എന്റെ ചോദ്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിയില്ലാത്ത ആളാണ് ഞാൻ, ട്രോളുകൾ വേദനിപ്പിച്ചു: സങ്കടത്തോടെ ആനി

36

മലയാള സിനിമയിലെ സർവ്വകലാ വല്ലഭനായിരുന്ന ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരമായിരുന്നു നടി ആനി. വളരെ ചിരുങ്ങിയ കാലം കൊണ്ട് കുറച്ചു സിനിമകൾ മാത്രമേ ആനി ചെയ്തിട്ടുള്ളുവെങ്കലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ ആനിക്ക് സാധിച്ചിരുന്നു.

മലയാളത്തിലെ സൂപ്പർ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്ത ശേഷം താരം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ആനിയെ നിരവധി ടിവി ഷോകളിൽ അവതാരകയായി മലയാളികൾ കണ്ടു.

Advertisements

അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന പ്രോഗ്രാമിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരിയായി മാറി. പാചക പ്രാധാന്യമുള്ള പരിപാടിയാണെങ്കിൽ കൂടിയും സിനിമ താരങ്ങളായിരുന്നു അതിൽ അതിഥി ആയി വന്നിരുന്നത്. അവരുടെ വിശേഷങ്ങളും ഭക്ഷണത്തെ കുറിച്ചുള്ള കാര്യങ്ങളുമാണ് പ്രോഗ്രാമിൽ ആനി ചോദിക്കാറുള്ളത്.

ആനീസ് കിച്ചണിലെ പഴയ എപ്പിസോഡുകൾ ഈ ലോക്ക് ഡൗൺ കാലത്ത് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. അതിൽ നടി നവ്യ നായർ വന്ന എപ്പിസോഡും നിമിഷ സജയൻ വന്ന എപ്പിസോഡുമാണ് ഇപ്പോൾ ചർച്ചകൾക്ക് ഇടയാക്കിയത്.

അതിൽ തന്നെ നിമിഷയുമായുള്ള അഭിമുഖം ഒരുപാട് ട്രോളുകൾ ചെയ്യപ്പെടുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് ആനി ഇപ്പോൾ. ട്രോളുകൾ വേദനിപ്പിച്ചു അൽപ്പം, എന്നാലും കാര്യങ്ങൾ പോസിറ്റീവായി എടുക്കാനാണ് എനിക്ക് ഇഷ്ടം. ആ അഭിമുഖം ഫുൾ കണ്ടവർ ട്രോൾ ചെയ്തിരുന്നെകിൽ കുറച്ചൂടെ നന്നായേനെ എന്ന് എനിക്ക് തോന്നി.

ഞാൻ ആ കുട്ടിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്റെ കാലത്ത് മേക്ക് അപ്പ് ഇല്ലാതെ അഭിനയിക്കാനുള്ള ഒരു റോളിനായി ഞാനും ആഗ്രഹിച്ചിരുന്നു. നിമിഷക്ക് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചുവെന്ന് കേട്ടപ്പോൾ കൂടുതൽ അറിയാൻ ആകാംഷ കൂടി അതാണ് അവിടെ സംഭവിച്ചത്.

എന്റെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടു. മുത്തശ്ശിയും അമ്മായിമാരുമാണ് എന്നെ വളർത്തിയതും എങ്ങനെ ഞങ്ങളെ സ്വയം പര്യാപ്തരായായി ഒരു കുടുംബത്തെ പരിപാലിക്കുന്നതെന്നും പറഞ്ഞു തന്നതും.

അപ്പോൾ, അതിനപ്പുറം ചിന്തിക്കാൻ എനിക്കറിയുമായിരുന്നില്ല. ഞാൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഞാൻ. ആ ഷോയുടെ പ്രേക്ഷകർ എന്നുപറയുന്നത് വീട്ടമ്മമാർ ആണ്. അതുകൊണ്ട് അവരുടെ ചിന്തകൾ അനുസരിച്ചാണ് ചോദ്യങ്ങൾ. ചോദ്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിയില്ലാത്ത ആളാണ് ഞാനെന്നും ആനി വ്യക്തമാക്കി.

Advertisement