Home Entertainment Celebrities

എന്റെ അനുഭവങ്ങളാണ് പറഞ്ഞതെല്ലാം, അത് കേട്ട് എന്നെ മോട്ടിവേഷണല്‍ സ്പീക്കറാക്കുകയാണ്, ഞാന്‍ വെറും വീട്ടമ്മയാണ്, നവ്യ നായര്‍ പറയുന്നു

207

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: ചിത്രം കാണരുത് എന്നൊക്കെ ഇയാള്‍ എങ്ങനെ പറയും, ഞാനൊക്കെ സിനിമയില്‍ വരുമ്പോള്‍ അവന്റെ തന്ത പോലും ജനിച്ചുകാണില്ല, ഓണ്‍ലൈന്‍ നിരൂപകന് ചുട്ടമറുപടിയുമായി മുകേഷ്

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

ബാലമണി എന്ന കഥാപാത്രം ചെയ്തതുകൊണ്ട് മാത്രമല്ല ആളുകള്‍ തന്നെ ഇഷ്ടപ്പെടുന്നതെന്നും കല്യാണം കഴിഞ്ഞ് പോകുന്ന പല നടിമാരെയും പ്രേക്ഷകര്‍ മറക്കുകയാണ് പതിവെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചതെന്നും പറയുകയാണിപ്പോള്‍ നവ്യ നായര്‍.

Also Read: സുബിയുടെ ആ ചിരിച്ച മുഖം മാത്രം മതി എപ്പോഴും മനസ്സില്‍, ബോഡി കണ്ടിരുന്നേല്‍ കരഞ്ഞുപോയേനെ, നസീര്‍ സംക്രാന്തി പറയുന്നു

വെറും ഒരു മനുഷ്യ സ്ത്രീയായ തന്നെ സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ ആളുകള്‍ സ്വീകരിച്ചു. തന്റെ അഭിമുഖങ്ങളൊക്കെ റീല്‍സായി വരുന്നതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും താന്‍ അഭിമുഖങ്ങളിലെല്ലാം പലപ്പോഴും പറഞ്ഞ കാര്യങ്ങള്‍ അനുഭവങ്ങളാണെന്നും നവ്യ പറയുന്നു.

താന്‍ ഇങ്ങനെയൊക്കെ പറയുന്നത് കേട്ട് തന്നെ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആക്കുകയാണ്. എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും എല്ലാവരെയും പോലെ സാധാരണ സ്ത്രീയാണ് വീട്ടമ്മയാണെന്നും താന്‍ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ അത് എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റിയല്ലോ അതാണ് കാര്യമെന്നും നവ്യ പറയുന്നു.

Advertisement