ചായ കുടിച്ചാൽ എന്നെ പോലെ കറുത്തു പോകുമെന്ന് കൂട്ടുകാരനോട് അവന്റെ അമ്മ പറഞ്ഞു; നിറംകുറഞ്ഞുപോയതിന്റെ പേരിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മാളവിക മോഹനൻ

20

ഒരേപോലെ തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മാളവിക മോഹനൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു. അഭിനയത്തിനോടൊപ്പം തന്നെ ഫാഷൻ ഷോകളിലും താരം സജീവമാണ്.

മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി പട്ടംപോലെ എന്ന സിനിമയിൽ അഭിനയിച്ച മാളവിക ഇപ്പോൾ ദളപതി വിജയിയിയുടെ മാസ്റ്ററിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാളവികയുടെ ബോൾഡൻ ലുക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്.

Advertisements

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിരക്കേറിയ താരം തലൈവർ രജനികാന്ത് ചിത്രമായ പേട്ടയിലും പ്രധാന വേഷത്തിലെത്തിയിരുന്നു. കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ മാസ്റ്ററാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോളിതാ തനിക്കും വർണവിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.

എനിക്ക് 14 വയസ്സുള്ളപ്പോൾ എന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾക്ക് അവന്റെ അമ്മ ഒരിക്കലും ചായ കൊടുക്കുമായിരുന്നില്ല. ചായ കുടിച്ചാൽ കറുത്തു പോകുമെന്നാണ് അവർ കരുതിയിരുന്നത്. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ നീ അവളെ പോലെ(എന്നെ പോലെ)കറുത്തുപോകുമെന്ന് അവർ അവനോട് പറഞ്ഞു.

അവൻ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാൻ മലയാളിയായ ഇരുണ്ടനിറമുള്ള പെൺകുട്ടിയും ആയിരുന്നുവെന്നും മാളവിക പറഞ്ഞു. ലോകത്തെ വംശവെറിയെ നമ്മൾ അപലപിക്കുമ്പോൾ നമ്മൾ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കണം.

നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കുമെന്നും നിറമല്ല മനസിലെ നന്മയാണ് ഒരാളെ സുന്ദരമാക്കുന്നതെന്നും മാളവിക പറഞ്ഞു.

മാളവിക മോഹനൻ ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:

എനിക്ക് 14 വയസ്സുള്ളപ്പോൾ അന്നത്തെ എന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾ അവന്റെ അമ്മ ഒരിക്കലും അവനെ ചായ കുടിക്കാൻ അനുവദിക്കാറില്ല എന്ന് പറഞ്ഞു. കാരണം ചായ കുടിച്ചാൽ കറുത്തു പോകുമെന്നായിരുന്നു അവരുടെ വിചിത്ര ചിന്താഗതി. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ അവന്റെ അമ്മ എന്നെ കാണിച്ചുകൊണ്ട് നീ അവളെ പോലെ കറുത്തു പോകും എന്നും അവനോട് പറഞ്ഞു.

അവൻ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാൻ ഗോതമ്പിന്റെ നിറമുള്ള മലയാളിപ്പെൺകുട്ടിയും ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള നിറവ്യത്യാസം അതു വരെ എനിക്ക് ഒരു പ്രശ്‌നവുമായിരുന്നില്ല. പക്ഷേ അന്നാദ്യമായി ഒരാൾ എന്റെ നിറത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഞാനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

നമ്മുടെ സമൂഹത്തിൽ ജാതീയതയും വർണവിവേചനവും ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേൾക്കാം. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഈ വർണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികൾ എന്നാണ് ഉത്തരേന്ത്യക്കാർ പൊതുവെ വിളിക്കുന്നത്.

എന്തു കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ അവർ ഇങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. ഉത്തരേന്ത്യക്കാർ വെളുത്തവരും സുന്ദരന്മാരും ആണെന്നും ദക്ഷിണേന്ത്യക്കാർ ഇരുണ്ട നിറക്കാരും വിരൂപരും ആണെന്നും ഒരു ധാരണ ഇപ്പോഴുമുണ്ട്.

ലോകത്തെ വംശവെറിയെ അപലപിക്കുമ്പോൾ നമ്മൾ ചുറ്റും ഒന്ന് കണ്ണോടിക്കണം. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കും. നിറമല്ല ഒരു മനുഷ്യനെ സുന്ദരനാക്കുന്നത്. അത് അവന്റെ ഉള്ളിലെ നന്മയാണ് എന്ന് മനസ്സിലാക്കുക’

Advertisement