അന്ന് കാവ്യയെ കണ്ട് കൊച്ചുകുട്ടിയാണെന്ന് ദിലീപ് പറഞ്ഞു, ദിലീപിന്റെ നായികയാക്കിയത് മഞ്ജു പറഞ്ഞിട്ട്, തുറന്നുപറഞ്ഞ് ലാല്‍ജോസ്

508

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

Also Read: എന്റെ അനുഭവങ്ങളാണ് പറഞ്ഞതെല്ലാം, അത് കേട്ട് എന്നെ മോട്ടിവേഷണല്‍ സ്പീക്കറാക്കുകയാണ്, ഞാന്‍ വെറും വീട്ടമ്മയാണ്, നവ്യ നായര്‍ പറയുന്നു

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് സഫാരി ചാനലിലെ ഒരു പരിപാടിക്കിടെ ലാല്‍ജോസ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ കാവ്യയെ നായികയാക്കാനുള്ള തീരുമാനത്തില്‍ മഞ്ജുവിനും പങ്കുണ്ടെന്ന് ലാല്‍ ജോസ് പറയുന്നു.

തന്റെ രണ്ടാമത്തെ ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍. ഈ സിനിമയുടെ കാര്യങ്ങള്‍ ശരിയാക്കുന്നതിനിടെയായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടക്കുന്നതെന്നും ഒരു രാത്രി മഞ്ജുവിനെ ദിലീപ് വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് വന്ന് പിറ്റേ ദിവസം രാവിലെ ഒരു അമ്പലത്തില്‍ വെച്ച് താലികെട്ടിയെന്നും ലാല്‍ ജോസ് പറയുന്നു.

Also Read: ചിത്രം കാണരുത് എന്നൊക്കെ ഇയാള്‍ എങ്ങനെ പറയും, ഞാനൊക്കെ സിനിമയില്‍ വരുമ്പോള്‍ അവന്റെ തന്ത പോലും ജനിച്ചുകാണില്ല, ഓണ്‍ലൈന്‍ നിരൂപകന് ചുട്ടമറുപടിയുമായി മുകേഷ്

ഇവരുടെ വിവാഹത്തിന് ശേഷമാണ് തന്റെ ചിത്രത്തിലെ കാസ്റ്റിംഗ് നടന്നത്. ശാലിനിയെയാരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ശാലിനിക്ക് ഡേറ്റില്ലായിരുന്നുവെന്നും പുതിയ ആള്‍ വരട്ടെയെന്ന് മഞ്ജുവും പറഞ്ഞുവെന്നും അങ്ങനെയാണ് കാവ്യയെ തീരുമാനിക്കുന്നതെന്നും ലാല്‍ജോസ് പറഞ്ഞു.

പക്ഷേ അന്ന് കാവ്യയെ കണ്ട് അതൊരു കൊച്ചുകുഞ്ഞല്ലേ എന്നായിരുന്നു ദിലീപ് പറഞ്ഞത്. സ്‌ക്രീനില്‍ കുട്ടിത്തം ഉണ്ടാകുമോ എന്ന് സംശയമുണ്ടെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ചുരിദാര്‍ ഒക്കെ ഇട്ടാല്‍ ഏതൊരു പെണ്‍കുട്ടിയും മെച്വര്‍ ആയി തോന്നുമെന്ന് മഞ്ജു പറഞ്ഞുവെന്നും മഞ്ജുവിന്റെ വാക്കിന്റെ പുറത്താണ് കാവ്യയെ ദിലീപിന്റെ നായികയാക്കിയതെന്നും ലാല്‍ജോസ് പറഞ്ഞു.

Advertisement