Home Entertainment Celebrities

അർബ്ബാസ് ഖാനെ ഒഴിവാക്കിയതിന്റെ തലേ രാത്രിയിൽ സംഭവിച്ചത് ഇങ്ങനെ: വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മലൈക അറോറ

48

ബോളവുഡ് നടി മലൈക അറോറയും നടൻ അർബ്ബാസ് ഖാനും വേർപിരിയൽ പ്രഖ്യാപിച്ചത് 2016ലായാരുന്നു. 2017 മെയിൽ അവർ നിയമപരമായി വിവാഹമോചിതരുമായി. വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ തീരുമാനത്തേക്കുറിച്ച് ഇരുവരും അധികമൊന്നും പ്രതികരിച്ചിട്ടില്ല.

എന്നാലിപ്പോൾ കരീനയുടെ റേഡിയോ ഷോയിൽ പങ്കെടുത്ത മലൈക വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. വിവാഹമോചനത്തിന്റെ തലേ രാത്രിയിൽ പോലും എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ആലോചിക്കാനാണ് കുടുംബാംഗങ്ങൾ തന്നോട് ആവശ്യപ്പെട്ടതെന്ന് മലൈക പറയുന്നു.

Advertisements

ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ എല്ലാവരുടെയും ആദ്യത്തെ പ്രതികരണം ‘ചെയ്യരുത്’ എന്നായിരിക്കും. ഒരാളും ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടുപോകാൻ പ്രോത്സാഹനം തരില്ല. ഞാനും അതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്, മലൈക പറഞ്ഞു.

ഞാൻ വിവാഹമോചനം നേടുന്നതിന്റെ തലേ രാത്രിയിൽ പോലും എന്റെ കുടുംബം എനിക്കൊപ്പമിരുന്ന് തീരുമാനം ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു. ഞാൻ 100 ശതമാനം ഉറച്ചുനിൽക്കുന്നു എന്ന് ബോധ്യമായതോടെ അവർ എനിക്ക് കൂടുതൽ ശക്തി പകർന്നു. വിവാഹമോചനം എന്നത് ജീവിതത്തിലെ മറ്റ് തീരുമാനങ്ങൾ പോലെ എളുപ്പം എടുക്കാവുന്നതല്ലെന്നും മലൈക പറഞ്ഞു.

പക്ഷെ മലൈകയ്ക്ക് തന്റെയും ചുറ്റുമുള്ളവരുടെയും സന്തോഷം പ്രധാനമായിരുന്നു. അർബ്ബാസുമൊന്നിച്ചിരുന്ന് എല്ലാ നല്ല വശങ്ങളും പാളിച്ചകളും ചർച്ചചെയ്തതിന് ശേഷമായിരുന്നു വേർപിരിയൽ തീരുമാനം എന്നും മലൈക പറഞ്ഞു.
ഇരുവരും സന്തോഷമില്ലാതെ ഒന്നിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് രണ്ടായി നിന്ന് നല്ല മനുഷ്യരായി ജീവിക്കുന്നതാണെന്ന് കരുതി.

എന്റെ മകൻ കൂടുതൽ സന്തോഷമുള്ള ഒരു അന്തരീക്ഷത്തിൽ ആയിരിക്കുന്നത് എനിക്ക് കാണാം. ഞങ്ങൾ ഒന്നിച്ചായിരുന്നതിനേക്കാൾ സന്തോഷത്തിലാണ് ഇപ്പോഴെന്ന് അവനറിയാം. ഒരു ദിവസം അവൻ എന്നോട് പറഞ്ഞു, അമ്മ ഇങ്ങനെ ചിരിച്ച സന്തോഷിക്കുന്നത് കാണാൻ നല്ലതാണെന്നും മലൈക വ്യക്തമാക്കി.

Advertisement