേട്ടാ എന്നുള്ള വിളിയിൽ എന്താ മോനെ എന്നായിരിക്കും തിരിച്ചുള്ള മറുപടി. അതിപ്പോൾ കൂടെ ജോലിയ്ക്ക് നൽക്കുന്നവർ മുതൽ ആരാധകരെ പോലും അങ്ങനെയാണ്. പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിന് ഉള്ളതെങ്കിലും ഏത് സമയത്തും എന്തിനും തയ്യാറായി കുറേ കുട്ടികൾ കൂടെയുണ്ട് എന്നതാണ് ശ്രദ്ധേയമായ വിഷയം.

അങ്ങനെ മോഹൻലാലിന്റെ കൂടെയുള്ള കുട്ടികളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. താരരാജാവിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ലിജുവിനെയും ഒപ്പമുള്ളവരെ കുറിച്ചുമാണ് സംവിധായകൻ പറഞ്ഞത്. ‘എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ സാർ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ലെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അനീഷ് പറയുന്നത്.

Advertisements

ALSO READ

രഹസ്യമായിട്ടാണ് ഞാൻ ദിലീപിനെ കാണാൻ പോയത് ; വല്ലാത്തൊരു അവസ്ഥയിലായിരുന്നു അയാൾ, കണ്ടപ്പോൾ സഹിച്ചില്ല : തുറന്ന് പറഞ്ഞ് കൊല്ലം തുളസി

അനീഷ് ഉപാസനയുടെ കുറിപ്പ് ഇങ്ങനെ,

ലിജൂ…. ലാൽ സാർ ഈ നീട്ടിവിളി തുടങ്ങിയിട്ട് വർഷം കുറച്ചായി. സാറിന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല ലിജു, ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി കൂടിയാണ്. സാറിന്റെ നീട്ടിവിളി കേൾക്കുമ്പോൾ പറന്ന് വരുന്ന ലിജു അണ്ണനെ ഞാൻ കാണാൻ തുടങ്ങിയത് ബാബാ കല്യാണി മുതലാണ്. അന്ന് മുതൽ ഇന്ന് വരെ സാറിന്റെ നിഴൽ പോലെ ലിജു അണ്ണൻ ഉണ്ട്. കൂട്ടത്തിൽ ആരുടെ പേര് വിളിച്ചാലും ആദ്യം വിളി കേൾക്കുന്നത് ലിജു അണ്ണനായിരിക്കും.

‘ലിജു…’ ‘റെഡി സാർ…’ അതേ, സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. അതാണ് ഞാൻ ‘റെഡി സാർ’എന്ന് പറയുന്നത്. ‘ലിജു അണ്ണന്റെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു. മാത്രമല്ല ഇവരൊക്കെ എത്ര ലേറ്റ് ആയി പോയാലും സാറിനൊപ്പം കൃത്യമായി ലൊക്കേഷനിൽ വന്നിറങ്ങുന്നതും കാണാറുണ്ട്. ഇത് ഒരു ദിവസം രണ്ട് ദിവസം ആണെങ്കിൽ ഓക്കേ എന്ന് വെക്കാം. പക്ഷേ ഇത് മാസങ്ങളോളമാണ് ഓരോ സിനിമയും.

ALSO READ

മോഹൻലാലിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു വഴക്കിലൂടെ ; ആദ്യകാല സിനിമകളിലൊന്നും ഞാൻ പാടിയിരുന്നില്ല : ഉറ്റസുഹൃത്തിനെ കുറിച്ച് എം.ജി ശ്രീകുമാറിന്റെ വാക്കുകൾ

ഇതിനിടയ്ക്കെല്ലാം ലാൽ സാറിനെ കാണാൻ പലരും വരാറുണ്ട്. അവരെയെല്ലാം കൃത്യമായി കെയർ ചെയ്യാനും ലിജു അണ്ണന് അറിയാം. ഒരിക്കൽ ഞാൻ ലിജു അണ്ണനോട് ചോദിച്ചു. അണ്ണൻ മേക്കപ്പ് ആർട്ടിസ്റ്റ് അല്ലേ? അപ്പോ എന്നോട് പറഞ്ഞു. ‘അളിയാ എന്റെ ജോലി മേക്കപ്പ് ആണെങ്കിലും എനിക്ക് സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം. അതെനിക്ക് അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമാണ്. സാറിന് ഒന്നിനും ഒരു തടസ്സവും ഉണ്ടാവാൻ പാടില്ല. അപ്പോഴേക്കും ലാൽ സാറിന്റെ വിളി വന്നു.

ലിജൂ… റെഡി സാർ. ലിജു അണ്ണൻ പറഞ്ഞത് സത്യമാണ്. ലാൽ സാറിന്റെ കൂടെ നിൽക്കുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ട്. എല്ലാവരെയും നോക്കി സ്നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്. എന്തൊരു ചേലാണതിന്. ‘എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ സാർ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഈ കൂട്ടത്തിൽ കുറേ കുട്ടികൾ ഉണ്ട്. മുരളിയേട്ടൻ.. ബിജേഷ്.. സജീവ്.. റോബിൻ.. റോയ്.. etc..

 

Advertisement