ഹൃദയം തകർന്നു, നഷ്ടങ്ങളുമുണ്ടായി, തെറ്റുകൾ ആവർത്തിക്കാതിരിണം: തുറന്ന് പറഞ്ഞ് നൂറിൻ ഷെരീഫ്

12

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ആദ്യ ചിത്രത്തിൽ തന്നെ വലിയ പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോഴിതാ തന്റെ21ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. ലോക്ക്ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയുള്ള താരം പിറന്നാളിന് ഏറ്റവും ആഗ്രഹിച്ച ചിത്രം പകർത്തി അത് ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു.

ഇതോടൊപ്പം കഴിഞ്ഞ നാളുകളെക്കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും നൂറിൻ കുറിച്ചു. നൂറിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ:

Advertisements

21 മനോഹര വർഷങ്ങൾ. ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് എനിക്കറിയാം. അതുകൊണ്ട് പിറന്നാളാഘോഷം ഒറ്റയ്ക്ക് വീട്ടിൽ ആഘോഷിക്കുന്നു. എല്ലാവരുടെയും ആശംസകൾ സ്വീകരിക്കാൻ സന്തോഷം. ഈ പിറന്നാളിന് എനിക്ക് വേണ്ടിയിരുന്നത് ഇങ്ങനെ 21 പിടിച്ചുകൊണ്ടുള്ള ഒരു ചിത്രം മാത്രമായിരുന്നു.

ലോക്ക്ഡൗൺ ഓർത്ത് പേടിയായിരുന്നു പക്ഷെ എനിക്കറിയാം സഹോദരി എന്നാൽ അമ്മയ്ക്ക് തുല്ല്യമാണ്. ചിത്രം പകർത്തിയതിന് സഹോദരി നസ്രീന് നൂറിൻ നന്ദികുറിച്ചു. ഈ വർഷങ്ങളിൽ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവർക്കെല്ലാം നന്ദി.

തെറ്റുകൾ ആവർത്തിക്കാതെ മുന്നോട്ടു പോകേണ്ടത് എന്റെ കടമയാണെന്നും എനിക്കറിയാം. കഴിഞ്ഞ വർഷമായിരുന്നും ഏറ്റവും മികച്ചത്. ഒരുപാട് ആളുകളെ പരിചയപ്പെട്ടു, നല്ല സൗഹൃദങ്ങൾ ലഭിച്ചു. ജീവിതത്തിലെ ലക്ഷ്യങ്ങളെ ആഴത്തിൽ നോക്കിക്കാണാൻ തുടങ്ങി. ഹൃദയതകർച്ചകൾ ഉണ്ടായിരുന്നു, നഷ്ടങ്ങളും സംഭവിച്ചു.

കുഞ്ഞുനാളിലെ പ്രിയപ്പെട്ടത് പലതും തിരിച്ചു കിട്ടി, ഏതാണ് ശാശ്വതം ഏതാണ് നൈമിഷികം എന്ന് തിരിച്ചറിഞ്ഞു, സ്വയം സ്നേഹിക്കാനും കരുത്തയാകാനും പൊരുതി നിൽക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്.

എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഒരുപാട് ചെയ്യാനുണ്ട്. ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങൾക്കും ദൈവത്തിന് നന്ദിയെന്ന് പിറന്നാൾ ചിത്രങ്ങൾക്കൊപ്പം നൂറിൻ കുറിച്ചു.

Advertisement