പ്രീതി സിന്റയും അജയ് ദേവ്ഗണും തമ്മിൽ അവിഹിത ബന്ധം, കാജോളിന്റെ ദാമ്പത്യ ജീവിതത്തെ ഉലച്ച് വാർത്തകൾ, അജയ് ചെയ്തത് ഇങ്ങനെ

1552

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് മാതൃകാ താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. നാല് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഇന്നും അതേ ചെറുപ്പത്തോടെ തങ്ങളുടെ ആഘോഷിക്കുകയാണ് അജയ് ദേവ്ഗണും കജോളും.

തീർത്തും വ്യത്യസ്തരായ വ്യക്തിത്വങ്ങളാണ് അജയും കജോളും. ഇരുവരും ഒരുമിച്ചെത്തുമ്പോാഴെല്ലാം ആരാധകർക്ക് ലഭിക്കുന്നത് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന നിമിഷങ്ങളാണ്. സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലെല്ലാം പരസ്പരം കളിയാക്കാനും ട്രോളാനുമൊന്നും കജോളും അജയും മടിക്കാറില്ല.

Advertisements

അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായി മാറുകയായിരുന്നു അജയ് ദേവ്ഗണും കജോളും. എന്നാൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പല വെല്ലുവിളികളും അജയ് ദേവ്ഗണിനും കജോളിനും നേരിടേണ്ടി വന്നിട്ടുണ്ട്. 1999 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുളള ഇരുവരും നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്.

Also Read
മോശം ഇമേജാണ് ഉള്ളത് അശ്ലീല സിനിമയിൽ അഭിനയിക്കാൻ നിർദ്ദേശം, വസ്ത്ര ധാരണം കണ്ട് വിലയിരുത്തരുതെന്ന് ഉർഫി ജാവേദ്

എന്നാൽ ഒരിക്കൽ ഇരുവരുടേയും ദാമ്പത്യ ജീവിതം ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. അജയ്് ദേവ്ഗണും നടി പ്രീതി സിന്റയും തമ്മിൽ പ്രണയത്തിൽ ആണെന്നായിരുന്നു വാർത്തകൾ പരന്നത്. യേ രാസ്തെ ഹെ പ്യാർ കെ എന്ന ചിത്രത്തിൽ അജയും പ്രീതിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

പിന്നാലെയായിരുന്നു അജയും പ്രീതിയും തമ്മിൽ അവിഹിത ബന്ധമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത്. ഇത് അജയ് ദേവ്ഗണിന്റേയും കജോളിന്റേയും വിവാഹ ബന്ധത്തെ പോലും ഉലയ്ക്കുന്നത് ആയിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ചു കൊണ്ട് അജയ് തന്നെ രംഗത്ത് എത്തുകയായിരുന്നു.

തങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ തുറന്നടിക്കുകയും ചെയ്തു അജയ് ദേവ്ഗൺ. എന്റെ വ്യക്തിജീ വിതത്തെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ വല്ലാതെ സംസാരിക്കുകയാണ്.

അതെന്നെ ഇപ്പോൾ അസ്വസ്ഥനാക്കുന്നുണ്ട്. യാതൊരു കാരണവും തെളിവുമില്ലാതെയാണ് ആളുകൾ വിധിക്കുന്നത്. എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഞാൻ സംസാരിക്കാറില്ല. ഈ കിംവദന്തികൾ കേൾക്കുമ്പോൾ ഞാൻ തീരെ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഈ വാർത്തകളോടുള്ള അജയ് ദേവ്ഗണിന്റെ പ്രതികരണം.

പ്രീതിയും ഞാനും രണ്ട് മുതിർന്ന വ്യക്തികളാണ്. ഒരുമിച്ച് നന്നായി തന്നെ ജോലി ചെയ്യുന്ന സഹപ്രവർത്തകർ ആണ്. ഞങ്ങളുടെ ഹലോകളിൽ ഒളിഞ്ഞു കിടക്കുന്ന അർത്ഥം ആളുകൾ കണ്ടെത്തിയാൽ അത് വളരെ മോശമാണ്. എഴുതപ്പെടുന്നതിനെയൊന്നും ഞാൻ കാര്യമാക്കി എടുക്കുന്നില്ല.

പക്ഷെ ഇത്തരം റിപ്പോർട്ടുകൾ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിക്കു ന്നതിനെ തന്നെ ബാധിക്കുന്നതാണ്് എന്നും അജയ് ദേവ്ഗൺ പറഞ്ഞു. എന്തായാലും അധികം വൈകാതെ തന്നെ ആ വാർത്തകൾ അവസാനിക്കുകയും ചെയ്തു. ഇന്നും അജയ് ദേവ്ഗണും കജോളും ഒരുമിച്ച് തന്നെ ജീവിക്കുകയാണ്.

Also Read
ഗൾഫിലുള്ള പ്രമുഖ മലയാള നടി ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തൽ, നടിയോട് നാട്ടിലെത്താൻ അന്വേഷണ സംഘം

രണ്ടു പേരും സിനിമയിൽ സജീവമാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന കജോൾ ശക്തമായി തന്നെ തിരികെ വരികയും ചെയ്തു. നൈസ, യുഗ് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് അജയ്ക്കും കജോളിനും. അതേസമയം പ്രീതിയാകട്ടെ ജീൻ ഗുഡ് ഇനഫുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അടുത്തിടെ ആയിരുന്നു പ്രീതി സിന്റ അമ്മയായത്. വാടക ഗർഭപാത്രത്തിലൂടെ ആയിരുന്നു പ്രീതി അമ്മയായത്.

Advertisement