വിഷ്ണുവിന് ഒപ്പം ചിലവിടുന്ന നിമിഷങ്ങൾ ആണ് ഏറ്റവും സന്തോഷം നൽകുന്നത്, ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അനു സിത്താര

1609

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലീന സുന്ദരി അനു സിത്താര. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു അനു സിത്താര.

മികച്ച നർത്തകി കൂടിയായ അനുസിത്താര സ്‌കൂൾ കലോൽസവങ്ങളിലെ നിറ സാന്നിധ്യം ആയിരുന്നു. കലോൽസവ വേദികളിൽ നിന്നും നടി അഭിനയ മേഖലയിലേക്ക് എത്തിയത്. പൊട്ടാസ് ബോംബിന് ശേഷം ഹാപ്പി വെഡിങ്, രാമന്റെ ഏദൻ തോട്ടം, ഫുക്രി, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യൻ, ശുഭരാത്രി, മാമാങ്കം, ദി ട്വൽത്ത്മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Advertisements

Also Read
പിണക്കമൊക്കെ മറന്ന് അമ്മയുമായി ഇണങ്ങി കുഞ്ഞാറ്റ, ഉര്‍വശിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറല്‍

ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. 2015 ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. വിവാഹത്തിന് ശേഷമാണ് താരം സിനിമയിൽ ഏറെ സജീവമായത്.

അജിത്ത് തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സന്തോഷമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, അമിത് ചക്കാലക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സന്തോഷം സിനിമയിടെ വിശേഷങ്ങൾ പങ്കുവെച്ച് അടുത്തിടെ നടി രംഗത്ത് എത്തിയിരുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യമെന്താണെന്ന അവതാരികയുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഏറെ വൈറലായി മാറിയിരുന്നു.

തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ആണെന്ന് താരം പറയുന്നു. അച്ഛൻ അമ്മ ഭർത്താവ് അവരോടൊപ്പം സ്‌പെൻഡ് ചെയ്യാനാണ് തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം. എന്റെ വീടും വിഷ്ണുവേട്ടന്റെ വീടും തമ്മിൽ ഏകദേശം ഒരു കിലോമീറ്റർ വ്യത്യാസമാണുള്ളത്.

രണ്ട് വീട്ടിലേക്കും താൻ പോകാറുണ്ട്. വിഷ്ണുവേട്ടന്റെ അനിയൻമാരുടെ കുട്ടികളുടെ ഒപ്പം ഇരിക്കും. അങ്ങനെ തനിക്ക് തന്റെ കുടുംബത്തോടൊപ്പം നാട്ടിൽ ഇരിക്കുന്നതാണ് കൂടുതൽ ഇഷ്ടമെന്ന് ആയിരുന്നു അനു സിത്താര പറഞ്ഞത്.

Also Read
ഗര്‍ഭിണിയായപ്പോള്‍ ആദ്യ ഭര്‍ത്താവ് മകനെ കൊല്ലാന്‍ വരെ ശ്രമിച്ചു, ഇനിയൊരു വിവാഹം വേണ്ടെന്നാണ് മകന്‍ പറയുന്നത് പക്ഷേ 50 വയസ്സാവുമ്പോള്‍ നോക്കണം, തുറന്നുപറഞ്ഞ് ലക്ഷ്മി ജയന്‍

Advertisement