Home Entertainment Celebrities

പിണക്കമൊക്കെ മറന്ന് അമ്മയുമായി ഇണങ്ങി കുഞ്ഞാറ്റ, ഉര്‍വശിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വൈറല്‍

567

മലയാള സിനിമയില്‍ ഒരു സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളായിരുന്നു ഉര്‍വശിയും മനോജ് കെ ജയനും. ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2020ലാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞാറ്റ എന്ന മകളും ഇവര്‍ക്കുണ്ട്.

Advertisements

എന്നാല്‍ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് 2008ല്‍ ഇരുവരും നിയമപരമായി വിവാഹ മോചനം നേടുകയായിരുന്നു. വിവാഹ മോചനത്തിനു ശേഷം മകള്‍ക്ക് വേണ്ടി മനോജും ഉര്‍വശിയും പോരാടിയിരുന്നു. എന്നാല്‍ കുഞ്ഞാറ്റ അച്ഛനോടൊപ്പമാണ് പോയത്.

Also Read: ഓരോ ശ്വാസത്തിലും അമ്മയെ മിസ് ചെയ്യുന്നു, അമ്മയോട് പറയാതെ പോയ ഒരു കാര്യമുണ്ട്, അതോര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം തോന്നുന്നു, ശ്രീമയി പറയുന്നു

തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാര്‍ത്ഥ പേര്. 2013 ഉര്‍വശി ശിവപ്രസാദിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഇഷാന്‍ പ്രജാപതി എന്ന പേരില്‍ ഒരു മകന്‍ കൂടിയുണ്ട്. മനോജും മറ്റൊരു വിവാഹം ചെയ്തിരുന്നു. കുഞ്ഞാറ്റ ഇപ്പോള്‍ ബംഗളൂരു ക്രൈസ്റ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ജോലി ചെയ്യുകയാണ്.

ഇപ്പോഴിതാ താര പുത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് കുഞ്ഞാറ്റ പങ്കുവെച്ചത്. പിണക്കമെല്ലാം മറന്ന് അമ്മയും മകളും ഒന്നായിരിക്കുകയാണ്. ചിത്രം കണ്ട് ആരാധകര്‍ക്കും ഒത്തിരി സന്തോഷമായിരിക്കുകയാണ്.

Also Read: അന്ന് കാവ്യയെ കണ്ട് കൊച്ചുകുട്ടിയാണെന്ന് ദിലീപ് പറഞ്ഞു, ദിലീപിന്റെ നായികയാക്കിയത് മഞ്ജു പറഞ്ഞിട്ട്, തുറന്നുപറഞ്ഞ് ലാല്‍ജോസ്

ഫേസ്ബുക്കിലൂടെയാണ് താരപുത്രി ചിത്രം പങ്കുവെച്ചത്. ഉര്‍വശിയെ കാണാന്‍ കുഞ്ഞാറ്റ മുമ്പും പോകുമായിരുന്നു. ഉര്‍വശിയുടെ രണ്ടാം വിവാഹത്തിന് ശേഷം ജനിച്ച കുഞ്ഞിനെ കാണാനും പേരിടല്‍ ചടങ്ങിനുമൊക്കെ കുഞ്ഞാറ്റ എത്തിയിരുന്നു.

Advertisement