അന്ന് ആ സിനിമയിൽ അഭിനയിക്കാൻ വന്ന ആ മിടുക്കി കുട്ടിയാണ് ഈ സായി ശ്വേത; കേരളത്തിന്റെ സ്വന്തം ടീച്ചറെ കുറിച്ച് നിർമ്മാതാവിന്റെ കുറിപ്പ് വൈറൽ

79

ഇത്തവണ സ്‌കൂൾ തുറക്കേണ്ടിയിരുന്ന ജൂൺ ഒന്ന് എന്ന ദിവസത്തിലെ ഒരൊറ്റ ക്ലാസ് കൊണ്ട് കേരളം മുഴുവൻ ഹിറ്റായി മാറിയ ടീച്ചറാണ് സായി ശ്വേത. മിടുക്കിയായ ഈ ടീച്ചറെ കുറിച്ച് ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖനായ നിർമാതാവ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ്.

പ്രമുഖ നിർമാതാവായ ഷിബു ജി സുശീലൻ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ വന്ന ടീച്ചറെ മുഖസാദൃശ്യം കണ്ട് ഓർമ്മിക്കാൻ ശ്രമിച്ചപ്പോൾ നടന്ന കാര്യമാണ് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Advertisements

നിർമ്മാതാവ് ഷിബു ജി സുശീലന്റെ കുറിപ്പ് ഇങ്ങനെ

ഇത് ഇന്നലെ മുതൽ ഹിറ്റ് ആയ സായി ശ്വേത ടീച്ചർ. എനിക്ക് ഇന്നലെ കണ്ടപ്പോൾ മുതൽ ഒരു സംശയം ഈ ടീച്ചറെ എവിടയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീർക്കാൻ ആർട്ട് ഡയറക്ടർ രാജേഷ് കൽപത്തൂരിനെ വിളിച്ചു .അതോടെ സംശയം തീർന്നു.

2005ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്ത സിനിമയിൽ അഭിനയിക്കാൻ വന്ന ആ മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചർ എന്ന്. പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങൾ വാരി കൂടിയ കുഞ്ഞു സായി.

ടീച്ചർ ആയപ്പോൾ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു. ഇന്നലെ ടീച്ചർ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാൻ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചർമാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ ഷിബു കുറിച്ചു.

കഴിഞ്ഞ ദിവസം മുതൽ കേരളം മുഴുവൻ ട്രോളുകളിലൂടെയും അല്ലാതെയും ശ്വേത ടീച്ചറാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കേരളത്തിന്റെ ആകെ ഹൃദയത്തിൽ ഒരൊറ്റ ക്ലാസ്സിലൂടെ ഇടം നേടിയ ടീച്ചറെ അഭിനന്ദിക്കുന്നവർ ഏറെയുമാണ്. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് കുറിപ്പുകൾ പങ്കുവച്ചത്.

Advertisement