മോശം ഇമേജാണ് ഉള്ളത് അശ്ലീല സിനിമയിൽ അഭിനയിക്കാൻ നിർദ്ദേശം, വസ്ത്ര ധാരണം കണ്ട് വിലയിരുത്തരുതെന്ന് ഉർഫി ജാവേദ്

97

വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഉർഫി ജാവേദ്. ബോളി വുഡ് കോളങ്ങളിലും ഫാഷൻ രംഗത്തും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു പേരു കൂടിയാണ് ബിഗ് ബോസ് ഒടിടി താരവുമായ ഉർഫി ജാവേദിന്റേത്

മിനിസ്‌ക്രീനിലൂടെ എത്തിയ താരം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ വസ്ത്രധാരണം വലിയ ചർച്ചയാവാറുണ്ട്. ഫോട്ടോഷൂട്ടുകളിൽ അധികവും അതീവ ഗ്ലാമറസായിട്ടാണ് പ്രത്യക്ഷപ്പെടാറുളളത്.

Advertisements

Also Red
അനിയത്തി ജനിച്ചപ്പോൾ മുതൽ തലയ്ക്ക് കീഴ്‌പ്പോട്ട് ചലനമില്ലാതെ കിടക്കുകയാണ്, ചെറുപ്പത്തിൽ ഞാനവളെ ഉപദ്രവിക്കുമായിരുന്നു, ഇന്ന് അവൾ എന്റെ മുത്താണ്; അനു ജോസഫ്

ഇത് പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ച് വരുത്താറുമുണ്ട്. ഇപ്പോഴിത തനിക്ക് നേരിടേണ്ടി മേശാനുഭവങ്ങളെ കുറിച്ച് പറയുകയാണ് ബിഗ് ബോസ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വാചാലയായത്. അ ശ്ലീ ല സിനിമകളിൽ അഭിനയിക്കാൻ തന്നോട് ഒരു കാസ്റ്റിംഗ് ഡയറക്ടർ നിർദ്ദേശിച്ചതായി ഉർഫി ജാവേദ് പറയുന്നു.

ഇതിനോടകം താരത്തിന്റെ വാക്കുകൾ വലിയ ചർച്ചയായിട്ടുണ്ട്. ഒപ്പം തന്നെ വിമർശകർക്കും താരം മറുപടി നൽകിയിട്ടുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ

അടുത്തിടെ ഒരു കാസ്റ്റിംഗ് ഡയറക്ടർ ഇൻസ്ട്രിയിൽ തന്റെ ഇമേജ് വളരെ മോശമാണെന്ന് പറഞ്ഞിരുന്നു. അതിനാൽ ടെലിവിഷൻ മേഖലയിൽ തനിക്ക് അവസരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസ്സിലായിരുന്നില്ല. കാരണം ഞാൻ ചോദിക്കുകയും ചെയ്തു.

തന്നോട് അഡൽറ്റ് വെബ്സീരിസിലേയ്ക്ക് പോകാനാണ് പറഞ്ഞത്. അതെനിക്ക് അത്രസുഖകരമായി തോന്നിയില്ല . ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു. ഒപ്പം തന്നെ ധരിക്കുന്ന വസ്ത്രം കണ്ട് തന്നെ വിലയിരുത്തരുതെന്നും അയാളോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻഭാര്യ സഹോദരിയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ ഫാറ അലി ഖാൻ ഉർഫി ജാവേദിന്റെ വ്സത്രധാരണത്തെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇത് ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു. ഇതിനും മറുപടി നൽകിയിട്ടുണ്ട്.

Also Red
വിനായകൻ എന്ന വ്യക്തിയോട് എന്തൊക്കെ ദേഷ്യം ഉള്ളിലുണ്ടെങ്കിലും ഇത് കണ്ടാൽ അതെല്ലാം ഉരുകിയൊലിക്കും: വൈറലായി നവ്യാ നായർ പങ്കുവെച്ച കുറിപ്പ്

തന്റെ വസ്ത്ര ധാരണ ത്തെ കണ്ടു കൊണ്ട് വിലയിരുത്തരുത് എന്നാണ് നടി പറയുന്നത്. ഞാനങ്ങനെ ആരെയും വസ്ത്രധാരണം വെച്ച് വിലയിരുത്താറില്ല. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. ആളുകൾ എന്റെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ കണ്ട് തന്നെ വിലയിരുത്തുന്നുണ്ട്. അത് ശരിയായ രീതിയല്ല.

എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല, അറിവും വിദ്യാഭ്യാസമുള്ള പലരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ എത്തുന്നുണ്ട്. അവർ ചെയ്യുന്നതാണ് ഇത്. എന്നാൽ ഞാൻ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് എന്തോ ഒരു പ്രശ്നമുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും ഉർഫി ജാവേദ് പറയുന്നു.

അവസരങ്ങൾ വേണ്ടവിധത്തിൽ കിട്ടാത്തതിനെ കുറിച്ചും പറയുന്നുണ്ട്. കപ്‌ദോ സെ ക്യൂ ജോദ് രഹേ ഹോ മേരേ യിലെ അഭിനയം കണ്ടിട്ട് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഞാനൊരു നല്ല അഭിനേത്രിയാണ്, എനിക്ക് വേണ്ടത് നല്ലൊരു അവസരമാണ്. കഥാപാത്രത്തെയും അഭിനേത്രിയുടെ വ്യക്തിജീവിതത്തെയും തമ്മിൽ ബന്ധിപ്പെടുത്തേണ്ട ആവശ്യമില്ല.

ഞാൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ വ്യക്തിജീവിതം വ്യക്തിപരമാണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. തനിക്കായി ഒരു ദിവസം വരുമെന്നും നടി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
ഒപ്പം തന്നെ മതത്തെ കുറിച്ചും പറയുന്നുണ്ട്. താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല.

Also Red
വീണ്ടും രക്ഷകൻ എന്ന പ്രചരണത്തിന് ഇടയിലും റെക്കോർഡിട്ട് ബീസ്റ്റ് ട്രെയിലർ, എക്‌സ്‌പ്ലോസീവ് ആക്ഷൻ രംഗങ്ങളുമായി ചരിത്രം കുറിക്കാൻ ദളപതി വിജയ്

തന്റെ വസ്ത്രധാരണ രീതി കണ്ട് പലരും മുസ്ലിം വിരുദ്ധത എന്നൊക്കെ കമന്റ് ചെയ്യുകയും മോശം പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്തിനാണ് മുസ്ലീം വിരുദ്ധയെന്നും ദേശവിരുദ്ധയെന്നുമൊക്കെ വിളിക്കുന്നത്. മതം ഹൃദയത്തിൽ നിന്ന് വരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആരും ഒരു മതം പിന്തുടരാൻ നിങ്ങളെ നിർബന്ധിക്കരുതെന്നും ഉർഫി ജാവേദ് പറയുന്നു.

Advertisement