Home Entertainment Celebrities

എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായി, അതിന്റെ സങ്കടം ഞാൻ നല്ല പോലെ അറിഞ്ഞു: പ്രണയത്തെകുറിച്ച് വെളിപ്പെടുത്തി സംയുക്ത മേനോൻ

67

മലയാള സിനിമയിൽ വളരെ കുറച്ചു നാളുകൾ കൊണ്ടുതന്നെ ശ്രദ്ധേയയായ യുവ നടിയാണ് സംയുക്ത മേനോൻ. യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരംകൂടിയാണ് സംയുക്ത മേനോൻ.

പോപ്കോൺ എന്ന ചിത്രത്തിലാണ് സംയുക്ത ആദ്യമായി അഭിനയിക്കുന്നത്. തീവണ്ടിക്ക് ശേഷം ലില്ലി എന്ന സിനിമയിൽ ഗംഭീരപ്രകടനമാണ് സംയുകത കാഴ്ചവെച്ചത്. ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ, ടൊവിനോയുടെ തന്നെ കൽക്കി, എടക്കാട് ബെറ്റാലിയൻ 06 എന്നീ സിനിമകളിളുമ പ്രധാനവേഷത്തിൽ സംയുക്ത അഭിനയിച്ചിട്ടുണ്ട്.

Advertisements

മറ്റൊരു യുവ താരമായ ആസിഫ് അലി നായകനായ അണ്ടർ വേൾഡ് ആണ് സംയുക്ത അഭിനയിച്ച് അവസാനം ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ മുൻപുണ്ടായിട്ടുള്ള പ്രണയത്തെ പറ്റിയും ബ്രേക്ക് അപ്പിനെ പറ്റിയും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത.

അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സോഷ്യൽ മീഡിയയിലൊക്കെ സജീവം ആകാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയാണ് അത്. ‘സിനിമയിൽ അഭിനയിച്ച ശേഷം അതിൽ സജീവമായി തുടാരുണ്ട്, പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ.

ആളുകളുമായി ഇന്ററാക്ട് ചെയ്യാൻ എളുപ്പമാണ്. ചില സമയങ്ങളിൽ അതിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. അതിനേക്കാൾ വളരെ നന്നായി സംസാരിക്കാൻ അറിയാവുന്ന, നമ്മുക്ക് തന്നെ ഹാവു എന്ന് തോന്നിപ്പിക്കുന്ന മെസേജസും കമന്റ്‌സുമൊക്കെ കാണുമ്പോൾ അതിന്റെ സന്തോഷം മെറ്റേതിന്റെ 10 ഇരട്ടിയാണ്. ഫേസ്ബുക്കിനെക്കാൾ ഞാൻ ഇൻസ്റ്റയിലാണ് ആക്റ്റീവ് ആയി ഇരിക്കുന്നതെന്നും സംയുക്ത പറഞ്ഞു.

പ്രണയത്തെ പറ്റി എന്താണ് അഭിപ്രായമെന്ന് അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞു തുടങ്ങിയത്. ഞാൻ പ്രണയിച്ചിട്ടുണ്ട് നമ്മൾ പറയുന്നതുപോലെ പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി.

നമ്മുക്ക് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാവുമ്പോൾ ഒരു സപ്പോർട്ടായി ഒരു പാർട്ടണർ ഉണ്ടാവുന്നത് ആവശ്യമാണ്. നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്. വിവാഹം, പ്രണയം രണ്ട് ചോദ്യങ്ങളായി ചോദിക്കേണ്ട കാര്യമില്ല രണ്ടും ഒന്നായിരിക്കും.

പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും. എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ സങ്കടം ഞാൻ നല്ല പോലെ അറിഞ്ഞിട്ടുമുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്നതെല്ലാം നമ്മുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫിൽ നല്ലതായി തീർന്നിട്ടില്ല. അവിടെയാണ് നമ്മുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്സും എല്ലാം വരികയെന്നും സംയുക്ത പറഞ്ഞു.

തമിഴ് ചിത്രമായ കളരിയിലും സംയുക്ത ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയിലാണ് താരം അഭിനയിച്ചു കൊണ്ടിരുന്നത്. ലോക്ക് ഡൗൺ ആയതിനാൽ ഇപ്പോൾ ഷൂട്ടിംഗ് ഒന്നും തന്നെ നടക്കാറില്ല.

Advertisement