ഇത്രയും തേച്ചു മിനുക്കാമെങ്കിൽ ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും: തന്റെ അഭിനയത്തെ കുറിച്ച് മമ്മൂക്ക പറയുന്ന ഏറ്റവും മികച്ച അഭിമുഖങ്ങളിലൊന്ന്: വീഡിയോ വൈറൽ

15

നാൽപത് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ മുടിചൂടാ മന്നനായി നിൽ്ക്കുന്ന താരചക്രവർത്തിയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം തന്റെ അസാധാരണ അഭിനയ സിദ്ധികൊണ്ട് മികച്ച വിജയങ്ങൾ അദ്ദേഹം കെട്ടി പടുത്തിട്ടുണ്ട്.

എന്നാൽ അഭിനയം ഒരു സ്വപ്നമായി ഇപ്പോഴും കാണുന്നയാളാണ് താനെന്നാണ് മലയാളികളുടെ ഈ പ്രിയ മെഗാസ്റ്റാർ പറയുന്നത്. മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ് ഇപ്പോൾ.

Advertisements

മനോരമ ചാനലിന്റെ നേരേ ചൊവ്വെ എന്ന പരിപാടിയിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടി സംസാരിക്കുന്ന മമ്മൂട്ടിയെ ആണ് അഭിമുഖത്തിൽ ഉടനീളം കാണാനാകുന്നത്. അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാർത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാൻ താലോലിച്ച സ്വപ്നമായിരുന്നു അത്. എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല.

എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കിൽ ആവേശം അതാണെന്നെ നടനാക്കിയത്. എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാൻ കണ്ടെത്തിയിരുന്നില്ല. ഒരു നടനെന്ന നിലയിൽ ഒരുപാട് കുറ്റവും കുറവുമുള്ള ആളാണ് ഞാൻ.

മറ്റു നടന്മാർ അഭിനയിക്കുന്നത് കാണുമ്പോൾ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സിനിമയോടുള്ള അഭിനിവേശവും കലയോടുള്ള ആവേശവുമാണ് എന്നെ ഒരു നടനാക്കിയത്.

ആ ആഗ്രഹം കൊണ്ട് ഞാൻ വളർത്തിയെടുത്ത, ഞാൻ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോൾ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കിൽ ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടതെന്നും മമ്മൂട്ടി വ്യക്തമാക്കി.

മമ്മൂട്ടിയുടെ ഏറ്റവും ജെനുവിൻ ആയ അഭിമുഖങ്ങളിൽ ഒന്ന്, ഈ ഇന്റർവ്യൂ കണ്ടപ്പോൾ മമ്മൂക്കയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു എന്നിങ്ങനെ നിരവധി കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്. അതേ സമയം ലോക്ഡൗണിൽ നിശ്ചലമായിപ്പോയ സിനിമാലോകം പതുക്കെ സജീവമാവുകയാണിപ്പോൾ.

മമ്മൂട്ടിയുടെ വൺ അടക്കമുള്ള ഒരു പിടി ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയാണ്. തീയ്യറ്ററുകൾ വീണ്ടും സജീവമായാൽ പ്രേക്ഷകരെ കാത്ത് വമ്പൻ ചിത്രങ്ങൾ തന്നെയാണ് എത്താൻ പോകുന്നത്.

Advertisement