ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു നടി കനക. തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർതാരങ്ങളുടെ നായിക ആയിരുന്ന കനക നിരവധി ഹിറ്റ് സിനിമകളിൽ വേഷമിട്ടിരുന്നു. മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന സിദ്ദിഖ് ലാൽ ആണ് മലയാള സിനിമയ്ക്ക് കനകയെ പരിചയ പെടുത്തിയത്.
സിദ്ദിഖ് ലാൽ ടീമിന്റെ വമ്പൻ ഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ ആണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്.
തുടർന്ന് വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ കനക മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളിൽ മികച്ച വേഷം അവതരിപ്പിച്ചു കനക.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറിയിരുന്നു. തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തിളങ്ങിനിന്നിരുന്ന നായികമാരിൽ ഒരാളായിരുന്നു. താരത്തിന്റെ അമ്മ ദേവിക മൺമറഞ്ഞതോടെ ആയിരുന്നു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുവാൻ കനക തീരുമാനിച്ചത്.
Also Read
ഇഷ്ടമില്ലാത്ത പലകാര്യങ്ങളും കല്യാണത്തിന് ശേഷം ഞാൻ ചെയ്തിട്ടുണ്ട്: നവ്യാ നായർ പറഞ്ഞത് കേട്ടോ
എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കനക സിനിമയിൽ സജീവമല്ല. നേരത്തെ 2013 ൽ കനക മ ര ണ പ്പെട്ടതായി ചില വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. നടി ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും. അർബുദ രോഗിയായ കനക കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചെന്നും ആയിരുന്നു പ്രചിരിച്ച റിപ്പോർട്ടുകൾ.

അന്ന് ആ അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിന് ആയി കനക തന്നെ നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയുണ്ടായി. പിന്നീട് സിനിമയിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി ഒരു വീഡിയോയും പുറത്തു വിട്ടിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും കനകയെ കുറിച്ച് ഒരു വുവരവും ഇല്ലാതായിരിക്കുകയാണ്.
ചെന്നൈ ആർകെ പുരം ഏരിയയിലാണ് കനകയുടെ വീട്. വളരെ കാലമായി ജീർണാവസ്ഥയിലാണ് ആ വീടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് വീട്. വീടിന്റെ പ്രധാന ഗേറ്റ് വർഷങ്ങളായി പെയിന്റ് ചെയ്യാത്ത നിലയിൽ ആണ്. വീട്ടിലെ കോളിങ് ബെൽ പോലും പ്രവർത്തിക്കാത്ത നിലയിലാണ്. ചില കാറുകൾ വീടിന് സമീപത്ത് കഴുകാതെ പൊടി പിടിച്ച് നാശമായി കിടക്കുക ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

വീടിന്റെ വാതിൽ അടച്ചിട്ട നിലയിലാണെന്നും കാവൽക്കാരനോ ആരും തന്നെ മുന്നിൽ ഇല്ലെന്നുമാണ് പറയുന്നത്. കനകയ്ക്ക് ആകെ ഉണ്ടായിരുന്ന വീടും നഷ്ടപ്പെടുന്ന നിലയാണെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.എന്നാൽ കനകയ്ക്ക് എന്ത് സംഭവിച്ചു താരം ആ വീട്ടിൽ തന്നെയാണോ എന്നതിനെ കുറിച്ചൊന്നും കൃത്യമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.










