പേയ്‌മെന്റ് പോലും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ല: സങ്കടം തുറന്നു പറഞ്ഞ് ഉമാ നായർ

85

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ ആരാധകരകുടെ പ്രിയപ്പെട്ട നടിയായി മാരിയ താരമാണ് ഉമാ നായർ. വാനമ്പാടിയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയാ നിർമ്മലയായി വന്നാണ് ഉമാനായർ ആരധകരുടെ മനം കവർന്നത്.

ബാലതാരമായി എത്തി പിന്നീട് നടിയായി മാറുകയായിരുന്നു ഉമാ നായർ. മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

Advertisements

തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി പിന്നീട് മെഗാ സീരിയലുകളിലുടെ സജീവം ആവുകയായിരുന്നു. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമാ നായർ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു.

ഇനിനോടകം അമ്പതിലധികം സീരിയലുകളിലാണ് ഉമാ നായർ അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു താരം. ഇപ്പോഴിതാ
സാധാരണക്കാർക്ക് ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ കഴിയില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

ഉമാ നായരുടെ വാക്കുകൾ ഇങ്ങനെ:

കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം കാര്യങ്ങളെല്ലാം പഴയതുപോലെ ആകുവാൻ തുടങ്ങുകയായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും റിയാലിറ്റിയെ ഭയക്കുകയാണ്. സാധാരണക്കാരന് ഇനി ഒരു ലോക്ക്ഡൗൺ കൂടെ താങ്ങാൻ കഴിയില്ല. കോവിഡിനെക്കാൾ, സാമ്പത്തിക പ്രതിസന്ധി മൂലവും, ഡിപ്രഷൻ മൂലവുമൊക്കെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട് തുടങ്ങും.

ടിവി രംഗം പതിയെ ശരിയായി വരികയായിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം ജോലിയുടെ രീതി വല്ലാതെ മാറി. ഇപ്പോൾ ഓരോ ആർട്ടിസ്റ്റിനും കിട്ടുന്ന വർക്കിംഗ് ദിവസങ്ങൾ കുറഞ്ഞു. ഉള്ള ദിവസം ഏറ്റവും കൂടുതൽ ഷൂട്ട് ചെയ്യുക എന്നതാണ് ഇപ്പോൾ എല്ലാവരും ചെയ്യുന്നത്. ഇത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ഇരട്ടി ജോലിയാണ്. പേയ്‌മെന്റ് പോലും ഇപ്പോഴും ശരിയായി ലഭിച്ചു തുടങ്ങിയിട്ടില്ലെന്നും ഉമാ നായർ പറയുന്നു.

Advertisement