ആരും വിഷമിക്കേണ്ട, ഞാൻ ഒക്കെയാണ്, മറ്റ് പ്രശ്നങ്ങൾ ഇല്ല; വെളിപ്പെടുത്തലുമായി എലീന പടിക്കൽ

237

മലയാളം മിനിസ്‌ക്രീനിൽ അവതാരികയായും നടിയായും പ്രേക്ഷകർക്ക് സുപരിചിതമായ മാറിയ താരമാണ് എലീന പടിക്കൽ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ബിഗ്ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടി ആയിരുന്നു എലിന.

ബിഗ് ബോസ് താരമായി എത്തിയപ്പോൾ ആണ് തന്റെ പ്രണയ വിശേഷങ്ങൾ എലീന തുറന്ന് പറഞ്ഞത്. തനിക്കൊരു പ്രണയമുണ്ടെന്നും വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ് ഞങ്ങൾ എന്നും എലീന തുറന്നുപറഞ്ഞിരുന്നു.

Advertisements

അവനും എന്നെപ്പോലെ ഒറ്റക്കുട്ടിയാണ്. കോഴിക്കോടാണ് വീടാണെന്നും വീട്ടുകാർ വിവാഹം നടത്തുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും എലീന പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു എലീനയുടെയും രോഹിത് പി നായരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽലാണ് ഇവരുടെ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽകക്കെ തനിക്ക് കോവിഡ് ബാധിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് എലീന.

ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം ഇക്കാര്യം അറിയിച്ചത്. കൊവിഡ് പോസിറ്റിവ് ആയിരിക്കുന്നു, ചെറിയ സിംപ്റ്റം മാത്രമാണുള്ളത്. വിഷമിക്കണ്ട മറ്റ് പ്രശ്നങ്ങൾ ഇല്ല, എന്നും എലീന പടിക്കൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയാണ് എലീനയുടെ പ്രതികാരണം. കഴിഞ്ഞ മൂന്നു ദിവസമായി താൻ വീട്ടിൽ സെല്ഫ് ക്വാറന്റീനിൽ ആണെന്നും കുടുംബം സുരക്ഷിതർ ആണ് എന്നും എലീന അറിയിച്ചു.

അതേ സമയം എലീനിയുടെയും രോഹിത്തിന്റെയും വിവാഹം ഓഗസ്റ്റിലാണ് നടക്കുക. ഹിന്ദു, ക്രിസ്ത്യൻ രീതികളിൽ വിവാഹം നടത്തും. രാവിലെ ഹിന്ദു വധുവായി എലീന എത്തും വൈകിട്ട് ക്രിസ്ത്യൻ വധുവായും. ഇക്കാര്യം എലീന തന്നെ തുറന്ന് പറഞ്ഞിരുന്നു.

വിവാഹ ശേഷവും താൻ ഈ രംഗത്ത് സജീവമായിരിക്കുമെന്ന് എലീന പറഞ്ഞിരുന്നു. വർഷങ്ങളായി മീഡിയ മേഖലയിൽ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെക്കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും എലീന വ്യക്തമാക്കിയിരുന്നു.

Advertisement